കൊച്ചി: മരടിലെ അനധികൃത ഫ്ളാറ്റുകൾ തകർക്കുമ്പോൾ ഏറ്റവും അവശിഷ്ടം ഉണ്ടാകുക ജെയിൻ കോറൽകോവ് ഫ്ളാറ്റിൽ. ഏഴുനിലയുടെ ഉയരത്തിൽ കോൺക്രീറ്റ് അവശിഷ്ടം ഉണ്ടാകുമെന്നാണ് സൂചനകൾ. 26,400 ടൺ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കായലിലേക്ക് ഒട്ടും വീഴാതെ ജെയിൻ കോറൽകോവ് എതിർവശത്തേക്ക് 49 ഡിഗ്രി ചരിച്ചുവീഴ്ത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സർക്കാർ നിയോഗിച്ച സാങ്കേതിക സമിതിയംഗമായ ഡോ. അനിൽ ജോസഫ് പറഞ്ഞു. ഒരു നില വീഴുമ്പോൾ ശരാശരി ഒരു മീറ്റർ ഉയരത്തിൽ അവശിഷ്ടമുണ്ടാകുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. 20 നിലയുള്ള ഫ്ളാറ്റാണെങ്കിൽ 20 മീറ്റർ ഉയരത്തിൽ (ആറ് നിലയോളം) അവശിഷ്ടമുണ്ടാകും. ആൽഫ സെറീൻ ആൽഫ സെറീനിൽ അഞ്ചുനില ഉയരത്തിൽ അവശിഷ്ടമുണ്ടാകും. സമീപത്തെ വീടുകൾ പൂർണമായി സംരക്ഷിക്കേണ്ടതിനാലും കായലിലേക്ക് ഒട്ടും വീഴാതെ നോക്കേണ്ടതിനാലും ആൽഫയിൽ എട്ട് നിലകളിൽ സ്ഫോടനം നടത്തുന്നുണ്ട്. അതുകൊണ്ടാണ് അവശിഷ്ടം കുറയുന്നതെന്ന് അനിൽ ജോസഫ് പറഞ്ഞു. രണ്ട് ടവറുകളുടെ നടുക്കുള്ള പുൽത്തകിടിയിലേക്ക് വീഴുന്ന രീതിയിലാണ് ഇവിടെ സ്ഫോടനം ക്രമീകരിച്ചിരിക്കുന്നത്. ആൽഫയിലെ അവശിഷ്ടം 21,400 ടൺ ഉണ്ടാകുമെന്ന് കണക്കാക്കുന്നു. ഹോളിഫെയ്ത്ത് ഹോളിഫെയ്ത്ത് എച്ച്.ടു.ഒ. ഇംഗ്ലീഷ് അക്ഷരം 'വി' ആകൃതിയിലാണ്. ഒരുവശം 37 ഡിഗ്രിയും മറുവശം 46 ഡിഗ്രിയും ചരിച്ച് മുന്നിലെ ഗേറ്റിന്റെ സൈഡിലേക്കാണ് വീഴ്ത്തുന്നത്. ആറുനില ഉയരത്തിൽ അവശിഷ്ടം പ്രതീക്ഷിക്കുന്നു. 21,450 ടൺ ഉണ്ടായേക്കും. ഗോൾഡൻ കായലോരം ഗോൾഡൻ കായലോരവും രണ്ട് ഭാഗങ്ങളായാണ് വീഴ്ത്തുന്നത്. അടുത്തുള്ള അങ്കണവാടിയെ പരിപൂർണമായി സംരക്ഷിക്കാനാണിത്. ഒരു ഭാഗം 45 ഡിഗ്രിയും മറുവശം 66 ഡിഗ്രിയും ചരിച്ച് ജനറേറ്ററിന്റെ ഭാഗത്തേക്കും പിന്നിലെ മുറ്റത്തേക്കുമാണ് വീഴ്ത്തുന്നത്. പിന്നിൽ 12 മീറ്റർ സ്ഥലമുണ്ട്. അവശിഷ്ടം പരമാവധി മൂന്നു നിലയേ ഉണ്ടാകൂ. 7,100 ടണ്ണാണ് പ്രതീക്ഷ. നാല് ഫ്ളാറ്റുകളും കൂടി 76,350 കിലോയാണ് കണക്കാക്കിയിട്ടുള്ളത്. Content Highlights:maradu flat demolition
from mathrubhumi.latestnews.rssfeed https://ift.tt/2MZp1KZ
via
IFTTT
No comments:
Post a Comment