എ.എസ്.ഐയെ വെടിവച്ചുകൊന്നത് ദക്ഷിണേന്ത്യയിലെ ഭീകരാക്രമണത്തിന്റെ ടെസ്റ്റ് ഡോസ് ; ലക്ഷ്യം പോലീസിനെ തന്നെ നോട്ടമിട്ടാല്‍ ജനങ്ങളില്‍ ഭീതിവിതയ്ക്കാമെന്നത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 14, 2020

എ.എസ്.ഐയെ വെടിവച്ചുകൊന്നത് ദക്ഷിണേന്ത്യയിലെ ഭീകരാക്രമണത്തിന്റെ ടെസ്റ്റ് ഡോസ് ; ലക്ഷ്യം പോലീസിനെ തന്നെ നോട്ടമിട്ടാല്‍ ജനങ്ങളില്‍ ഭീതിവിതയ്ക്കാമെന്നത്

തിരുവനന്തപുരം: ദക്ഷിണേന്ത്യയില്‍ ഭീകരരുടെ സാന്നിധ്യമറിയിക്കാനും ജനങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുമാണു കളിയിക്കാവിളയില്‍ എ.എസ്.ഐയെ വെടിവച്ചുകൊന്നതെന്നു പോലീസ് നിഗമനം. ദക്ഷിണേന്ത്യയിലെ ഭീകരാക്രമണത്തിന്റെ ''ടെസ്റ്റ് ഡോസ്'' നടപ്പാക്കാന്‍ കേരളാ-തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിള തെരഞ്ഞെടുത്തതു കൃത്യമായ ലക്ഷ്യത്തോടെയാണ്.

രണ്ടു സംസ്ഥാനങ്ങളിലെ സുരക്ഷാസംവിധാനങ്ങളോടുള്ള വെല്ലുവിളികൂടിയായിരുന്നു അത്. എന്നാല്‍, ഇരയായി എ.എസ്.ഐ. വില്‍സണെ തെരഞ്ഞെടുത്തതു പോലീസിന്റെ ''പ്രതിനിധി'' എന്ന നിലയില്‍ മാത്രം. വില്‍സണ്‍ അല്ലെങ്കില്‍ മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ ഭീകരരുടെ ക്രൂരതയ്ക്ക് ഇരയാകുമായിരുന്നു എന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.

ശ്രീലങ്കയില്‍ കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തേത്തുടര്‍ന്ന്, ദക്ഷിണേന്ത്യയിലെ ഭീകരസാന്നിധ്യം അന്വേഷണ ഏജന്‍സികള്‍ നിരീക്ഷിച്ചുവരുകയായിരുന്നു. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും നടന്ന നിരന്തര റെയ്ഡുകളില്‍ ഇക്കാര്യം വ്യക്തമാകുകയും ചെയ്തു. പോലീസിനെത്തന്നെ ലക്ഷ്യമിട്ട് ജനങ്ങളില്‍ ഭീതി വിതയ്ക്കുകയായിരുന്നു കളിയിക്കാവിള കൊലപാതകത്തിന്റെ ലക്ഷ്യം.

ലോകത്തു പലയിടത്തും ഭീകരര്‍ ഇതേ മാതൃകയിലുള്ള ആക്രമണങ്ങള്‍ നടത്താറുണ്ട്. ശാന്തമായ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ പ്പോലും. കേരളത്തില്‍ ഇതിനു മുമ്പ് സമാനമായ സംഭവമുണ്ടായതു 2009 സെപ്റ്റംബര്‍ 29-നു വര്‍ക്കലയിലാണ്. അന്നു ശിവപ്രസാദ് എന്ന നിരപരാധിയെ വെട്ടിക്കൊലപ്പെടുത്തുകയും സമീപത്തെ ചായക്കട ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഡെമോക്രാറ്റിക് ഹ്യൂമന്‍ െറെറ്റ്‌സ് മൂവ്‌മെന്റ് (ഡി.എച്ച്.ആര്‍.എം) സ്ഥാപകനേതാവ് ഉള്‍പ്പെടെ 14 പേര്‍ അറസ്റ്റിലായിരുന്നു. എട്ട് പ്രതികള്‍ക്കു കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

രണ്ടുപേരെ ഇനിയും പിടികിട്ടാനുണ്ട്. കൊല്ലപ്പെട്ട ശിവപ്രസാദിനോടു പ്രതികള്‍ക്കു െവെരാഗ്യമില്ലായിരുന്നെന്നും ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും ജനശ്രദ്ധ നേടാനുമാണു 'വെറുതേ ഒരു കൊലപാതകം' നടത്തിയതെന്നുമാണു പോലീസ് വിശദീകരിച്ചത്. എന്നാല്‍, ഡി.എച്ച്.ആര്‍.എം. ഇതു നിഷേധിച്ചു.



from mangalam.com https://ift.tt/35TGzPp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages