''പൗരത്വ സമരം ആര്‍.എസ്.എസിന് ഒറ്റിക്കൊടുക്കുന്നു'' ; കെ.പി.സി.സിയെ വിമര്‍ശിച്ച് സമസ്ത, ഇടതുമുന്നണി നിലപാടിനെ സ്വാഗതവും ചെയ്തു ; മുസ്‌ളീംലീഗും വെട്ടില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 14, 2020

''പൗരത്വ സമരം ആര്‍.എസ്.എസിന് ഒറ്റിക്കൊടുക്കുന്നു'' ; കെ.പി.സി.സിയെ വിമര്‍ശിച്ച് സമസ്ത, ഇടതുമുന്നണി നിലപാടിനെ സ്വാഗതവും ചെയ്തു ; മുസ്‌ളീംലീഗും വെട്ടില്‍

തിരുവനന്തപുരം: യു.ഡി.എഫിന്റെ ഏറ്റവും വലിയ വോട്ടുബാങ്കായ സമസ്ത കോണ്‍ഗ്രസുമായി ഇടയുന്നു. പൗരത്വ ഭേദഗതി നിയമത്തില്‍ കെ.പി.സി.സി. സ്വീകരിക്കുന്ന നിലപാടിനെതിരേയാണ് സമസ്ത രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. നിയമ ഭേദഗതിക്കെതിരേ കേരള നിയമസഭ ഐകകണേ്ഠ്യന പാസാക്കിയ പ്രമേയത്തെപ്പോലും തള്ളിപ്പറഞ്ഞ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടാണ് സമസ്തയെ ചൊടിപ്പിച്ചത്. സമരത്തെ ആര്‍.എസ്.എസിന് ഒറ്റുകൊടുക്കുന്നതായി സമസ്തയുടെ മുഖപത്രത്തിലെ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.

കോണ്‍ഗ്രസിനെതിരേ നിലപാട് കടുപ്പിച്ചതിനോടൊപ്പം ഇടതുമുന്നണിയുടെ നിലപാടിനെ സമസ്ത സ്വാഗതം ചെയ്യുകയും ചെയ്തതോടെ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ളവരാണ് പ്രതിസന്ധിയിലായത്. പൗരത്വ ഭേദഗതി നിയമത്തില്‍ ഒന്നിച്ചു നടത്തിയ പ്രക്ഷോഭത്തിനെതിരേ നേരത്തേ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ്, അദ്ദേഹം നിയമസഭ പാസാക്കിയ പ്രമേയത്തെ നിസാരമായി തള്ളിയത്. ഇതാണ് സമസ്തയെ പ്രകോപിപ്പിച്ചത്.

ഒറ്റക്കെട്ടായി കേരള നിയമസഭ പാസാക്കിയ പ്രമേയവും ദേശീയ മാധ്യമങ്ങളില്‍ കൊടുത്ത പരസ്യവും കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിടിച്ചിട്ടില്ലെന്ന് സമസ്ത മുഖപത്രത്തിലെ മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. ഇതിലൂടെ ഇടതുസര്‍ക്കാര്‍ നേട്ടം കൊയ്യുമോ എന്നതാണ് അവരുടെ ഭയം. ദേശീയതലത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ തീവ്രതയിലേക്ക് വെള്ളമൊഴിക്കാന്‍ നടക്കുന്ന സ്വാര്‍ത്ഥന്മാരായ പ്രാദേശിക നേതാക്കള്‍ ജാജ്വല്യമായിത്തീരുന്ന ഒരു സമരത്തെ ആര്‍.എസ്.എസിനെ ഒറ്റിക്കൊടുക്കാന്‍ നടക്കുന്നവരാണ് എന്ന് പറയാതെ വയ്യ. ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന നിസംഗ മനോഭാവം, നാസി ജര്‍മ്മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഓരോ നിയമവും പാസാക്കിയെടുത്തപ്പോള്‍ അവിടുത്തെ പ്രതിപക്ഷ കക്ഷികള്‍ കാണിച്ചതിന് സമാനമാണെന്നും പത്രം വിമര്‍ശിക്കുന്നു.

മതേതര ഇന്ത്യയുടെ അഭിമാനകരമായ നിലനില്‍പ്പിനും പിറന്ന മണ്ണില്‍ അന്ത്യംവരെ ജീവിക്കാനുമായി മതനിരപേക്ഷ കക്ഷികള്‍ ഒരുവശത്തും അതിനെതിരേ സംഘപരിവാര്‍ മറുവശത്തുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന വേളയില്‍ സംഘപരിവാറിന് ഉത്തേജനം പകരുന്ന രീതിയില്‍ ഉണ്ടാകുന്ന നീക്കങ്ങള്‍ അപലപനീയമാണ്. കഴിഞ്ഞ ദിവസം മലപ്പുറത്ത് പതിനായിരങ്ങള്‍ പങ്കെടുത്ത മനുഷ്യമതിലും കോഴിക്കോട്ട് ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന റാലിയും ശ്രദ്ധേയങ്ങളായ പ്രതിഷേധ സമരങ്ങളായിരുന്നു.

മലപ്പുറത്ത് െഹെദരലി ശിഹാബ് തങ്ങളുടെ തൊട്ടരികില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ എ.പി. അനില്‍കുമാറായിരുന്നു. കോഴിക്കോട്ടെ ഭരണഘടനാ സംരക്ഷണ റാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ ചടങ്ങില്‍ അധ്യക്ഷനായത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരായിരുന്നു. രാജ്യം അതിനിര്‍ണായകവും സ്‌തോഭജനകവുമായ അവസ്ഥയിലൂടെ കടന്ന്‌പോകുമ്പോള്‍ കൊടിയുടെ നിറവും ഭംഗിയും നോക്കി പ്രതിഷേധിക്കേണ്ട സമയമല്ല ഇതെന്നന്ന സമസ്തയുടെ ആഹ്വാനമാണ് ഇവിടെ സഫലമാകുന്നതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിഴുപ്പലക്കാന്‍ വേണ്ടിയെങ്കിലും ഇന്ത്യ നിലനില്‍ക്കണമെന്ന് ചിന്തിക്കാനുള്ള മഹാമനസ്‌കത നേതാക്കള്‍ കാണിക്കേണ്ടിയിരിക്കുന്നു. ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാനാകൂ എന്നവര്‍ മറന്നു പോകരുത്. ഇനിയും ഈ ബോധം തീണ്ടാത്ത ഇടുങ്ങിയ മനസിന്റെ ഉടമകളായ രാഷ്ട്രീയ നേതാക്കള്‍ മതേതര രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് തുടച്ചു നീക്കപ്പെടുക തന്നെ ചെയ്യുമെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞദിവസം സോണിയാ ഗാന്ധി വിളിച്ച പ്രതിപക്ഷകക്ഷികളുടെ യോഗത്തില്‍നിന്നു വിട്ടുനിന്ന മമതാബാനര്‍ജിയേയും മായാവതിയേയും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നുണ്ട്.



from mangalam.com https://ift.tt/35UcMpV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages