കൊച്ചി സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സുഹൃത്തായ സഫര്‍ ഷാ എന്ന യുവാവ് കൊന്ന് തള്ളിയത് കൃത്യമായ ആസൂത്രണത്തിന് ശേഷം. തമിഴ്‌നാട്ടിലെ വരട്ട് പാറയിലെ തേയില തോട്ടത്തിലാണ് പെണ്‍കുട്ടിയെ ഇയാള്‍ കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിച്ചത്. പെണ്‍കുട്ടിയെ കൊല്ലണമെന്ന് നിശ്ചയിച്ച് ഉറപ്പിച്ച ശേഷമാണ് സഫര്‍ കുട്ടിയെ എറണാകുളത്ത് നിന്ന് കൂട്ടിക്കൊണ്ട് പോയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മകളെ സഫര്‍ നാളുകളായി ശല്യപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടിയുടെ അച്ഛനും പറഞ്ഞു.
കൊച്ചി കലൂരില്‍ താമസിച്ചരുന്ന ഇവയെന്നു വിളിക്കുന്ന ഗോപികയുടെ മൃതദേഹമാണ് തമിഴ്‌നാട്ടിലെ വരട്ട്പാറയിലെ തേയില തോട്ടത്തില്‍ കണ്ടെത്തിയത്. ദേഹമാസകലം കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. പ്ലസ് ടു വിദ്യാര്‍ത്ഥിയായ കുട്ടിയെ സ്‌കൂള്‍ സമയത്തിന് ശേഷമാണ് സഫര്‍ കാറില്‍ എത്തി കൂട്ടിക്കൊണ്ട് പോയത്.
തുടര്‍ന്ന് സഫര്‍ കുട്ടിയുമായി മാലക്കപ്പാറയില്‍ എത്തി. ചെക്ക് പോസ്റ്റ് കടന്ന് പെണ്‍കുട്ടിയമായി പൊള്ളാച്ചി റൂട്ടിലൂടെ നീങ്ങി. ഇതിനിടെ ആിരുന്നു സഫര്‍ കൊലുപാതകം നടത്തിയത്. കൈയ്യില്‍ കരുതിയിരുന്ന കത്തിക്ക് പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തുക ആയിരുന്നു പ്രതി ചെയ്തത്. തുടര്‍ന്ന് മൃതദേഹം ഉപേക്ഷിച്ച് പൊള്ളിച്ചിയിലേക്ക് കടക്കാനായിരുന്നു സഫറിന്റെ പദ്ധതി. എന്നാല്‍ വാട്ടര്‍ഫാള്‍ ചെക് പോസ്റ്റില്‍ തമിഴ്‌നാട് പോലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ രക്തക്കറ കണ്ടെത്തി. ഇതോടെ സഫറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
സൗഹൃദം തുടരാന്‍ താല്‍പര്യമില്ലെന്ന് കുട്ടി അറിയിച്ചതിനാല്‍ കൊല്ലുകയായിരുന്നെന്നാണ് സഫറിന്റെ മൊഴി. മകളെ സഫര്‍ ഏറെ നാളായി ശല്യപ്പെടുത്താറുണ്ടായിരുന്നെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. മകളെ ശല്യം ചെയ്യരുതെന്ന് സഫറിനെ താക്കീത് ചെയ്തിരുന്നെന്നും പിതാവ് പറയുന്നു.
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് കുട്ടിയുടെ മാതാപിതാക്കള്‍. ഒരു സഹോദരിയുണ്ട്. കുട്ടിയെ കൊല്ലാനുറപ്പിച്ചു തന്നെയാണ് സഫര്‍ കൂട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറയുന്നു. സൗഹൃദം ഉപേക്ഷിക്കും മുമ്പ് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും വൈകിട്ടു തന്നെ തിരികെ കൊണ്ടുവിടാമെന്നും പറഞ്ഞ് അനുനയിപ്പിച്ചാണ് സഫര്‍ കുട്ടിയെ വാഹനത്തില്‍ കയറ്റിയതെന്നും പോലീസ് പറയുന്നു.
from mangalam.com https://ift.tt/35BqfCT
via IFTTT
No comments:
Post a Comment