തിരുവനന്തപുരം: സീനിയര്‍ ഡി.ജി.പി: മഹേഷ്‌കുമാര്‍ സിംഗ്ലയെ തള്ളി ടി.പി. സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവിയായി നിയമിച്ചത് തെറ്റായിപ്പോയെന്ന് കൈകൂപ്പി പ്രതിപക്ഷ നേതാവിന് സമ്മതിക്കേണ്ടിവന്നത് പോലീസ് സേനയില്‍ വീണ്ടും ചര്‍ച്ചയാകുന്നു. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ഇടതുസര്‍ക്കാരിന്റെ കാലത്ത് സെന്‍കുമാര്‍ രണ്ടാംവരവ് നടത്തിയതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
താന്‍ ആഭ്യന്തരമന്ത്രിയായിരിക്കവെ പ്രാദേശികമായി ചിന്തിച്ചതിന്റെ ഫലമായി സെന്‍കുമാറിനെ ഡി.ജി.പിയാക്കേണ്ടിവന്നുവെന്ന് രമേശ് ചെന്നിത്തല തുറന്നുപറഞ്ഞിരുന്നു. സീനിയോറിറ്റി മറികടന്ന് സെന്‍കുമാറിനെ ഡി.ജി.പിയാക്കുകയായിരുന്നുവെന്നു അദ്ദേഹം സമ്മതിച്ചു.
2015 മേയ് ആറിനു അതിര്‍ത്തിരക്ഷാസേന (ബി.എസ്.എഫ്) അഡി. ഡി.ജി.പി: മഹേഷ്‌കുമാര്‍ സിംഗ്ലയെ മറികടന്നാണ് സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിച്ചതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഈ വാര്‍ത്ത നിഷേധിക്കാനായിരുന്നു സര്‍ക്കാര്‍ തിടുക്കം കൂട്ടിയത്. കേരള സര്‍വീസിലേക്ക് മടങ്ങിവരാന്‍ താല്പര്യമുണ്ടെന്നുകാട്ടി മഹേഷ്‌കുമാര്‍ സിംഗ്ല സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിച്ച വിവരം മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിംഗ്ലയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നുവെങ്കില്‍ സെന്‍കുമാറിന് ഡി.ജി.പി കസേര ലഭിക്കുമായിരുന്നില്ല. മഹേഷ്‌കുമാര്‍ സിംഗ്ല ഇരിക്കേണ്ട കസേരയില്‍ സെന്‍കുമാര്‍ ഇരുന്നത് ഒരു മലയാളി ഡി.ജി.പിയായിക്കോട്ടെ എന്നു കരുതി താന്‍ എടുത്ത തീരുമാനമായിരുന്നുവെന്നാണ് ചെന്നിത്തല പറഞ്ഞത്.
പിണറായി സര്‍ക്കാര്‍ ഡി.ജി.പി സ്ഥാനത്തുനിന്നും ടി.പി. സെന്‍കുമാറിനെ മാറ്റിയതിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന പ്രതിപക്ഷനേതാവ് അദ്ദേഹത്തെ തള്ളിപ്പറഞ്ഞ് രംഗത്ത് എത്തിയത് സെന്‍കുമാറിന്റെ സമീപകാല നിലപാടുകളുടെ വെളിച്ചത്തിലാണ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അപരാധമായിരുന്നു ഡി.ജി.പിയായി സെന്‍കുമാറിനെ നിയമിച്ചതെന്ന് ഇന്നലെ അദ്ദേഹം തുറന്നുപറഞ്ഞു. നിലവില്‍ ബി.ജെ.പിയുടെ ഏറ്റവും വലിയ വക്താവായി മാറിയിരിക്കുന്ന സെന്‍കുമാര്‍ യു.ഡി.എഫിന് പോലും തലവേദനയാകുന്ന സാഹചര്യത്തിലാണ് രമേശിന്റെ പ്രസ്താവന. എന്നാല്‍ താന്‍ കണ്ട ഏറ്റവും മോശപ്പെട്ട ആഭ്യന്തരമന്ത്രിയായിരുന്നു രമേശ് ചെന്നിത്തലയെന്ന് അതിന് ടി.പി. സെന്‍കുമാറും മറുപടി നല്‍കി.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിന് ആദ്യമായി വഴിവച്ചതാണ് സെന്‍കുമാറിന്റെ സംസ്ഥാന പോലീസ് മേധാവി സ്ഥാനം. പിണറായിയുടെ ആദ്യത്തെ അഴിച്ചുപണികളില്‍പ്പെട്ട് സെന്‍കുമാര്‍ പോലീസ് ചീഫ് സ്ഥാനത്തുനിന്നും പുറത്തായിരുന്നു. ഇതിനെതിരെ പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ തന്നെയാണ് നിയമസഭയ്ക്കുള്ളിലൂം പുറത്തും സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത് . സെന്‍കുമാറിന് അനുകൂലമായി സുപ്രീംകോടതി വിധി വന്നപ്പോള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പ്രതിപക്ഷം ആക്രമിക്കുകയും ചെയ്തു.
സര്‍വീസില്‍ നിന്നും വിരമിച്ചശേഷം ബി.ജെ.പിയില്‍ ചേര്‍ന്ന സെന്‍കുമാറിന്റെ പല പ്രസ്താവനകളും അത്യന്തം വിവാദപരമായി മാറികൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷവിഭാഗങ്ങള്‍ ഉള്‍പ്പെടെ ഇദ്ദേഹത്തിന്റെ പല പ്രസ്താവനകളിലും അതൃപ്തരുമാണ്. ഈ സാഹചര്യങ്ങളുടെ അടിസ്ാഥനത്തിലാണ് ഇപ്പോള്‍ മുന്‍ നിലപാട് മാറ്റാന്‍ പ്രതിപക്ഷനേതാവ് തയാറായത് എന്നാണ് സൂചന.
from mangalam.com https://ift.tt/2FDpKNL
via IFTTT
No comments:
Post a Comment