യുഎസ്സില്‍ കൊറോണ രോഗിയെ ചികിത്സിക്കാന്‍ റോബോട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 26, 2020

യുഎസ്സില്‍ കൊറോണ രോഗിയെ ചികിത്സിക്കാന്‍ റോബോട്ട്

വഷിങ്ടൺ; അമേരിക്കയിൽ കൊറോണ സ്ഥിരീകരിച്ച ആദ്യ രോഗിയെ ചികിത്സിക്കാൻ റോബോട്ടുകളെയാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് അധികൃതർ വ്യക്തമാക്കി. രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് അനിയന്ത്രിതമായി പടരുന്ന പശ്ചാത്തലത്തിലാണ് റോബോട്ടുകളെ ചികിത്സയ്ക്കായി ഉപയോഗിച്ചുതുടങ്ങിയതെന്നും അധികൃതർ വിശദീകരിച്ചു. മുപ്പതുകാരനായ രോഗി വാഷിങ്ടണ്ണിലെ എവറെറ്റിലെ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൈന സന്ദർശനത്തിനുശേഷം അമേരിക്കയിലേക്ക് മടങ്ങിയെത്തിയ ഇയാൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. സ്റ്റെതസ്കോപ്പും, ക്യാമറയും മൈക്രോഫോണും ഘടിപ്പിച്ച റോബോട്ടിനെ ഡോ. ജോർജ് ഡയസിന്റെ നേതൃത്വത്തിലാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ചികിത്സ ഫലപ്രദമാണെന്നും ബുദ്ധിമുട്ടുകളില്ലെന്നും സിഡിസി അധികൃതർ വ്യക്തമാക്കി. ഐസൊലേഷനിൽ കഴിയുന്ന രോഗിയുടെ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. അതീവസുരക്ഷയ്ക്കായി ഐസോപ്പോഡ് സംവിധാനത്തിലാണ് ചികിത്സ. ശരീരം മുഴുവൻ മൂടുന്ന തരത്തിലുള്ള അതീവസുരക്ഷാവസ്ത്രങ്ങളും ഹെൽമെറ്റും ധരിച്ച സുരക്ഷാജീവനക്കാർ ഐസോലേഷൻ റൂമിൽ കാവൽ നിൽക്കുന്നുണ്ട്. സിഡിസി അധികൃതർ ചികിത്സയെക്കുറിച്ച് വിശദീകരിക്കുന്നു Content Highlights:First US patient of coronavirus being treated by robot


from mathrubhumi.latestnews.rssfeed https://ift.tt/2O3IDhD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages