ചന്ദ്രശേഖര്‍ ആസാദിനെ ഹൈദരബാദില്‍ പോലീസ് കസ്റ്റഡിയിലെടുത്തു; ഡല്‍ഹിയിലേക്ക് തിരിച്ചയച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 26, 2020

ചന്ദ്രശേഖര്‍ ആസാദിനെ ഹൈദരബാദില്‍ പോലീസ് കസ്റ്റഡിയിലെടുത്തു; ഡല്‍ഹിയിലേക്ക് തിരിച്ചയച്ചു

ഹൈദരബാദ്: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. പൗരത്വനിയമഭേദഗതിക്കെതിരെ ഹൈദരബാദിൽ സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. ഹൈദരബാദിലെ ക്രിസ്റ്റൽ ഗാർഡനിൽ നടത്താനിരുന്ന പ്രതിഷേധറാലിക്ക് ഹൈദരബാദ് പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരം കസ്റ്റഡിയിലെടുത്ത ആസാദിനെ തിങ്കളാഴ്ച രാവിലെയാണ് വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ചയച്ചത്.പോലീസ് കസ്റ്റഡിയിലെടുത്ത വിവരം ആസാദ് തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. തെലങ്കാനയിൽ സ്വേച്ഛാധിപത്യം അതിന്റെ ഉച്ചസ്ഥായിയിലാണ് പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ തടയുകയാണ്. അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഞങ്ങളുടെ അനുയായികളെ പോലീസ് ലാത്തി കൊണ്ട് അടിച്ചു. തുടർന്ന് എന്നെ വിമാനത്താവളത്തിലെത്തിച്ച് ന്യൂഡൽഹിയിലേക്ക് അയച്ചു. തെലങ്കാന മുഖ്യമന്ത്രിയുടെ ശ്രദ്ധയ്ക്ക്, ഈ അപമാനം ഒരിക്കലും മറക്കില്ല, എത്രയും വേഗം തിരിച്ചുവരുന്നതായിരിക്കും.- ആസാദ് ട്വിറ്ററിൽ കുറച്ചു. तेलंगाना में तानाशाही चरम पर है लोगों के विरोध प्रदर्शन करने के अधिकार को छीना जा रहा है पहले हमारे लोगों को लाठियां मारी गई फिर मुझे गिरफ्तार कर लिया गया,अब मुझे एयरपोर्ट ले आएं है दिल्ली भेज रहे है। @TelanganaCMO याद रखे बहुजन समाज इस अपमान को कभी नही भूलेगा। जल्द वापिस आऊंगा — Chandra Shekhar Aazad (@BhimArmyChief) January 27, 2020 2019 ഡിസംബറിൽ പൗരത്വ നിയമഭേദഗതിക്കെതിരെ ന്യൂഡൽഹിയിലെ ജുമാ മസ്ജിദ് പരിസരത്ത് പ്രതിഷേധമാർച്ച് നടത്തിയതിന് ജുമാ മസ്ജിദ് പോലീസ് ആസാദിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഈ മാസം 16നാണ് ജാമ്യത്തിൽ വിട്ടത്. Content Highlights:Chandrasekar Azaz expelled from Hyderabad over CAA Protest


from mathrubhumi.latestnews.rssfeed https://ift.tt/30UyWHw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages