തിരുവനന്തപുരം: ബുധനാഴ്ച രാത്രി 10.30, പാറശാല ചെക്‌പോസ്റ്റ്. രാത്രി ഡ്യൂട്ടിക്ക് എത്തിയതായിരുന്നു എ.എസ്.ഐ: വില്‍സണ്‍. മണല്‍മാഫിയയെ തടയുകയാണു പ്രധാനദൗത്യം. വെള്ളം കുടിക്കാന്‍ പുറത്തേക്ക് ഇറങ്ങുന്നതിനിടെ തൊപ്പി ധരിച്ച രണ്ടു യുവാക്കള്‍ വില്‍സണെ സമീപിച്ചു. എന്താണു കാര്യമെന്നു ചോദിക്കും മുമ്പേ നിറയൊഴിച്ചു. കളിയിക്കാവിളയില്‍ എ.എസ്.ഐ. വില്‍സണിനെ വെടിവച്ചു കൊലപ്പെടുത്തി ചെക്ക്‌പോസ്റ്റ് വഴി ആയുധധാരികള്‍ കേരളത്തിലേക്കു കടന്നത് കറുത്ത കാര്‍ വഴിയാണെന്നു പോലീസ് പറയുന്നു.
വെടിയൊച്ച കേട്ട് ഓടിയെത്തിയ െസെനുലാബ്ദീനാണു പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് രാത്രിതന്നെ പോലീസ് തിരുവനന്തപുരം നഗരം അരിച്ചുപെറുക്കി. ചെക്‌പോസ്റ്റിനു 300 മീറ്റര്‍ ദൂരെ പാര്‍ക്ക് ചെയ്ത വാഹനത്തില്‍ക്കയറി അക്രമികള്‍ രക്ഷപ്പെട്ടതായാണു സൂചന. ടി.എന്‍. 09 ബി.എം. 7789, ടി.എന്‍. 03 കെ 9532 നമ്പരുകളിലുള്ള വാഹനങ്ങളിലാണ് അക്രമികള്‍ എത്തിയതെന്നു സംശയിക്കുന്നു. ഈ വാഹനങ്ങളുടെ നമ്പര്‍ വ്യാജമായിരിക്കാമെന്നും പോലീസ് കരുതുന്നു. തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശിയായ തൗഫീക്ക്, ഷെമീം എന്നിവരാണ് പ്രതികളെന്ന് സംശയിക്കുന്നവര്‍. രണ്ടുപേര്‍ക്കും 25 നും 30 നും ഇടയ്ക്കാണ് പ്രായം. അഞ്ചര അടിയോളം പൊക്കവും ആനുപാതികമായ വണ്ണവുമുണ്ട്.
സംഭവമറിഞ്ഞ് തമിഴ്‌നാട് പോലീസിന്റെ കുറ്റാന്വേഷണവിഭാഗമായ ക്യൂ ബ്രാഞ്ചിലെ അമ്പതോളം ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെ വള്ളക്കടവ്, വര്‍ക്കല, പൂന്തുറ ഭാഗങ്ങളിലേക്കു കുതിച്ചെത്തി. കേരളാ പോലീസ് ''ഉറക്കത്തിലും''. സംഭവത്തെക്കുറിച്ച് ആരായാന്‍ ഉന്നതോദ്യോഗസ്ഥര്‍ വിളിക്കുമ്പോള്‍ നെയ്യാറ്റിന്‍കരയിലെയും പാറശാലയിലെയും പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ സ്വിച്ഓഫ് ആയിരുന്നു. തമിഴ്‌നാട് പോലീസിനൊപ്പം കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടര്‍ ഡി.കെ. പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവുമുണ്ടായിരുന്നു. കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് അനേ്വഷണം വിതുരയിലേക്കും എത്തിയിരിക്കുകയാണ്.
ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പാറശാല, പുന്നക്കാട് ഐങ്കമണ്‍ സ്വദേശി സെയ്തലിയെ തേടിയാണ് സംഘം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഒരു മണിയോടെ വിതുരയിലെത്തിയത്. പാറശാല സ്വദേശിയായ സെയ്തലി കഴിഞ്ഞ ജൂണിലാണ് തൊളിക്കോട് പുളിമൂട് സ്വദേശിനിയെ വിവാഹം കഴിച്ചത്. ഒരു മാസമായി മേമലയിലെ വാടകവീട്ടിലായിരുന്നു ഇവരുടെ താമസം. കലുങ്ക് ജങ്ഷനിലെ കടമുറിയില്‍ രണ്ടു മാസം മുമ്പ് ഐടെക് എന്ന പേരില്‍ ഒരു കംപ്യൂട്ടര്‍സ്ഥാപനം തുറന്നിരുന്നു. പുളിമൂട്ടിലെ സെയ്തലിയുടെ ഭാര്യവീട്ടിലാണ് അനേ്വഷണ സംഘം ആദ്യമെത്തിയത്. തുടര്‍ന്ന് കലുങ്ക് ജങ്ഷനിലെ സ്ഥാപനത്തിലെത്തുകയായിരുന്നു. മേമലയിലെ വാടക വീട്ടിലെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
''എന്തു ചെയ്താലും വേണ്ടില്ല, പ്രതികളെ ഉടന്‍ കിട്ടണം''. തമിഴ്‌നാട് പോലീസിന്റെ കമാന്‍ഡോ വിങ്ങിന് കിട്ടിയ രഹസ്യനിര്‍ദേശമാണിത്. അക്രമികള്‍ തിരികെ അക്രമിച്ചാല്‍ വെടിവയ്ക്കാനും നിര്‍ദേശം. കളിയാക്കാവിളയിലെ ചെക്ക് പോസ്റ്റില്‍ പോലീസ് ഉദ്യോഗസ്ഥന്‍ വില്‍സണെ വെടിവച്ചു കൊന്ന സംഭവത്തെ അതീവ ഗൗരത്തോടെയാണ് തമിഴ്‌നാട് പോലീസ് കാണുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ഗുണ്ടാ വേട്ടയാണ് നടത്തുന്നത്. സംശയമുള്ളവരെഴെയല്ലാം കരുതല്‍ തടങ്കലില്‍ വച്ച് ചോദ്യം ചെയ്യുന്നുണ്ട്.
മധുര, കോയമ്പത്തൂര്‍, കേരളം എന്നിവിടങ്ങളില്‍ തമിഴ്‌നാടിന്റെ പ്രത്യേക സ്‌ക്വാഡിനെ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ആസൂത്രിതമായാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വാഹനപരിശോധനയും ശക്തമാക്കി. കാടുകളിലും തിരച്ചില്‍ നടത്തുന്നുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ കര്‍ശന നിയന്ത്രണത്തിലാണ് അന്വേഷണം. കോയമ്പത്തൂര്‍ സ്‌ഫോടനപരമ്പരമുതല്‍ ക്യൂബ്രാഞ്ച് നിരീക്ഷണത്തില്‍ വച്ചിരിക്കുന്ന ചിലരെയും വിശദമായി ചോദ്യം ചെയ്തിരുന്നു. ഏറെ തിരക്കുള്ള റോഡിലാണ് ചെക്ക് പോസ്റ്റ്. മുമ്പ് കഞ്ചാവ് മാഫിയായുടെ ഭീഷണി ചെക്ക്‌പോസ്റ്റില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ എസ്.ഐയുടെ കൊലപാതകത്തിനു പിന്നില്‍ ഇതല്ല കാരണമെന്നു ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അക്രമികള്‍ സഞ്ചരിച്ചെന്ന് കരുതുന്ന കാറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ ബന്ധപ്പെടണമെന്ന് കാണിച്ച് കേരളത്തിലെ എല്ലാ പോലീസ് കേന്ദ്രങ്ങളിലേക്കും സന്ദേശമയച്ചു. കാറിനെ സംബന്ധിച്ചു ചിത്രങ്ങളോ ദൃശ്യങ്ങളോ ഉണ്ടെങ്കില്‍ പോലീസിന്റെ 9497980953 നമ്പരിലെ വാട്‌സാപ്പിലേക്ക് അയയ്ക്കണമെന്നും നിര്‍ദേശമുണ്ട്. കുറ്റവാളികളെന്ന് സംശയിക്കുന്നവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്നു നിര്‍ദേശം. ഫോണ്‍ നമ്പര്‍ 0471-2722500, 9497900999. പിടികൂടാന്‍ സഹായകമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പാരിതോഷികം പ്രഖ്യാപിച്ചു. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുകയില്ലെന്നും അറിയിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/2sUjNJX
via IFTTT
No comments:
Post a Comment