സൂക്ഷ്മപരിശോധന പൂര്‍ത്തിയായി, മരടില്‍ ഫ്ളാറ്റുകള്‍ നാളെ നിലം​ പൊത്തും ; ഇന്ന് രാവിലെ 9 മണിക്ക് മോക്ക്ഡ്രില്‍ ; ഗതാഗത നിയന്ത്രണം, - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 9, 2020

സൂക്ഷ്മപരിശോധന പൂര്‍ത്തിയായി, മരടില്‍ ഫ്ളാറ്റുകള്‍ നാളെ നിലം​ പൊത്തും ; ഇന്ന് രാവിലെ 9 മണിക്ക് മോക്ക്ഡ്രില്‍ ; ഗതാഗത നിയന്ത്രണം,

കൊച്ചി: മരടിലെ രണ്ടു ഫ്ളാറ്റ് സമുച്ചയങ്ങള്‍ നാളെ നിലംപൊത്തും. ആല്‍ഫയിലെ ഇരട്ട ടവറുകളായ സെറീന്‍, വെഞ്ച്വര്‍ എന്നിവയും എച്ച്.ടു.ഒ. ഹോളിഫെയ്ത്തുമാണു നാളെ രാവിലെ നിയന്ത്രിത സ്‌ഫോടനത്തില്‍ (ഇംപ്ലോഷന്‍) തകര്‍ക്കുക. വെടിമരുന്നുകള്‍ നിറച്ച് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്നു പൊളിക്കുന്ന ഫ്ളാറ്റുകളില്‍ സ്‌ഫോടകവസ്തു വിദഗ്ധര്‍ വിശദമായ പരിശോധനകള്‍ നടത്തി.

കണ്ണിക്കാട് ഗോള്‍ഡന്‍ കായലോരം, നെട്ടൂരിലെ ആല്‍ഫ ജെയിന്‍, മരടിലെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ, ആല്‍ഫ എന്നീ ഫ്ളാറ്റ് സമുച്ചയങ്ങളില്‍ ഇന്നലെ സംഘം സന്ദര്‍ശിച്ചു. െവെകിട്ട് സ്‌ഫോടകവസ്തു വിദഗ്ധന്‍ എസ്.ബി. സര്‍വാത്തേ എത്തി. മലിനീകരണ നിയന്ത്രണബോര്‍ഡ് സംഘവും സ്ഥലത്തെത്തി. ആല്‍ഫ വെഞ്ച്വറിലെത്തിച്ച സ്‌ഫോടകവസ്തുക്കള്‍ തികയാതെവന്നതിനാല്‍ ഇന്നലെ ഉച്ചയോടെ കുടുതലെത്തിച്ച് ജോലി പൂര്‍ത്തിയാക്കി. മുന്‍കരുതലുകള്‍ക്കും ഗതാഗതം വഴിതിരിച്ചു വിടുന്നതും അടുത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതുമടക്കം സുരക്ഷാ ക്രമീകരണങ്ങള്‍ക്കും തരിമ്പും പിഴവില്ലെന്ന് ഉറപ്പാക്കാനായി ഇന്നു രാവിലെ മോക് ഡ്രില്‍ നടത്തും.

നാളെ രാവിലെ 11ന് എച്ച്.ടു.ഒ. ഹോളിഫെയ്ത്തിലാണ് ആദ്യ സ്‌ഫോടനം നിശ്ചയിച്ചിരിക്കുന്നത്. 11.30 ന് ആല്‍ഫ സെറീനും ഒരു മിനിറ്റിനു ശേഷം വെഞ്ച്വറും പൊടിഞ്ഞുവീഴും. 11 സെക്കന്‍ഡ് കൊണ്ട് എച്ച്.ടു.ഒയും 10 സെക്കന്‍ഡ് കൊണ്ട് ആല്‍ഫയിലെ ഇരട്ട ടവറുകളും തകരുമെന്നാണു കണക്കുകൂട്ടല്‍. നൂറുകണക്കിനു ചെറു സ്‌ഫോടനങ്ങളാണ് ഓരോ ഫ്ളാറ്റിലും നടത്തുക. മില്ലി സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ എല്ലാ സ്‌ഫോടനവും നടക്കുമെന്നതിനാല്‍ ഒറ്റ സ്‌ഫോടനമായേ തോന്നുകയുള്ളൂ.

നാലു ഘട്ടങ്ങളിലാണു സ്‌ഫോടനം നടക്കുന്നത്. ആദ്യത്തെ പൊട്ടിത്തെറികള്‍ ഗ്രൗണ്ട് ഫ്‌ളോറിലാകും. പിന്നീട് പടിപടിയായി മുകള്‍നിലകളിലേക്കു കത്തിക്കയറും. താഴത്തെ നിലകള്‍ തകരുന്നതനുസരിച്ച് മുകള്‍നിലകള്‍ നേരേ താഴേക്കു തകര്‍ന്നുവീഴും. ആല്‍ഫയിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ 45 ഡിഗ്രി ചരിച്ച് കായലരികിലേക്കാകും വീഴ്ത്തുക. സമീപത്ത് വീടുകളുള്ളതാണു കാരണം. എച്ച്.ടു.ഒ. ഹോളിഫെയ്ത്ത് രണ്ട് ആംഗിളുകളിലാകും വീഴ്ത്തുക.

ഐ.ഒ.സി. െപെപ്പ് െലെന്‍, കൊച്ചിക്കായല്‍, കുണ്ടന്നൂര്‍-തേവര പാലം, മൂന്നു മീറ്റര്‍ അരികെ വീടുകള്‍ എന്നിവയുള്ളതിനാലാണ് ഈ ക്രമീകരണം. 12ന് രാവിലെ 11ന് ജയിന്‍ കോറല്‍കോവും ഉച്ചയ്ക്കു ശേഷം രണ്ടിന് ഗോള്‍ഡന്‍ കായലോരവും നാമാവശേഷമാകും. തീരദേശ നിര്‍മാണച്ചട്ടം ലംഘിച്ചതിനാല്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരമാണു കെട്ടിട സമുച്ചയങ്ങള്‍ പൊളിക്കുന്നത്.

മോക്ഡ്രില്‍ രാവിലെ 9 ന് നടക്കും. പ്രദേശത്തെ വായുവിന്റെയും ജലത്തിന്റെയും മലിനീകരണത്തോത് കണ്ടെത്താനാണ് സംഘം പരിശോധനകള്‍ നടത്തിയത്. ഫയര്‍ എന്‍ജിനുകള്‍, പോലീസ് സംവിധാനം, ആംബുലന്‍സുകള്‍ എല്ലാം നിലയുറപ്പിക്കും. എല്ലാ ഫ്ളാറ്റുകളിലും വെടിമരുന്നുകള്‍ നിറച്ചിട്ടുണ്ട്. ഫ്ളാറ്റുകളിലെ ദ്വാരങ്ങളില്‍ വച്ചിട്ടുള്ള സ്‌ഫോടക വസ്തുക്കള്‍ തമ്മിലുള്ള കണക്ഷന്‍ ശരിയായ രീതിയിലാണോയെന്നറിയുന്നതിനാണ് ഇന്നലെ അന്തിമ പരിശോധന നടത്തിയത്. പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗെനെസേഷന്‍ (പെസോ), ജില്ലാ ഭരണകൂടം, പോലീസ് എന്നിവരാണ് സംയുക്തപരിശോധന നടത്തിയത്. ഫ്ളാറ്റുകള്‍ പൊളിക്കുന്ന സമയത്ത് കടുത്ത ഗതാഗതനിയന്ത്രണം പ്രഖ്യാപിച്ചു.

ഹോളിഫെയ്ത്ത്, ആല്‍ഫ സെറീന്‍ എന്നീ ഫഌറ്റുകള്‍ക്കു സമീപമുള്ള എല്ലാ ചെറിയറോഡുകളില്‍ രാവിലെ 10.30 മുതല്‍ ഗതാഗത നിയന്ത്രണമുണ്ടാകും. ഇത് 12 വരെ നീണ്ടേക്കാം. ചിലപ്പോള്‍ അല്‍പം നേരത്തേ ഗതാഗതം നിയന്ത്രിക്കാന്‍ സാധ്യതയുണ്ട്. തേവര-കുണ്ടന്നൂര്‍ പാലം, ദേശീയ പാത എന്നിവിടങ്ങളില്‍ 10.55 മുതല്‍ 20 മിനിറ്റുനേരത്തേക്ക് ഗതാഗതം നിയന്ത്രണമുണ്ടാകും.

11ന് ഫ്ളാറ്റ് പൊളിക്കുന്ന സമയത്ത് ആലപ്പുഴയില്‍ നിന്നുവരുന്ന വാഹനങ്ങള്‍ അരൂര്‍ - ഇടക്കൊച്ചി കണ്ണങ്ങാട്ട്പാലം വഴി തിരിച്ചുവിടും. 12 ന് ജയിന്‍ കോറല്‍കോവ് പൊളിക്കുന്ന രാവിലെ 11 ന് ദേശീയ പാത 66 ല്‍ ഗതാഗതതടസമുണ്ടാകില്ല. ജയിന്‍ ഫഌറ്റ് ദേശീയപാതയില്‍ നിന്ന് 800 മീറ്റര്‍ അകലെയാണ്. അന്ന് ഉച്ചകഴിഞ്ഞ് 2ന് ഗോള്‍ഡന്‍ കായലോരം പൊളിക്കുമ്പോള്‍ ദേശീയപാത 10 മിനിറ്റ് അടച്ചിടും. െഹെവേയില്‍ 1.55 മുതല്‍ 2.05 വരെ അടച്ചിടും. മേഖലയിലുള്ള ജല, വായു ഗതാഗത മാര്‍ഗങ്ങളിലും നിയന്ത്രണമുണ്ടാകും.



from mangalam.com https://ift.tt/2T5561c
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages