ഇഡ്ഡലിത്തട്ടുകളില്‍ വിരല്‍ കുരുങ്ങി കുഞ്ഞു മില്‍ക്ക; രക്ഷകരായി അഗ്‌നിരക്ഷാസേന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 27, 2020

ഇഡ്ഡലിത്തട്ടുകളില്‍ വിരല്‍ കുരുങ്ങി കുഞ്ഞു മില്‍ക്ക; രക്ഷകരായി അഗ്‌നിരക്ഷാസേന

തൃശ്ശൂർ: കളിക്കുന്നതിനിടെ രണ്ട് കൈകളിലെയും വിരലുകൾ ഇഡ്ഡലിത്തട്ടിനുള്ളിൽ കുടുങ്ങിയ മൂന്നുവയസ്സുകാരിക്ക് അർധരാത്രി രക്ഷകരായത് അഗ്നിരക്ഷാസേന. കൊഴുക്കുള്ളി സ്വദേശി ജോമറ്റ് കെ. ജോൺസന്റെ മകൾ മിൽക്കാ മേരി ജോമറ്റിന്റെ വിരലുകളാണ് കുരുങ്ങിയത്. ആദ്യം കുഞ്ഞുമായി ജനറൽ ആശുപത്രിയിലാണ് എത്തിയത്. അവിടെനിന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചു. ഇതിനിടെ ആരോ പറഞ്ഞു, അതുകൊണ്ട് കാര്യമില്ല, ഫയർഫോഴ്സിലേക്ക് വിട്ടോളാൻ... നേരെ കുഞ്ഞുമായി സംഘം അഗ്നിരക്ഷാനിലയത്തിലെത്തി. സമയം രാത്രി പന്ത്രണ്ട് കഴിഞ്ഞിരുന്നു. സ്റ്റീൽപ്പാത്രമായതിനാൽ കുറച്ചു പ്രയാസപ്പെടേണ്ടിവന്നു. ആദ്യം ഹൈഡ്രോളിക്ക് കട്ടറുപയോഗിച്ച് ലോഹഭാഗം മുറിച്ചു. വിരലുകൾക്ക് അടുത്തെത്താറായപ്പോൾ ചെറിയ കട്ടറിലേക്ക് മാറി. കുഞ്ഞ് വലിയ കരച്ചിലില്ലാതെ സഹകരിച്ചു. ആദ്യം വീട്ടുകാർ ഊരിയെടുക്കാൻ ശ്രമിക്കുന്നതിനിടെ വിരലിന് ചെറിയ മുറിവുപറ്റിയതൊഴിച്ചാൽ കുഞ്ഞിന് കുഴപ്പമൊന്നുമില്ല. Content Highlights:fingers trapped in idli thattu, Thrissur, Fire force rescued a Child


from mathrubhumi.latestnews.rssfeed https://ift.tt/2TXlnWq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages