ഒരു പെണ്ണ് അല്പം ഇറക്കം കുറഞ്ഞ വസ്ത്രമോ കൈയില്ലാത്ത ഉടുപ്പോ ഇടുന്നത് അവള്‍ ആണുങ്ങളെ വളയ്ക്കാന്‍ വേണ്ടിയല്ല; എല്ലാവരോടും മിണ്ടുന്ന പെണ്ണിനെ വളയ്ക്കാന്‍ എളുപ്പമാണ് എന്നത് വെറുതെയാണ്; വൈറലായി കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 27, 2020

ഒരു പെണ്ണ് അല്പം ഇറക്കം കുറഞ്ഞ വസ്ത്രമോ കൈയില്ലാത്ത ഉടുപ്പോ ഇടുന്നത് അവള്‍ ആണുങ്ങളെ വളയ്ക്കാന്‍ വേണ്ടിയല്ല; എല്ലാവരോടും മിണ്ടുന്ന പെണ്ണിനെ വളയ്ക്കാന്‍ എളുപ്പമാണ് എന്നത് വെറുതെയാണ്; വൈറലായി കുറിപ്പ്

സമൂഹത്തില്‍ എന്നും പെണ്‍കുട്ടികളുടെ നടപ്പും വസ്ത്രധാരണവും പെരുമാറ്റവുമൊക്കെ ചര്‍ച്ചയാണ്. അടക്കവും ഒതുക്കവുമുള്ള പെണ്‍കുട്ടികളെ കുറിച്ചുള്ള സംസാരം എന്നുമുണ്ട്. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് എന്തെങ്കിലും അബദ്ധം സംഭവിച്ചാല്‍ അവളെയാണ് ഏവരും കുറ്റം പറയുക. സമൂഹം കല്‍പിച്ചു നല്‍കുന്നതല്ല യഥാര്‍ഥ പെണ്ണിന്റെ സ്വഭാവവും ചിന്താഗതിയുമെന്ന് വ്യക്തമാക്കുകയാണ് ഡോക്ടര്‍ ഷിനു ശ്യാമളന്‍.

പുരുഷനെ പോലെയല്ല സ്ത്രീ ഒതുങ്ങി അടങ്ങി ജീവിക്കണം എന്ന് പറഞ്ഞു പഠിപ്പിക്കുന്ന അമ്മമാരെ വേണം ആദ്യം തിരുത്താന്‍. കാലിന്മേല്‍ കാല്‍ വെച്ചു മുതിര്‍ന്നവരുടെ മുന്നിലോ ഉമ്മറത്തോ ഇരിക്കാന്‍ പാടില്ല എന്ന് പഠിപ്പിക്കുന്ന അമ്മമാരെ വേണം തിരുത്താന്‍. അത്തരം വീട്ടുകാരെ വേണം ആദ്യം ഉപദേശിക്കാന്‍.

പെണ്ണ് എന്നത് എച്ചില്‍ പാത്രം കഴുകാനോ, ഭര്‍ത്താവിന്റെ ബാക്കി വെച്ച പാത്രത്തില്‍ കഴിക്കേണ്ടവളോ അല്ല. അവള്‍ അവളാണ്. അവള്‍ക്ക് സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ട്. അത് ഇല്ലാതെയാക്കുന്ന രീതിയില്‍ അവളെ വളര്‍ത്തരുത്. പുരുഷന് മേലെയോ കീഴയോ അല്ല അവളുടെ സ്ഥാനം, അവള്‍ക്ക് സ്ഥാനം പുരുഷന് ഒപ്പം കൊടുക്കണം. അത് വീടുകളില്‍ നിന്ന് തന്നെ തുടങ്ങണം.- ഷിനു ഫേസ്ബുക്കില്‍ കുറിച്ചു.

ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

മലയാളിയും ചില സ്ത്രീ സദാചാര ബോധവും..

രാത്രിയില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പെണ്ണ് വെറും പോക്ക് കേസായത് കൊണ്ടല്ല, അവള്‍ക്ക് ധൈര്യവും ചങ്കൂറ്റവുമുള്ളത് കൊണ്ടാണ്.

ഒരു പെണ്ണ് അല്പം ഇറക്കം കുറഞ്ഞ വസ്ത്രമോ കൈയില്ലാത്ത ഉടുപ്പോ ഇടുന്നത് അവള്‍ ആണുങ്ങളെ വളയ്ക്കാന്‍ വേണ്ടിയല്ല, അവള്‍ക്ക് എന്താണോ സൗകര്യമായി തോന്നുന്നത് അവള്‍ അത് ധരിക്കുന്നു.

വല്ലപ്പോഴും മദ്യപിക്കുന്ന പെണ്ണിന് സ്വഭാവദൂഷ്യമാണ് എന്ന് എല്ലാ ദിവസവും തന്നെ മദ്യപിക്കുന്ന പുരുഷന്മാര്‍ പറയുന്നത് കേള്‍ക്കാം. എന്താല്ലേ?

ഒന്നില്‍ കൂടുതല്‍ പുരുഷന്മാരെ പ്രണയിച്ച പെണ്ണ് വെടിയാണെന്ന് പത്തില്‍ കൂടുതല്‍ പെണ്ണുങ്ങളെ പ്രണയിച്ചു തേച്ചവനും പറയും. അവന് എന്തുമാകാം എന്ന് അവനോട് ആരാ പറഞ്ഞേ?

എല്ലാവരോടും മിണ്ടുന്ന പെണ്ണിനെ വളയ്ക്കാന്‍ എളുപ്പമാണ് എന്നത് വെറുതെയാണ്. അവരില്‍ നിന്ന് രണ്ടെണ്ണം കിട്ടാന്‍ സാധ്യത കൂടുതലാണ് എന്നെ തോന്നുന്നുള്ളൂ.

'Never judge a book by its cover' F¶v ]dbp¶Xv t]mse 'Never judge a woman by the dress or lifestyle she follows, talk to her and know her yourself rather than hearing it from others'.

പുരുഷനെ പോലെയല്ല സ്ത്രീ ഒതുങ്ങി അടങ്ങി ജീവിക്കണം എന്ന് പറഞ്ഞു പഠിപ്പിക്കുന്ന അമ്മമാരെ വേണം ആദ്യം തിരുത്താന്‍. കാലിന്മേല്‍ കാല്‍ വെച്ചു മുതിര്‍ന്നവരുടെ മുന്നിലോ ഉമ്മറത്തോ ഇരിക്കാന്‍ പാടില്ല എന്ന് പഠിപ്പിക്കുന്ന അമ്മമാരെ വേണം തിരുത്താന്‍. അത്തരം വീട്ടുകാരെ വേണം ആദ്യം ഉപദേശിക്കാന്‍.

പെണ്ണ് എന്നത് എച്ചില്‍ പാത്രം കഴുകാനോ, ഭര്‍ത്താവിന്റെ ബാക്കി വെച്ച പാത്രത്തില്‍ കഴിക്കേണ്ടവളോ അല്ല. അവള്‍ അവളാണ്. അവള്‍ക്ക് സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ട്. അത് ഇല്ലാതെയാക്കുന്ന രീതിയില്‍ അവളെ വളര്‍ത്തരുത്. പുരുഷന് മേലെയോ കീഴയോ അല്ല അവളുടെ സ്ഥാനം, അവള്‍ക്ക് സ്ഥാനം പുരുഷന് ഒപ്പം കൊടുക്കണം. അത് വീടുകളില്‍ നിന്ന് തന്നെ തുടങ്ങണം.

Woman empowerment should begin at home

ഡോ. ഷിനു



from mangalam.com https://ift.tt/2O4k9ol
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages