പാലക്കാട്: ഔദ്യോഗിക യാത്രയ്ക്കിടെ വനംവകുപ്പിന്റെ ജീപ്പ് പുഴയിലേക്കുമറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വനിതാ റേഞ്ച് ഓഫീസറും മരിച്ചു. അട്ടപ്പാടി റെയ്ഞ്ച് ഓഫീസര്‍ പാലക്കാട് പള്ളിപ്പുറം കള്ളിക്കാട് ദീപ്തം ഹൗസില്‍ ഷര്‍മിള ജയറാ(32)മാണു മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെ രാവിലെയാണ് മരിച്ചത്.
ഡിസംബര്‍ 24ന് െവെകിട്ട് ആറരയോടെ അട്ടപ്പാടി ചെമ്മണ്ണൂരിലായിരുന്നു അപകടം. പന്നിയൂര്‍പടികയിലെ വനംവകുപ്പിന്റെ ഔട്ട് പോസ്റ്റ് സന്ദര്‍ശിച്ചു മടങ്ങുകയായിരുന്ന ഷര്‍മിളയും ഡ്രൈവര്‍ മുക്കാലി സ്വദേശി ഉബൈദും സഞ്ചരിച്ചിരുന്ന ജീപ്പ് അട്ടപ്പാടി ചെമ്മണ്ണൂരിലെ ഭവാനിപ്പുഴയ്ക്ക് കുറുകെയുള്ള പാലത്തില്‍വച്ച് ഭവാനി പുഴയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട് പുഴയിലേക്കു മറിഞ്ഞ ജീപ്പില്‍നിന്നും ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഷര്‍മിള 20 മിനിറ്റോളം വാഹനത്തില്‍ കുടുങ്ങിക്കിടന്നതായാണ് പറയുന്നത്.
ഉബൈദ്(27) ചികിത്സയിലിരിക്കെ 27ന് മരിച്ചിരുന്നു. അട്ടപ്പാടി വനമേഖലയില്‍ വിഹരിച്ചിരുന്ന കഞ്ചാവ് മാഫിയയെ വിറപ്പിച്ച പെണ്‍പുലിയാണ് അകാലത്തില്‍ വിടപറഞ്ഞ ഷര്‍മ്മിള ജയറാം.
വനപാലകര്‍ പോലും ഭയക്കുന്ന അട്ടപ്പാടി വനത്തില്‍ െധെര്യസമേതം കടന്നുചെന്ന് ഷര്‍മ്മിള നടത്തിയത് നിരവധി കഞ്ചാവ് വേട്ടകള്‍. നാലു വര്‍ഷം മുമ്പ് വനം വകുപ്പില്‍ ചേര്‍ന്ന ഷര്‍മ്മിള 2019 മാര്‍ച്ചിലാണ് അട്ടപ്പാടിയുടെ ആദ്യ വനിതാ ഫോറസ്റ്റ് റേഞ്ചറായി ചുമതലയേറ്റത്. ദുര്‍ഘടമായ മല്ലീശ്വരന്‍മുടി, ചെന്താമല തുടങ്ങിയ മേഖലകളില്‍ മലമുകളില്‍ എത്തി കഞ്ചാവ് കണ്ടെത്തി നശിപ്പിച്ചു.
[IMG]
ചുരുങ്ങിയ കാലയളവിനുള്ളില്‍ അട്ടപ്പാടി ജനതയ്ക്ക് അവര്‍ പ്രിയങ്കരിയായി മാറി. ആദിവാസി മേഖലയിലെ വിദ്യാഭ്യാസ ഉന്നതിക്കായും വലിയ തോതിലുള്ള ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. അട്ടപ്പാടി റെയ്ഞ്ചിലെ ആദിവാസി സ്‌കൂള്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം നടത്തുന്നതിനായി ആരണ്യോപഹാരമെന്ന പേരില്‍ നടപ്പിലാക്കിയ പ്രത്യേക പദ്ധതിയാണ് ജനശ്രദ്ധ നേടി കൊടുത്തത്.
കാര്‍ഷിക സര്‍വകലാശാലയില്‍നിന്നും ഫോറസ്ട്രി ബിരുദവും ഡെറാഡൂണ്‍ െവെല്‍ഡ് െലെഫ് ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ഷര്‍മ്മിള ജയറാം തമിഴ്‌നാട് ഫോറസ്റ്റ് അക്കാഡമിയില്‍നിന്നും 2015-17 ബാച്ചിലാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.
പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഷര്‍മിളയുടെ മൃതദേഹം മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് രാത്രിയോടെ പാലക്കാട് മേഴ്‌സി കോളജിനു സമീപത്തെ കള്ളിക്കാട്ടെ വസതിയില്‍ എത്തിച്ചു. ഇന്ന് നഗരസഭ ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിനുശേഷം പാമ്പാടി ഐവര്‍മഠം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.
സെന്‍ട്രല്‍ എക്‌െസെസ് ഉദ്യോഗസ്ഥനായ വിനോദ് പാണ്ഡ്യരാജാണ് ഭര്‍ത്താവ്. മകന്‍ നാലു വയസുകാരന്‍ റെയാന്‍ഷ് യു.കെ.ജി. വിദ്യാര്‍ഥിയാണ്. പിതാവ്: ജയറാം (റിട്ട. മാനേജര്‍ കനറാ ബാങ്ക്). അമ്മ: ഭാനുമതി (ബി.എസ്.എന്‍.എല്‍. റിട്ട. ഉദ്യോഗസ്ഥ).
from mangalam.com https://ift.tt/2QhQn0Y
via IFTTT
No comments:
Post a Comment