കണ്ണില്ലാത്ത ക്രൂരത, ഇടിച്ചിട്ട ശേഷം പരുക്ക് പറ്റിയ അമ്മയെയും കുഞ്ഞിനെയും വാഹനത്തില്‍ കയറ്റി പാതി വഴിയില്‍ ഇറക്കി വിട്ടു; വണ്ടിയെയും ഡ്രൈവറെയും തിരഞ്ഞ് കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 2, 2020

കണ്ണില്ലാത്ത ക്രൂരത, ഇടിച്ചിട്ട ശേഷം പരുക്ക് പറ്റിയ അമ്മയെയും കുഞ്ഞിനെയും വാഹനത്തില്‍ കയറ്റി പാതി വഴിയില്‍ ഇറക്കി വിട്ടു; വണ്ടിയെയും ഡ്രൈവറെയും തിരഞ്ഞ് കുറിപ്പ്

ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോകുന്ന പല സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരം മനസാക്ഷി രഹിതമായ സംഭവങ്ങള്‍ നിരന്തരം കേള്‍ക്കുന്നുമുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തെത്തുന്നത് ഇതിലൊക്കെ ക്രൂരമായ ഒരു സംഭവത്തിന്റെ വിവരങ്ങളാണ്. സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെയും മകനെയും ഇടിച്ചിട്ട ശേഷം വാഹനത്തില്‍ കയറ്റി പാതിവഴിയില്‍ ഇറക്കി വിടുകയാണ് ഒരു ഡ്രൈവര്‍ ചെയ്തത്. ഇയാളെ തിരഞ്ഞുള്ള യുവതിയുടെ ഭര്‍ത്താവിന്റെ കുറിപ്പാണ് ഏറെ ചര്‍ച്ചയാകുന്നത്.

അരവിന്ദ് സുദകുമാറെന്ന വ്യക്തിയുടെ ഭാര്യയും മകനും സഞ്ചരിച്ച സ്‌കൂട്ടറില്‍ സ്വിഫ്റ്റ് ഡിസയര്‍ കാര്‍ വന്ന് ഇടിച്ചു. ഇടിച്ച ശേഷം രക്ഷപെടാന്‍ ശ്രമിച്ച ഇവരെ പിന്നാലെ ബൈക്കിലെത്തിയ യുവാക്കള്‍ ചേര്‍ന്ന് തടഞ്ഞു. ഭാര്യയേയും കുഞ്ഞിനെയും കാറില്‍ കയറ്റി. എന്നാല്‍ കാറുകാര്‍ ഇവരെ പകുതിവഴിയില്‍ ഇറക്കിവിടുകയായിരുന്നു. തുടര്‍ന്ന് ഭാര്യ ഓട്ടോപിടിച്ചാണ് പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. കുഞ്ഞിന്റെ മുഖത്ത് സാരമായി പരുക്കേറ്റു. ഭാര്യയുടെ കാലിനും പരുക്കുണ്ടെന്നും യുവാവ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തകമാക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം;

@Aravind Sudhakumar എഴുതുന്നു :

ഇത് എന്റെ മകന്‍ ആരുഷ്. (2 വയസ് 3 മാസം). 28.12.19 ല്‍ ശ്രീകാര്യത്തിനു സമീപം ഗാന്ധിപുരത്തു വച്ച് അപകടം സംഭവിച്ചു. എന്റെ wife um മകനും സഞ്ചരിച്ച activa യില്‍ KL 24 T 0132 white Maruti dezire car വന്ന് ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ രണ്ടു പേരും റോഡിലേക്ക്. വീഴുകയും ചെയ്തു. എന്റെ wife nte കാലിനും മകന്റെ മുഖത്തിനും പരിക്കേറ്റു. എന്നാല്‍ car ഓടിച്ച മാന്യന് ഒന്ന് പുറത്തിറങ്ങാനോ അവരെ ഒന്ന് നോക്കാനോ ഉള്ള മനസ്സ് ഉണ്ടായില്ല എത്രയും പെട്ടെന്ന് അവിടെ നിന്നും രക്ഷപ്പെടാനാണ് അയാള്‍ ശ്രമിച്ചത്. പുറകില്‍ വന്ന ബൈക്കിലെ യുവാക്കള്‍ ഇടപെട്ട് രണ്ടു പേരെയും കാറിനുള്ളില്‍ കയറ്റി.(ആ യുവാക്കള്‍ ആരാണ് എന്ന് അറിയില്ല അവരോട് ഞങ്ങള്‍ക്ക് നന്ദിയുണ്ട്) . എന്നാല്‍ രക്ഷപ്പെട്ടു പോകാന്‍ കഴിയാത്തിലുള്ള ദേഷ്യത്തില്‍ അയാള്‍ ഒരു seriounsess um ഇല്ലാതെ വേദന കൊണ്ട് കരയുന്ന എന്റെ കുഞ്ഞിനെയും കൊണ്ട് വളരെ പതുക്കെ drive ചെയ്യുകയും വേഗം hospital il എത്തിക്കാന്‍ wife ആവശ്യപ്പെട്ടപ്പോള്‍ അതിനു സൗകര്യമില്ല എന്നു പറഞ്ഞ് ഒരു ദയയും ഇല്ലാതെ ചാവടിമുക്ക് എന്ന സ്ഥലത്ത് ഇറക്കി വിടുകയും ചെയ്തു. Caril ഉണ്ടായിരുന്ന സ്ത്രീക്കു പോലും ഒരു മനസ്സലിവ് ഉണ്ടായില്ല.ഈ ഒരു അവസ്ഥയിലും എന്റെ wifenu മകനെയും കൊണ്ട് auto പിടിച്ച് hospital il പോകേണ്ടി വന്നു.

Car number ഉപയോഗിച്ച് trace ചെയ്തു നോക്കിയിട്ടു ആളുടെ details kittiyittilla. Kottarakkarayil ഉള്ള ആളാണ് എന്നു മാത്രമേ അറിയാന്‍ സാധിച്ചുള്ളു. ഞങ്ങള്‍ക്കു case nu പോകാനോ നഷ്ട പരിഹാരം വാങ്ങാനോ താല്‍പര്യമില്ല. അതൊന്നും തന്നെ ഞങ്ങള്‍ അനുഭവിക്കുന്ന വേദനയ്ക്ക് പകരമാവില്ല. പക്ഷേ അയാളെ ഒന്ന് കാണണം. അഥവാ അയാള്‍ ഈ post കാണുന്നുണ്ട് എങ്കില്‍ ഇനി എങ്കിലും ഒരു അപകടം ഉണ്ടായാല്‍ ഇങ്ങനെ പ്രതികരിക്കരുത്.. എന്റെ wifeum മകനും അനുഭവിക്കുന്ന വേദനയ്ക്കും ഇത് ഒന്നും പരിഹാരമല്ല. പക്ഷേ അപകടം ഉണ്ടായാല്‍ hospitalil എത്തിക്കാനുള്ള മനസ്സ് എങ്കിലും കാണിക്കണം......... ഈ നമ്പര്‍ ഒന്ന് കണ്ടു പിടിക്കാന്‍ സഹായിക്കുക

Number. KL 24 T 0132 White maruti dezire ദയവായി ഈ post അയാള്‍ കാണുന്നതു വരെ share ചെയ്യുക<



from mangalam.com https://ift.tt/35plpsk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages