ന്യൂഡൽഹി: നിർഭയ പ്രതികളുടെ വധശിക്ഷ നടപ്പാക്കേണ്ടിവരുമെന്നു സൂചനലഭിച്ചതോടെ ബക്സർ ജയിലിലേക്ക് തിഹാർ ജയിലിൽനിന്ന് നേരത്തേതന്നെ ഉത്തരവു പോയിരുന്നു. രാജ്യത്തെ എല്ലാ ജയിലുകൾക്കും തൂക്കുകയർ നിർമിച്ചുനൽകുന്നത് ബക്സർ ജയിലിൽനിന്നാണ്. പാർലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്സൽ ഗുരുവിനെ 2013 ഫെബ്രുവരി ഒമ്പതിനു തൂക്കിലേറ്റാനാണ് ബക്സറിൽനിന്ന് അവസാനമായി തൂക്കുകയറുണ്ടാക്കിയത്. ഡിസംബർ 14-നകം 10 തൂക്കുകയർ നിർമിച്ചുനൽകാൻ ബക്സർ ജയിലധികൃതരോട് ജയിൽ ഡയറക്ടറേറ്റിൽനിന്നു നിർദേശമുണ്ടായിരുന്നു. തൂക്കിക്കൊല്ലാനുള്ള പ്രതിയുടെ ഉയരത്തിന്റെ 1.6 മടങ്ങ് നീളമുള്ള കയറാണ് വേണ്ടത്. ഒരു കയറുണ്ടാക്കാൻ അഞ്ചോ ആറോ പേർക്ക് മൂന്നുദിവസം വേണം. ബക്സർ ജയിലിൽ ഇതിന് പ്രത്യേകപരിശീലനം കിട്ടിയ തടവുകാരുണ്ട്. അഫ്സൽ ഗുരുവിന്റെ വധശിക്ഷ സമയത്ത് തൂക്കുകയറുണ്ടാക്കിയ ചില തടവുകാർതന്നെയാണ് നിർഭയ പ്രതികൾക്കുള്ള കയർ നിർമിച്ചതെന്നാണ് വിവരം. Content Highlights:Death warrant, Nirbhaya case
from mathrubhumi.latestnews.rssfeed https://ift.tt/35xBkon
via
IFTTT
No comments:
Post a Comment