: മരടിലെ ഫ്ളാറ്റുകൾ പൊളിക്കുമ്പോൾ സമീപവാസികൾ ആരോഗ്യം ശ്രദ്ധിക്കണമെന്ന് ഡോക്ടർമാരുടെ നിർദേശം. ശ്വാസംമുട്ടൽ, ആസ്ത്മ, വിവിധതരം അലർജികൾ തുടങ്ങിയ അസുഖക്കാരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. കെട്ടിടാവശിഷ്ടങ്ങൾ ഏറെ ഉയരത്തിൽനിന്ന് താഴേക്ക് പതിക്കുമ്പോഴുണ്ടാകുന്ന പൊടിയാണ് പ്രധാന വില്ലൻ. പൊടിമണ്ണും സിമന്റിന്റെ പൊടിയും ആസ്ത്മ രോഗികൾക്ക് ഏറ്റവും വലിയ ബുദ്ധിമുട്ടുണ്ടാക്കും. ശ്വാസമെടുക്കുന്നതിനോടൊപ്പം ഇത്തരം ചെറിയ പൊടിപടലങ്ങൾ ശ്വാസകോശത്തിലെത്തും.ഭീഷണികൾ* ആസ്ത്മ രോഗികൾ ഏതുവിധത്തിലുള്ള അലർജിയോടും വേഗത്തിൽ പ്രതികരിക്കുന്നവരാണ്. അവർ ഏറ്റവും സൂക്ഷിക്കണം.* അടുത്തിടെ ന്യുമോണിയ ബാധിച്ചവർ, കഫക്കെട്ടുണ്ടായവർ എന്നിവരും ശ്രദ്ധിക്കണം. ഇത്തരം പൊടി ഉള്ളിലേക്കു പോയാൽ അണുബാധ ശക്തമായി തിരിച്ചുവരാം.* പുകവലി മൂലം ശ്വാസതടസ്സവും ചുമയും വന്നവരും ഒരുവിധത്തിലുള്ള പൊടിയും ഉള്ളിലേക്കെത്താൻ അവസരമൊരുക്കരുത്.എന്തൊക്കെ ചെയ്യണം* രോഗികളായവർ ബുദ്ധിമുട്ടൊഴിവാക്കാനായി ഇൻഹേലർ തുടങ്ങിയവ ഉപയോഗിക്കണം.* കടുത്ത ഫ്ളൂവിന്റെ സമയത്ത് ഉപയോഗിക്കുന്ന ആന്റി പൊല്യൂഷൻ മാസ്ക് ധരിക്കണം. ചെറിയ പൊടിപോലും ഇതിനുള്ളിൽ പ്രവേശിക്കില്ല. ഇത് എല്ലായിടത്തും കിട്ടണമെന്നില്ല. ഓൺലൈനിൽ ലഭ്യമാണ്.* സമീപത്ത് അടിയുന്ന പൊടി ചൂലുകൊണ്ട് തൂക്കാതെ നനഞ്ഞ തുണി ഉപയോഗിച്ച് മാറ്റാൻ ശ്രമിക്കുക.* മാസ്ക് കിട്ടുന്നില്ലെങ്കിൽ നനഞ്ഞ തൂവാല കട്ടിയിൽ രണ്ടായി മടക്കി മൂക്കും വായും മൂടിക്കെട്ടുക.മുൻകരുതൽ വേണംരോഗമുള്ളവർ സ്ഥിരം ഉപയോഗിക്കുന്ന ഇൻഹേലറുകൾ ഉറപ്പാക്കണം. ഏതെങ്കിലും അലർജിയുണ്ടാകുന്നവരാണെങ്കിൽ ആ വിവരം ഡോക്ടറോടു പറഞ്ഞ് പ്രതിരോധ മരുന്ന് സംഘടിപ്പിക്കണം. ഏതായാലും ഇത്തരം മരുന്നുകൾ ഡോക്ടറുടെ ശുപാർശയില്ലാതെ ഉപയോഗിക്കരുത്. വലിയ ബുദ്ധിമുട്ടാണെങ്കിൽ ഡോക്ടറെ നേരിൽക്കാണുക തന്നെ വേണം.ഡോ. ജേക്കബ് ബേബികൺസൾട്ടന്റ് പൾമണോളജിസ്റ്റ്ആസ്റ്റർ മെഡ്‌സിറ്റി.
from mathrubhumi.latestnews.rssfeed https://ift.tt/2s3GASV
via
IFTTT
No comments:
Post a Comment