സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിലെ സൂപ്പർ താരം ലയണൽ മെസ്സിയാണെങ്കിൽ ഭാവിതാരമായി വിലയിരുത്തപ്പെടുന്നത് ഒരു പതിനേഴുകാരനാണ്. ആഫ്രിക്കൻ രാജ്യമായ ഗിനി ബിസാസുവിൽനിന്നുള്ള വിങ്ങർ അൻസു ഫാത്തി. പുതിയ പഠനറിപ്പോർട്ട് പ്രകാരം കൗമാരതാരങ്ങളിൽ ഏറ്റവും മൂല്യമേറിയ താരം. ജനിച്ചത് ബിസാസുവിലാണെങ്കിലും ആറാം വയസ്സിൽ അൻസുവിന്റെ കുടുംബം സ്പെയിനിലേക്ക് കുടിയേറിയിരുന്നു. ബാഴ്സയ്ക്ക് പുറമേ സ്പാനിഷ് അണ്ടർ-21 ടീമിലും കളിക്കുന്നുണ്ട്. ബാഴ്സയ്ക്കായി ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും കളിക്കാനിറങ്ങിയപ്പോൾ ഒരുപിടി റെക്കോഡുകൾ സ്വന്തമായി. ലാലിഗയിൽ ഓസാസുനയ്ക്കെതിരേ നേടിയ ഗോൾ ടീമിനായി സ്കോർ ചെയ്യുന്ന പ്രായം കുറഞ്ഞ (16 വയസ്സ് 304 ദിവസം) താരമെന്ന റെക്കോഡ് നേടിക്കൊടുത്തു. ചാമ്പ്യൻസ് ലീഗിൽ ബൊറൂസ്സിയ ഡോർട്ട്മുൺഡിനെതിരേ കളിക്കാനിറങ്ങിയപ്പോൾ ടീമിനായി കളിക്കുന്ന പ്രായം കുറഞ്ഞ (16 വയസ്സ് 321 ദിവസം) താരവുമായി. ക്ലിനിക്കൽ ഫിനിഷർക്കുവേണ്ട ഗുണങ്ങൾ അൻസുവിനുണ്ട്. പ്രതിഭ തിരിച്ചറിഞ്ഞാണ് ചെറുപ്രായത്തിൽ തന്നെ ബാഴ്സ സീനിയർ ടീമിലേക്ക് കരാർ ചെയ്തത്. ഇതുവരെ 13 മത്സരങ്ങളാണ് ടീമിനായി കളിച്ചത്, മൂന്നു ഗോളും നേടി. ലയണൽ മെസ്സി-ലൂയി സുവാരസ് - അന്റോയിൻ ഗ്രീസ്മാൻ എന്നിവർ കളിക്കുന്ന ബാഴ്സ മുന്നേറ്റനിരയിൽ അവസരം കിട്ടുന്നതുതന്നെ അൻസുവിന്റെ പ്രതിഭയ്ക്കുള്ള അംഗീകാരമാണ്. Content Highlights:Ansu Fati The Heir To Lionel Messi At Barcelona
from mathrubhumi.latestnews.rssfeed https://ift.tt/2tKuSgF
via
IFTTT
No comments:
Post a Comment