കളിയിക്കാവിളയില്‍ എഎസ്എ യെ കൊലപ്പെടുത്തിയ സംഭവം ; പ്രതികള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 9, 2020

കളിയിക്കാവിളയില്‍ എഎസ്എ യെ കൊലപ്പെടുത്തിയ സംഭവം ; പ്രതികള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എഎസ്‌ഐ യെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കന്യകുമാരി സ്വദേശികളായ അബ്ദുള്‍ ഷമീം, തൗഫീഖ് എന്നിവര്‍ക്ക് വേണ്ടിയാണ് പോലീസ് തെരച്ചില്‍ നടത്തുന്നത്. തമിഴ്‌നാട്ടിലും കേരളത്തിലെ വിവിധ ജില്ലകളിലെയും പോലീസ് സ്‌റ്റേഷനിലേക്ക് ഇവരുടെ ചിത്രങ്ങള്‍ അയച്ചു കൊടുത്തിട്ടുണ്ട്. ഇവര്‍ രാജ്യം വിടാതിരിക്കാനുള്ള മുന്‍കരുതലുകളാണ് പോലീസ് സ്വീകരിച്ചു വരുന്നത്.

ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ തമിഴ്‌നാട് സ്വദേശിയായ വില്‍സണെ അക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട വില്‍സന്റെ ശരീരത്തില്‍ കുത്തേറ്റ പാടുകള്‍ ഉണ്ടായിരുന്നു. നാലു വെടിയുണ്ടകളാണ് ഏറ്റത്. ഇതില്‍ മൂന്നെണ്ണം നെഞ്ചിലും ഒരെണ്ണം വയറ്റിലുമാണ് ഏറ്റത്. ഒരു വെടിയുണ്ടാ നെഞ്ചുതുളച്ചു വെളിയില്‍ പോയി. പ്രതികളുമായി ബന്ധമുണ്ടെന്ന് കരുതുന്ന രണ്ടുപേര്‍ പോലീസ് കസ്റ്റഡിയില്‍ ആയിട്ടുണ്ട്. തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍ നിന്നുമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

കഴിഞ്ഞ ഏപ്രിലില്‍ ശ്രീലങ്കയില്‍ മൂന്നുറിലേറെപ്പേര്‍ മരിച്ച ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച നാഷണല്‍ തൗഫിഖ് ജമാഅത്തിന്റെ തമിഴ്‌വിഭാഗമായ ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍) എന്ന പുതിയ തീവ്രവാദ സംഘടനയുടെ കില്ലര്‍ സ്‌ക്വാഡാണ് സംഭവത്തിനുപിന്നിലെന്നു സൂചനയുണ്ട്. രണ്ടാഴ്ചമുമ്പ് കര്‍ണാടകത്തില്‍നിന്നു നാല് ഐ.എന്‍.എല്‍. തീവ്രവാദികളെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ അറസ്റ്റിന്റെ പ്രതികാരമാണ് കൊലപാതകമെന്നാണ് തമിഴ്‌നാട് പോലീസിന്റെ വിലയിരുത്തല്‍.



from mangalam.com https://ift.tt/2QD1nq2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages