ഫ്‌ളാറ്റുകള്‍ നിലംപൊത്തിയപ്പോള്‍ നാട്ടുകാര്‍..പാലോണ്ടോന്ന് നോക്കെടാാാ... - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 11, 2020

ഫ്‌ളാറ്റുകള്‍ നിലംപൊത്തിയപ്പോള്‍ നാട്ടുകാര്‍..പാലോണ്ടോന്ന് നോക്കെടാാാ...

കൊച്ചി: എച്ച്.ടു.ഒ. ഫ്ളാറ്റ് നിലംപൊത്തി പരിസരമാകെ പൊടിപടലങ്ങൾ നിറഞ്ഞു. ഒന്നും കാണാൻ കഴിയാത്ത സ്ഥിതി. ഇതിനിടയിൽ കാണികളിൽ പരസ്പരം പറഞ്ഞു. പാലമുണ്ടോന്ന് നോക്കെടാ... ഫ്ളാറ്റ് പൊളിക്കുമ്പോൾ ഏറ്റവും ഭീഷണിനേരിട്ട ഒന്നായിരുന്നു എച്ച്.ടു.ഒ. ഫ്ളാറ്റിന് തൊട്ടരികിലുള്ള തേവര-കുണ്ടന്നൂർ പാലം. പൊളിക്കുന്നതിനിടെ പാലത്തിന് ക്ഷതമേൽക്കുമെന്ന ഭയമായിരുന്നു ജനങ്ങൾക്ക്. പൊടി കുറഞ്ഞതോടെ ജനങ്ങൾ പാലത്തിന് സമീപത്തേക്ക് കുതിച്ചു. പാലത്തിന് മുകളിലെത്തിയാൽ ഫ്ളാറ്റ് പൊളിച്ചിട്ടിരിക്കുന്നത് കാണാമെന്നതായിരുന്നു ചിലരുടെ ലക്ഷ്യം. പാലത്തിലേക്ക് പ്രവേശിപ്പിക്കാതെ പോലീസ് ജനങ്ങളെ തടഞ്ഞു. പൊടിപടലങ്ങളിൽ മുങ്ങിക്കുളിച്ച പാലമായിരുന്നു ദൂരെനിന്ന് നോക്കിയവർക്ക് കാണാനായത്. അഗ്നിരക്ഷാസേനാംഗങ്ങളെത്തി ഒരു ഫയർഫോഴ്സ് വാഹനത്തിലെ മുഴുവൻ വെള്ളവും ഉപയോഗിച്ച് പാലം കഴുകി വൃത്തിയാക്കി. Content Highlight: Maradu Flat Demolition andKundannoor-Thevara bridge


from mathrubhumi.latestnews.rssfeed https://ift.tt/2uGf8f4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages