കൊട്ടിയൂര്‍ അമ്പായത്തോടില്‍ സായുധരായ മാവോവാദികള്‍ പ്രകടനം നടത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 19, 2020

കൊട്ടിയൂര്‍ അമ്പായത്തോടില്‍ സായുധരായ മാവോവാദികള്‍ പ്രകടനം നടത്തി

കൊട്ടിയൂർ(കണ്ണൂർ): സ്ത്രീ ഉൾപ്പടെയുള്ള സായുധരായ നാലംഗ മാവോവാദിസംഘം കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ പ്രകടനം നടത്തി. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. ടൗണിൽ പോസ്റ്ററുകൾ പതിക്കുകയും ലഘുലേഖകൾ വിതരണവും ചെയ്തു. കൊട്ടിയൂർ വന്യജീവി സങ്കേതം വഴി ടൗണിലെത്തി പ്രകടനം നടത്തിയ മാവോവാദികൾവനത്തിലേക്ക് തന്നെ തിരിച്ചു പോയി. അമ്പായത്തോട് ടൗണിൽ മാവോവാദികൾ വിതരണം ചെയ്ത ലഘുലേഖ ബ്രാഹ്മണ്യ ഹിന്ദു ഫാസിസ്റ്റുകൾക്ക് അധികാരം ഉറപ്പിക്കാൻ സമാധാനപരമായ പാതയൊരുക്കുക എന്ന സൈനിക രാഷ്ട്രീയ ദൗത്യമാണ് ഓപ്പറേഷൻ സമാധാൻ എന്ന സൈനിക കടന്നാക്രമണ യുദ്ധത്തിലൂടെ മോദി നടപ്പിലാക്കുന്നതെന്ന് പോസ്റ്ററിൽ പറയുന്നു. അട്ടപ്പാടിയിൽ ചിതറിയ രക്തത്തിന് പകരം വീട്ടുക, ഈ രക്തത്തിന് കണക്ക് പറയേണ്ടവർ മോദി - പിണറായി കൂട്ടുകെട്ട് എന്നും തിരിച്ചടിക്കാൻ സായുധരാവുക തുടങ്ങിയ മുദ്രാവാക്യങ്ങളും പോസ്റ്ററുകളിലുണ്ട്.ജനുവരി 31 ന് പ്രഖ്യാപിച്ച സമാധാൻ വിരുദ്ധ ഭാരത് ബന്ദ് വിജയിപ്പിക്കുക എന്നും പോസ്റ്ററിലുണ്ട്. Content Highlights;The armed Maoists staged a demonstration at Kottiyoor Ambayathodu town


from mathrubhumi.latestnews.rssfeed https://ift.tt/2ubWhbA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages