കിവികളെ പിടിക്കാന്‍ ഇന്ത്യ; വലയില്‍ വീഴുമോ? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 23, 2020

കിവികളെ പിടിക്കാന്‍ ഇന്ത്യ; വലയില്‍ വീഴുമോ?

ഓക്ലൻഡ്: അന്ന്, ലോകകപ്പ് സെമി ഫൈനലിൽ ഓൾഡ് ട്രാഫോഡിലായിരുന്നു അവസാന കൂടിക്കാഴ്ച. ഇന്ത്യയെ തോൽപ്പിച്ച് ന്യൂസീലൻഡ് ഫൈനലിലേക്ക് കുതിച്ചപ്പോൾ കോലിയും സംഘവും നിരാശയോടെ തിരിച്ചുവന്നു. പിന്നീട് തുടർവിജയങ്ങൾ കുറിച്ചെങ്കിലും ലോകകപ്പിലെ തോൽവി ഇന്ത്യ മറന്നിട്ടുണ്ടാകില്ല. അതിനുശേഷം ബംഗ്ലാദേശ്, വെസ്റ്റിൻഡീസ്, ശ്രീലങ്ക ടീമുകൾക്കെതിരേ ഇന്ത്യ പരമ്പര വിജയിച്ചു. ഏറ്റവുമൊടുവിൽ, കരുത്തരായ ഓസ്ട്രേലിയയെയും കീഴ്പ്പെടുത്തി. പക്ഷേ, അതെല്ലാം ഇന്ത്യയിലായിരുന്നു! ഇനി, വിദേശമണ്ണിൽ പരീക്ഷണം. കിവീസ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ന്യൂസീലൻഡുമായി ഇന്ത്യയുടെ ആദ്യ ട്വന്റി-20 ക്രിക്കറ്റ് മത്സരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.20 മുതൽ ഓക്ലൻഡിൽ. ഇന്ത്യ വിജയാവേശത്തിലാണെങ്കിൽ ഓസ്ട്രേലിയയ്ക്കെതിരേ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവിയോടെയാണ് ന്യൂസീലൻഡ് ഇറങ്ങുന്നത്. ലോകകപ്പിനുമുമ്പ് ഇന്ത്യയ്ക്ക് ഇത് ഈവർഷം അവസാനം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഫൈനൽ റിഹേഴ്സലാണ്. കളിക്കാർക്ക് ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള പ്രധാന അരങ്ങും. ലോകകപ്പിനുമുമ്പ് മറ്റ് ട്വന്റി-20 പരമ്പരയില്ല. ഏപ്രിൽ-മേയ് മാസങ്ങളിൽ ഐ.പി.എൽ. കഴിയുന്നതോടെ ട്വന്റി 20 ലോകകപ്പ് ടീമിന്റെ ചിത്രം തെളിയും. പരിക്കോട് പരിക്ക് ഇരുടീമുകൾക്കും പരിക്കിന്റെ ഭീഷണിയുണ്ട്. ഇന്ത്യയുടെ ഓപ്പണർ ശിഖർ ധവാൻ, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, പേസർമാരായ ഭുവനേശ്വർ കുമാർ, ദീപക് ചഹാർ എന്നിവർ പരിക്കിലാണ്. എല്ലാവരും ലോകകപ്പ് ടീമിൽ സ്ഥാനം പ്രതീക്ഷിക്കുന്നവർ. ന്യൂസീലൻഡിനാണെങ്കിൽ, പ്രധാന ബൗളർമാരായ ട്രെന്റ് ബോൾട്ട്, ലോക്കി ഫെർഗൂസൻ, മാറ്റ് ഹെന്റി എന്നിവർ പരിക്കിലാണ്. ലോകോത്തര പേസർ ടിം സൗത്തിക്കൊപ്പം പന്തെറിയാൻ രണ്ടുവർഷമായി അന്താരാഷ്ട്ര മത്സരം കളിക്കാത്ത ഹമീഷ് ബെന്നെറ്റിനെ കിവീസ് വിളിച്ചിരിക്കുന്നു. എന്നാൽ, ഇന്ത്യയെപ്പോലെ റിസർവ് താരങ്ങളുടെ ധാരാളിത്തമില്ല ന്യൂസീലൻഡിന്. രാഹുൽ കാലം! ഇന്ത്യ ഏത് ഫോർമാറ്റിൽ കളിക്കുകയാണെങ്കിലും കെ.എൽ. രാഹുൽ എന്ന പേര് ചർച്ചയാകുന്നു. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിനത്തിൽ ഋഷഭ് പന്തിന് പരിക്കേറ്റപ്പോൾ വിക്കറ്റ് കീപ്പറുടെ റോൾ ഏറ്റെടുത്ത രാഹുൽ അവിടെയും മോശമാക്കിയില്ല. ശിഖർ ധവാൻ ഇല്ലാത്തതിനാൽ വെള്ളിയാഴ്ച ഓപ്പണറാകുന്ന രാഹുൽ വിക്കറ്റ് കീപ്പറുടെ റോളും ഏറ്റെടുത്താൽ ഋഷഭ് പന്തിന്റെ സ്ഥാനം സംശയത്തിലാകും. വിരാട് കോലി, ശ്രേയസ് അയ്യർ എന്നിവർക്കുശേഷം മനീഷ് പാണ്ഡെ സ്ഥാനമുറപ്പിക്കും എന്നാണ് റിപ്പോർട്ട്. മലയാളി താരം സഞ്ജു സാംസൺ ഇലവനിൽ വരാൻ സാധ്യത കുറവ്. ഓൾറൗണ്ട് മികവ് കഴിഞ്ഞ പരമ്പരയിൽ അഞ്ച് ബൗളർമാരുമായാണ് ഇന്ത്യ ഇറങ്ങിയത്. ഓക്ലൻഡിൽ നാല് സ്പെഷ്യലിസ്റ്റ് ബൗളർമാർക്കൊപ്പം ശിവം ദുബെ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ എന്നീ ഓൾറൗണ്ടർമാരിൽ രണ്ടുപേർ കളിച്ചേക്കും. പേസർമാരായി ജസ്പ്രീത് ബുംറ, ഷമി എന്നിവർക്കൊപ്പം നവ്ദീപ് സെയ്നി/ശാർദൂൽ ഠാക്കൂർ എന്നിവരിലൊരാൾ ഇറങ്ങും. Cant help but Love the Kiwis 🇮🇳🇳🇿 #TeamIndia #NZvIND pic.twitter.com/9Qc3k35v5L — BCCI (@BCCI) January 23, 2020 Content Highlights: India vs New Zealand first T20 Cricket


from mathrubhumi.latestnews.rssfeed https://ift.tt/2NWlYng
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages