കൊച്ചി: മെട്രോ തൂണുകള്‍ക്ക് ഇടയില്‍ കുടുങ്ങിയ മെട്രോ മിക്കിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ താരം. മിക്കിക്കൊപ്പം സെല്‍ഫി എടുക്കാനും ഒന്നു കാണാനുമായി നിരവധി പേര്‍ തടിച്ചുകൂടുന്നതിനാല്‍ മെട്രോ മിക്കിയെ ആശുപത്രിയില്‍ നിന്നും മാറ്റി. എസ് പി സി എയുടെ സംരക്ഷണയിലാണ് പൂച്ചുക്കുഞ്ഞ്. നാപ്പതോളം ആളുകള്‍ എങ്കിലും മെട്രോ മിക്കിക്കൊപ്പം സെല്‍ഫി എടുക്കാന്‍ എത്തിയതായി എസ് പി സി എ അധികൃതര്‍ വ്യക്തമാക്കി.
ആളുകള്‍ കൂടുന്നത് പൂച്ചക്കുഞ്ഞിനെ പേടിപ്പെടുത്തുകയും ഭക്ഷണം കഴിക്കാത്ത അവസ്ഥയിലുമാക്കി. ആളുകളെ കണ്ട് മെട്രോ മിക്കി പേടിക്കുന്നത് തടയാന്‍ വേണ്ടിയാണ് പുതിയ സ്ഥലത്തേക്ക് മാറ്റിയിരിക്കുന്നത്. ബുധനാഴ്ച പുതിയ സ്ഥലത്തെത്തിയ പൂച്ചക്കുഞ്ഞ് ആഹാരം കഴിച്ചു തുടങ്ങി.
മെട്രോ മിക്കിയെ ദത്തു നല്‍കുന്നതും ആയി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമാകും. സ്വന്തമായി വീടുള്ള, പൂച്ചയെ വളര്‍ത്തി ശീലമുള്ളവര്‍ക്കാകും മെട്രോ മിക്കിയെ നല്‍കുക. വീട്ടിലെ എല്ലാ അംഗങ്ങള്‍ക്കും സമ്മതമുണ്ടാകണം. മെട്രോ മിക്കി തെരുവു പൂച്ചയല്ല. ആരോ വീട്ടില്‍ വളര്‍ത്തിയിരുന്ന പൂച്ചയാണെന്നാണ് അധികൃതര്‍ പറയുന്നത്.
from mangalam.com https://ift.tt/2GfPn7R
via IFTTT
No comments:
Post a Comment