കുട്ടികളെ നോക്കാനായി ഭര്‍ത്താവ് ജോലി ഉപേക്ഷിച്ചു; നേരിടേണ്ടി വന്ന ചോദ്യങ്ങള്‍; കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 2, 2020

കുട്ടികളെ നോക്കാനായി ഭര്‍ത്താവ് ജോലി ഉപേക്ഷിച്ചു; നേരിടേണ്ടി വന്ന ചോദ്യങ്ങള്‍; കുറിപ്പ്

നമ്മുടെ സമൂഹത്തില്‍ കുട്ടികളെ നോക്കി ഭര്‍ത്താക്കന്മാര്‍ വീട്ടില്‍ ഇരിക്കുകയും ഭാര്യ ജോലിക്ക് പോവുകയും ചെയ്യുന്നത് അത്ര പരിചയമുള്ള കാര്യമല്ല. രാജ്യത്ത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവം മാത്രമാണിത്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഹൗസ് വൈഫ് എന്ന പോലെ തന്നെ ഹൗസ് ഹസ്ബന്‍ഡ്‌സ് എന്ന ആശയം ഉയര്‍ന്ന് വരുന്നുണ്ട്. ഇപ്പോള്‍ ഇന്ത്യയിലും ഇത്തരം ഒരു സംഭവമാണ് വാര്‍ത്തയാകുന്നത്. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് സംഭവം പങ്കുവെച്ചിരിക്കുന്നത്. ലഹര്‍ എന്ന യുവാവാണ് കുട്ടികളെ നോക്കാനായി ജോലി ഉപേക്ഷിച്ച് ഭാര്യയെ ജോലിക്ക് വിട്ടത്. ഇതിനെ കുറിച്ച് ലഹര്‍ പറയുന്നതിങ്ങനെ;

2015ല്‍ ഞാനും ഭാര്യയും ഒരു ഓസ്‌ട്രേലിയന്‍ ട്രിപ്പിനായി സമ്പാദിക്കുകയായിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായ ആ വാര്‍ത്ത വരുന്നത്. ഭാര്യ മൂന്നുമാസം ഗര്‍ഭിണിയാണ്. ആ വാര്‍ത്ത തന്ന സന്തോഷവും അമ്പരപ്പും ചെറുതായിരുന്നില്ല. എന്നാല്‍ അതിലേറെ അമ്പരപ്പുള്ള മറ്റൊരു വിശേഷം ഡോക്ടര്‍ പറഞ്ഞത്. ഞങ്ങള്‍ക്ക് ഇരട്ടകുട്ടികളാണ് ജനിക്കാന്‍ പോകുന്നത്. ഓസ്‌ട്രേലിയന്‍ ട്രിപ്പ് എന്ന സ്വപ്നം മാറ്റിവെച്ച് പിന്നീടുള്ള മാസങ്ങള്‍ ഞങ്ങളുടെ കുട്ടിക്കുറുമ്പുകളെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലായിരുന്നു. കുഞ്ഞുങ്ങള്‍ ജനിക്കുന്നതിന് മുന്‍പ് തന്നെ അവരെ നോക്കാനായി ഞാന്‍ ജോലി രാജിവെയ്ക്കാമെന്ന് തീരുമാനിച്ചു. കാരണം എന്നേക്കാള്‍ ശമ്പളമുള്ളത് ഭാര്യയ്ക്കായിരുന്നു. ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ച് അനിവാര്യമായ തിരഞ്ഞെടുപ്പായിരുന്നു അത്. ഈ തീരുമാനത്തെക്കുറിച്ച് എന്റെ അച്ഛനോട് മാത്രമാണ് പറഞ്ഞത്. തീരുമാനം ഉറച്ചതാണോ എന്നു മാത്രമാണ് അദ്ദേഹം ചോദിച്ചത്. അതെയെന്ന് പറഞ്ഞതിന് ശേഷം കൂടുതലൊന്നും ചോദിച്ചില്ല.

എന്നാല്‍ കുടുംബത്തിന് പുറത്തുള്ളവര്‍ക്ക് അത്രവേഗം ദഹിക്കുന്ന ഒന്നായിരുന്നില്ല ഇത്. ഭാര്യയെ ജോലിക്ക് വിട്ട് നീ വീട്ടിലിരിക്കാന്‍ പോവാണോ? ഭാര്യയോട് കാശ് ചോദിക്കാന്‍ ബുദ്ധിമുട്ടില്ലേ? തുടങ്ങി നൂറായിരം ചോദ്യങ്ങള്‍ എനിക്ക് നേരെ വന്നു. എന്റെ ഭാര്യയോടല്ലാതെ വേറെയാരോട് ഞാന്‍ കാശ് ചോദിക്കുമെന്ന് അവര്‍ക്കെല്ലാം ക്ഷമയോടെ മറുപടിയും പറഞ്ഞു.

എന്റെ മക്കളെ ഒമ്പത് മാസം ഗര്‍ഭപാത്രത്തില്‍ ചുമന്നത് ഭാര്യയാണ്. ഈ കാലയളവ് കൊണ്ട് കുഞ്ഞുങ്ങളുമായി വിവരിക്കാനാകാത്ത ഒരു അടുപ്പം അവള്‍ക്കുണ്ടായി. എന്റെ മക്കളുമായി എനിക്കും അത്തരമൊരു അടുപ്പം ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്? എന്നെക്കാള്‍ ഭംഗിയായി അവരെ ആര്‍ക്കാണ് നോക്കാനാകുന്നത്.

മക്കളെ നോക്കി ജീവിച്ച ഒരു വര്‍ഷം ശരിക്കും ഓടിപ്പോയിയെന്ന് പറയാം. ഒരാളെയല്ല രണ്ടുപേരെയാണ് നോക്കേണ്ടിവന്നത്. ഇരട്ടി ഉത്തരവാദിത്വമാണ്. കുട്ടികളുടെ ഡയപ്പര്‍ മാറ്റുക, കഴിപ്പിക്കുക, ഉറക്കുക ഇതായിരുന്നു എന്റെ കുറേനാളത്തെ ദിനചര്യ. ഉറക്കം ഏതാണ്ടെല്ലാം നഷ്ടമായി. പല കാര്യങ്ങളും മറന്നുപോയി.

ഇരട്ടകുട്ടികളായതിനാല്‍ കുട്ടികളെ തമ്മില്‍ മാറിപ്പോയിട്ടുണ്ട്. ഭക്ഷണം കൊടുത്തയാള്‍ക്ക് തന്നെ രണ്ടാമതും ഭക്ഷണം കൊടുത്ത സാഹചര്യമൊക്കെ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ചിരി വരുന്ന സംഭവമാണത്. എനിക്ക് മാത്രമല്ല ഭാര്യയ്ക്കും മാറിപ്പോയിട്ടുണ്ട്. ഒരു വര്‍ഷം എങ്ങനെ പോയെന്ന് അറിയില്ല. ഉറക്കമില്ലാത്ത രാത്രികള്‍ ഒരുപാട് ഉണ്ടായെങ്കിലും ഈ ദിനങ്ങള്‍ ഒരിക്കലും മറക്കാനാകില്ല. ഒരു വര്‍ഷത്തിനിപ്പുറം ഞാന്‍ വീണ്ടും ജോലിക്ക് പോയി തുടങ്ങി. ആര് വീട്ടിലിരിക്കുന്നു? ആര് ജോലി ചെയ്യുന്നു? എന്നുള്ളത് വിഷയമല്ല. കുടുബം സന്തോഷമായിരിക്കുന്നോ എന്നുള്ളതിനാണ് പ്രാധാന്യം. എല്ലാം കൊണ്ടും ഞങ്ങള്‍ സന്തുഷ്ടരാണ്.



from mangalam.com https://ift.tt/2QhWUZI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages