നാട്ടുകാർ നോക്കി നിൽക്കെ രണ്ട് ലോഡ് മണൽ റോഡിൽ തട്ടി, ലോറികൾ ഓടിച്ചുപോയി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 22, 2020

നാട്ടുകാർ നോക്കി നിൽക്കെ രണ്ട് ലോഡ് മണൽ റോഡിൽ തട്ടി, ലോറികൾ ഓടിച്ചുപോയി

പള്ളുരുത്തി: രണ്ട് ലോഡ് ആറ്റുമണൽ റോഡിന് നടുവിൽ തട്ടി ലോറികൾ ഒാടിച്ചുപോയി. ബുധനാഴ്ച വൈകീട്ട് നാലരയോടെ ഇടക്കൊച്ചി സെയ്ന്റ് ലോറൻസ് സ്‌കൂളിന് സമീപമാണ് സംഭവം. നാട്ടുകാർ നോക്കി നിൽക്കെയാണ് ടിപ്പർ ലോറിയിൽ കൊണ്ടുവന്ന മണൽ റോഡിലേക്ക് തട്ടിയത്. പൊടുന്നനെ ലോറികൾ ഓടിച്ചുപോയി. പോലീസിന്റെ കണ്ണുവെട്ടിച്ച് കടത്തുകയായിരുന്ന മണലാണ് ഇതെന്ന് സംശയിക്കുന്നു. റോഡിൽ മണൽ കണ്ടതോടെ പരിസരവാസികൾ ട്രോളികളുമായി വന്ന് മണൽ ശേഖരിച്ചു. ഞൊടിയിടയിൽ നാട്ടുകാർ റോഡിൽ നിന്ന് മണൽ നീക്കുകയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/38zjoLM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages