ശബരിമല യുവതി പ്രവേശനം വിവാദമാക്കിയത് മുഖ്യമന്ത്രിയുടെ പിടിവാശിയെന്ന് ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പദ്മകുമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 1, 2020

ശബരിമല യുവതി പ്രവേശനം വിവാദമാക്കിയത് മുഖ്യമന്ത്രിയുടെ പിടിവാശിയെന്ന് ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പദ്മകുമാര്‍

പത്തനംതിട്ട: പോയ മണ്ഡല കാലത്ത് ശബരിമല യുവതിപ്രവേശന വിഷയം ഇത്രയും വിവാദമാക്കിയത് മുഖ്യമന്ത്രിയുടെ പിടിവാശി ആണെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പദ്മകുമാര്‍. യുവതി പ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി വന്ന നാളുകളില്‍ തന്നെ മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു.- പദ്മകുമാര്‍ പറഞ്ഞു.

മാത്രമല്ല പ്രത്യാഘാതങ്ങള്‍ ഏറെയുള്ളതിനാല്‍ മണ്ഡലകാലത്ത് യുവതീപ്രവേശത്തില്‍ എടുത്തുചാടിയുള്ള നടപടി ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നെന്നും സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ നടന്ന സംഘടനാചര്‍ച്ചയില്‍ പദ്മകുമാര്‍ പറഞ്ഞു.

അനിവാര്യം അല്ലെങ്കില്‍ മാസപൂജ കാലത്ത് മാത്രം യുവതി പ്രവേശനം അനുവദിക്കുന്നത് ആലോചിക്കണമെന്ന് നിര്‍ദേശിച്ചു. അങ്ങനെയെങ്കില്‍ സംഘര്‍ഷം ഒഴിവാക്കാനാകും എന്ന് ചിലരുടെ ഉറപ്പ് തനിക്ക് ലഭിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇതെല്ലാം തള്ളുകയായിരുന്നു. - പദ്മകുമാര്‍ പറഞ്ഞു.

തനിക്ക് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് തനിക്ക് കാലാവധി നീട്ടി നല്‍കാതിരുന്നത് കണ്ണൂര്‍ ജില്ലക്കാരനായിരുന്നതിനാല്‍ ആണ്. പാര്‍ട്ടിക്ക് ഉള്ളില്‍ നിന്നും ഒറ്റപ്പെടുത്തുന്ന പീഡനങ്ങളാണ് കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടായില്ല. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് കാലാവധി നീട്ടിക്കൊടുത്ത മുന്‍ ബി.ജെ.പി. നേതാവ് ഒ.കെ. വാസുവിനു നല്‍കിയ പരിഗണനപോലും കിട്ടിയില്ല. - പദ്മകുമാര്‍ പറഞ്ഞു.



from mangalam.com https://ift.tt/35ifjJU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages