ചാനൽ നിരക്കുകൾ ട്രായ് വീണ്ടും കുറച്ചു; മാസം 160 രൂപയ്ക്ക് എല്ലാ സൗജന്യ ചാനലും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 1, 2020

ചാനൽ നിരക്കുകൾ ട്രായ് വീണ്ടും കുറച്ചു; മാസം 160 രൂപയ്ക്ക് എല്ലാ സൗജന്യ ചാനലും

മുംബൈ: ഉപഭോക്താക്കളുടെ പരാതി പരിഹരിക്കാൻ ട്രായ് (ടെലികോം െറഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) ചാനൽ നിരക്കുകൾ വീണ്ടും കുറച്ച് ഭേദഗതി വരുത്തി. ഇതുപ്രകാരം എല്ലാ സൗജന്യ ചാനലും കാണാൻ ഇനി നൽകേണ്ടത് 160 രൂപയാണ്. നേരത്തേ 100 ചാനൽ കാണുന്നതിന് 130 രൂപയും നികുതിയും ഉൾപ്പെടെ 153.40 രൂപ നൽകണമായിരുന്നു. പുതിയ ഭേദഗതിപ്രകാരം 153 രൂപയ്ക്ക് 200 സൗജന്യ ചാനൽ ലഭിക്കും. ഇതിൽ 25 ദൂരദർശൻ ചാനൽ നിർബന്ധമായി ഉൾപ്പെടുത്തിയിട്ടുമില്ല. മുമ്പ് 25 ഡി.ഡി.ചാനലുകളടക്കം നൂറുചാനലായിരുന്നു. അപ്പോൾ ഉപഭോക്താവിന് തിരഞ്ഞെടുക്കാൻ പറ്റിയിരുന്നത് 75 ചാനലുകൾ മാത്രമായിരുന്നു. പുതിയ മാറ്റത്തോടെ 200 ചാനലുകൾ തിരഞ്ഞെടുക്കാം. മാർച്ച് ഒന്നുമുതൽ ഉത്തരവ് പ്രാബല്യത്തിൽവരും. ബൊക്കെയിൽ (ഒന്നിച്ച് തരുന്ന) വരുന്ന പേ ചാനലുകളുടെ നിരക്ക് ഓരോന്നുമെടുത്ത് മൊത്തത്തിൽ കൂട്ടിയാൽ ബൊക്കെ നിരക്കിന്റെ ഒന്നരമടങ്ങിൽ കൂടാൻ പാടില്ലെന്നും ട്രായ് നിഷ്കർഷിക്കുന്നു. ഇതിൽപ്പെടുന്ന ഒരു ചാനലിന്റെയും നിരക്ക് ബൊക്കെ ചാനലുകളുടെ ശരാശരി നിരക്കിന്റെ മൂന്നിരട്ടിയിൽ അധികമാകാനും പാടില്ല. ബൊക്കെയിൽ നൽകുന്ന സ്പോർട്സ് ചാനലുകൾക്കും മറ്റും വിലകുറച്ച് അവ ഒറ്റയ്ക്ക് നൽകുമ്പോൾ വലിയ നിരക്ക് ഈടാക്കുന്നത് തടയാനാണിത്. മാത്രമല്ല പരമാവധി നിരക്ക് 12 രൂപയോ കുറവോ ഉള്ള ചാനലുകൾമാത്രമേ ഇനി ബൊക്കെയിൽ ഉൾപ്പെടുത്താൻ പാടുള്ളൂ എന്നും പറയുന്നു. പുതിയ ഉത്തരവ് കഴിഞ്ഞ ഫെബ്രുവരിയിൽ നടപ്പായതോടെ ഗ്രാമപ്രദേശങ്ങളിലും മറ്റുമുള്ള ഉപഭോക്താക്കളുടെ മാസവരിസംഖ്യ കുത്തനെ കൂടിയിരുന്നു. ഇതേത്തുടർന്നുണ്ടായ പരാതി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തിരുത്തലുകളുമായി ട്രായ് ഉത്തരവ്. ഒരു വീട്ടിൽ രണ്ട് ടെലിവിഷൻ സെറ്റുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ രണ്ടാമത്തേതിന് നെറ്റ്വർക്ക് കപ്പാസിറ്റി നിരക്കിന്റെ 40 ശതമാനമേ ഈടാക്കാൻ പാടുള്ളൂ. ആറുമാസത്തേക്കോ അതിലധികമോ ഒന്നിച്ച് വരിസംഖ്യയടയ്ക്കുന്നവർക്ക് നിരക്കിൽ കിഴിവ് നൽകാനും ട്രായ് അനുവദിച്ചിട്ടുണ്ട്. ചാനലുകൾ ഡി.ടി.എച്ച്., കേബിൾ ടി.വി.കളുടെ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തുന്നതിനുള്ള ഫീസ് മാസം പരമാവധി നാലുലക്ഷമായി നിജപ്പെടുത്തി. ചാനലുടമകളുടെ നീണ്ടകാലത്തെ പരാതിയാണ് ഇതിലൂടെ പരിഹരിക്കപ്പെട്ടത്. ടെലിവിഷനിൽ നൽകുന്ന ചാനൽ ഗൈഡുകളിൽ ഓരോ ഭാഷയിലും ഉൾപ്പെട്ട ചാനലുകൾ അടുത്തടുത്തുതന്നെയാവണമെന്നും നിർദേശമുണ്ട്. Content Highlights:TRAI Reduces NCF Charges and Makes Multiple TV Connections Cheaper


from mathrubhumi.latestnews.rssfeed https://ift.tt/39pbGoS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages