'സാര്‍ കലക്ടര്‍ അല്ലെ, എനിക്ക് ഒരു ഐസ്‌ക്രീം വാങ്ങി തരാമോ'; വൈറലായി കലക്ടര്‍ പങ്കുവെച്ച കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 28, 2020

'സാര്‍ കലക്ടര്‍ അല്ലെ, എനിക്ക് ഒരു ഐസ്‌ക്രീം വാങ്ങി തരാമോ'; വൈറലായി കലക്ടര്‍ പങ്കുവെച്ച കുറിപ്പ്

മൂന്നാറില്‍ എത്തിയ കുട്ടികള്‍ക്ക് ദേവികുളം സബ്കളക്ടറുടെ വക സ്‌നേഹ സമ്മാനം. വിന്റര്‍ കാര്‍ണിവലിന്റെ സമാപന ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യാനായി എത്തിയതായിരുന്നു സബ് കളക്ടര്‍ പ്രേം കൃഷ്ണ. 14 സ്‌കൂളുകളില്‍ നിന്നും 600 കുട്ടികള്‍ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ഇതിനിടെ കലക്ടര്‍ ഭക്ഷണശാല സന്ദര്‍ശിക്കുന്നതിനിടെ കുട്ടികളില്‍ ഒരാള്‍ ഐസ്‌ക്രീം വേണമെന്ന ആവശ്യവുമായി രംഗത്ത് എത്തി. ഒരാള്‍ക്ക് ഐസ്‌ക്രീം വാങ്ങുന്നതിനിടെ ഞങ്ങള്‍ക്കും വേണമെന്ന് ആവശ്യപ്പെട്ട് കുട്ടികള്‍ ബഹളം വച്ചു. ആവശ്യത്തിനുള്ള പണം കൈവശമില്ലെങ്കിലും മേഴ്‌സി ഹോമിലെ കുട്ടികളാണ് ആവശ്യക്കാരെന്ന് അറിഞ്ഞതോടെ പ്രേം മുഴുവന്‍ കുട്ടികള്‍ക്കും ഐസ്‌ക്രീം വാങ്ങി കൊടുത്തു. ഇത് സംബന്ധിച്ച് ഒരു കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

റിപബ്ലിക്ക് ദിനാഘോഷത്തിന് വന്ന കുട്ടികളുടെ കൂട്ടത്തില്‍ നിന്നും പെട്ടന്ന് ഒരു ചോദ്യം 'സാര്‍ കലക്ടര്‍ അല്ലെ, എനിക്ക് ഒരു ഐസ്‌ക്രീം വാങ്ങി തരാമോ' ചോദിച്ച ആള്‍ക്ക് വാങ്ങിക്കൊടുത്തപ്പോള്‍ പിന്നെ കൂടെ നിന്ന എല്ലാര്‍ക്കും വേണമെന്നായി. പിന്നെ ഒന്നും നോക്കിയില്ല എല്ലാര്‍ക്കും ഓരോ ഐസ്‌ക്രീം വച്ച് അങ്ങുവാങ്ങി. പിള്ളേരും ഹാപ്പി ഐസ്‌ക്രീം കച്ചവടക്കാരനും ഹാപ്പി. പിള്ളേരുടെ ചിരി കണ്ടപ്പോ നമ്മളും ഹാപ്പി!- ദേവികുളം സബ് കലക്ടര്‍ പ്രേം കൃഷ്ണ കുറിക്കുന്നു



from mangalam.com https://ift.tt/36BEzM7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages