കൊറോണ : മരണം 132, വാക്‌സിന്‍ യാഥാര്‍ഥ്യമാകാന്‍ ഇനിയും എട്ടാഴ്‌ച വേണം; കേരളത്തില്‍ 633 പേര്‍ നിരീക്ഷണത്തില്‍, ചൈനയില്‍നിന്നു വന്നവര്‍ സ്വമേധയാ നിരീക്ഷണത്തിന്‌ തയാറാകണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 28, 2020

കൊറോണ : മരണം 132, വാക്‌സിന്‍ യാഥാര്‍ഥ്യമാകാന്‍ ഇനിയും എട്ടാഴ്‌ച വേണം; കേരളത്തില്‍ 633 പേര്‍ നിരീക്ഷണത്തില്‍, ചൈനയില്‍നിന്നു വന്നവര്‍ സ്വമേധയാ നിരീക്ഷണത്തിന്‌ തയാറാകണം

ബെയ്‌ജിങ്‌: കൊറോണാ വൈറസ്‌ ബാധയെത്തുടര്‍ന്നു ചൈനയില്‍ മരണം 132 ആയി. വൈറസ്‌ ബാധ 17 രാജ്യങ്ങളിലേക്കുകൂടി പടര്‍ന്നതോടെ റഷ്യയും ദക്ഷിണ കൊറിയയും അടക്കമുള്ള അയല്‍ രാജ്യങ്ങള്‍ ചൈനയുമായുള്ള അതിര്‍ത്തി അടച്ചു തുടങ്ങി.

ഇന്ത്യക്കു പുറമേ യു.എസ്‌., യു.കെ., ഫ്രാന്‍സ്‌ തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ ചൈനയലില്‍നിന്നു നീക്കാനുള്ള നടപടി ആരംഭിച്ചു. കൊറോണ വൈറസിനുള്ള വാക്‌സിന്‍ യാഥാര്‍ഥ്യമാകാന്‍ ഇനിയും എട്ട്‌ ആഴ്‌ചകള്‍കൂടി വേണ്ടിവരുമെന്നു യു.എസ്‌. ശാസ്‌ത്രജ്‌ഞര്‍ അറിയിച്ചു.
അതേ സമയം, കൊറോണ വൈറസ്‌ ബാധയെ പ്രതിരോധിക്കാന്‍ തങ്ങള്‍ക്കു ശേഷിയുണ്ടെന്നു ചൈന വ്യക്‌തമാക്കി. ലോകാരോഗ്യ സംഘടന ഡയറക്‌ടര്‍ ജനറല്‍ ടെഡ്രോസ്‌ ആദാനോമുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ ചൈനീസ്‌ വിദേശകാര്യമന്ത്രി വാങ്‌ യി ആണ്‌ ഇക്കാര്യം പറഞ്ഞത്‌.
ചൈനയുടെ പ്രതികരണം തേടിയാണു ലോകാരോഗ്യ സംഘടനയുടെ ഡയറക്‌ടര്‍ ജനറല്‍ ബെയ്‌ജിങ്ങിലെത്തിയത്‌. 30 പ്രവിശ്യകളിലായി 6000 പേര്‍ക്കു രോഗം സ്‌ഥിരീകരിച്ചതായി ചൈന വെളിപ്പെടുത്തിയിട്ടുണ്ട്‌. ഇവരില്‍നിന്ന്‌ 25,000 പേരിലേക്കെങ്കിലും വൈറസ്‌ പടര്‍ന്നിട്ടുണ്ടാകുമെന്നു ടോറോന്റോ സര്‍വകലാശാലയിലെ ഗവേഷകര്‍ വ്യക്‌തമാക്കി.

12 നഗരങ്ങളില്‍ക്കൂടി യാത്രാവിലക്ക്‌

വൈറസ്‌ ബാധയുടെ വ്യാപനം തടയാനായി 12 നഗരങ്ങളിലേക്കുള്ള യാത്രയ്‌ക്ക്‌ ചൈനീസ്‌ ഭരണകൂടം വിലക്ക്‌ ഏര്‍പ്പെടുത്തി. 5.6 കോടി ആളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഇതു ബാധിച്ചു. സ്‌കൂളുകളിലെ സെമസ്‌റ്റര്‍ പരീക്ഷകള്‍ മാറ്റിവച്ചതായി വിദ്യാഭ്യാസ മന്ത്രാലയം വ്യക്‌തമാക്കി.

കുടുതല്‍ രാജ്യങ്ങള്‍ ഭീതിയില്‍

ശ്രീലങ്ക, കമ്പോഡിയ, കാനഡ, ഓസ്‌ട്രേലിയ, മലേഷ്യ, ഫ്രാന്‍സ്‌, നേപ്പാള്‍, വിയറ്റ്‌നാം, സിംഗപുര്‍, യു.എസ്‌, ദക്ഷിണ കൊറിയ, ജപ്പാന്‍, തായ്‌ലന്‍ഡ്‌ എന്നീ രാജ്യങ്ങളിലും വൈറസ്‌ ബാധ സ്‌ഥിരീകരിച്ചിട്ടുണ്ട്‌. ഹോങ്കോങ്‌, മക്കാവു, തായ്‌വാന്‍ എന്നിവിടങ്ങളിലും വൈറസ്‌ ബാധിതരുണ്ട്‌.

പനിപ്പകര്‍ച്ചയ്‌ക്കു വേഗക്കൂടുതല്‍

സാധാരണ പനിയേക്കാള്‍ വേഗത്തില്‍ വുഹാനിലെ കൊറോണ വൈറസ്‌ പടര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്‌. സാധാരണ പനി ഒരാളില്‍നിന്ന്‌ 1.3 പേരിലേക്കു പടരുമെന്നാണു കണക്ക്‌. എന്നാല്‍ കൊറോണ വൈറസില്‍ ഈ അനുപാതം 3.8 വരെയാണ്‌.
2003 ല്‍ ചൈനയില്‍ പടര്‍ന്ന സാര്‍സിന്റെ പകര്‍ച്ചാനിരക്ക്‌ അഞ്ച്‌ വരെയായിരുന്നു. അഞ്ചാം പനിയുടെ പകര്‍ച്ചാ നിരക്ക്‌ 12 മുതല്‍ 18 വരെയാണ്‌. കടുത്ത നിയന്ത്രണത്തിലൂടെ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ കൊറാണാ വൈറസ്‌ ബാധ തടയാമെന്ന പ്രതീക്ഷയിലാണു ചൈന.
ആന്റിവൈറസുകള്‍ വൈറസിനെതിരേ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ ആന്റിവൈറല്‍ മരുന്നുകള്‍ പ്രയോജനം ചെയ്യുമെന്നു ചൈനീസ്‌ അധികൃതര്‍ പറയുന്നു.

വുഹാന്‍ ശാന്തം

രോഗബാധ ആദ്യം റിപ്പോര്‍ട്ട്‌ ചെയ്‌ത വുഹാന്‍ നഗരം ശാന്തമാണ്‌. പുറംലോകവുമായുള്ള ബന്ധം വിച്‌ഛേദിക്കപ്പെട്ടെങ്കിലും പ്രത്യാശയോടെയാണു ജനം കഴിയുന്നതെന്നാണു റിപ്പോര്‍ട്ട്‌. ജനാലകളില്‍ ആത്മവിശ്വാസം പകരുന്ന സന്ദേശങ്ങള്‍ കുറിച്ചാണ്‌ ഇവിടെ ജനങ്ങള്‍ വീടുകളില്‍ കഴിയുന്നത്‌. ഇവിടെ കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്‌. ഗതാഗതവും നിലച്ചു. ഇവിടെ രോഗികള്‍ക്കായി നിര്‍മിക്കുന്ന പുതിയ ആശുപത്രിയുടെ നിര്‍മാണം മാത്രമാണ്‌ അപവാദം.

അയല്‍രാജ്യങ്ങള്‍ക്കു വരുമാന നഷ്‌ടം

കൊറോണ വൈറസ്‌ ബാധയെ തുടര്‍ന്നു ചൈനീസ്‌ സര്‍ക്കാര്‍ വിദേശയാത്രയ്‌ക്കു വിലക്ക്‌ ഏര്‍പ്പെടുത്തിയതോടെ അയല്‍രാജ്യങ്ങളായ തായ്‌ലന്‍ഡ്‌, ജപ്പാന്‍, വിയറ്റ്‌നാം തുടങ്ങിയ അയല്‍രാജ്യങ്ങള്‍ക്കു വന്‍ നഷ്‌ടം. ചൈനയില്‍നിന്നുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക്‌ നിലച്ചതാണു പ്രശ്‌നമായത്‌.
ലണ്ടന്‍, മിലാന്‍, പാരീസ്‌, ന്യൂയോര്‍ക്ക്‌ എന്നിവയാണു ചൈനീസ്‌ സഞ്ചാരികളുടെ മറ്റ്‌ ഇഷ്‌ടകേന്ദ്രങ്ങള്‍. തായ്‌ലന്‍ഡിനു മാത്രം പ്രതിവര്‍ഷം 8,550 കോടി രൂപ ചൈനീസ്‌ സഞ്ചാരികളില്‍നിന്നു ലഭിക്കുന്നുണ്ടെന്നാണു കണക്ക്‌. ചൈനീസ്‌ ന്യൂ ഇയര്‍ പ്രമാണിച്ചു സഞ്ചാരികളെ സ്വീകരിക്കാനുള്ള നീക്കത്തിലായിരുന്നു അയല്‍രാജ്യങ്ങള്‍.
ചൈനീസ്‌ നിയന്ത്രിത മേഖലയായ ഹോങ്കോങ്ങിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 56 ശതമാനമാണു കുറവുണ്ടായത്‌. മക്കാവുവില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 80 ശതമാനമാണു കുറവ്‌.

കേരളത്തില്‍

ചൈനടയക്കമുള്ള ലോകരാജ്യങ്ങളില്‍ കൊറോണ വൈറസ്‌ പടരുന്ന സാഹചര്യത്തില്‍ പുതുതായി 197 പേരുള്‍പ്പെടെ കേരളത്തില്‍ ആകെ 633 പേര്‍ നിരീക്ഷണത്തിലാണെന്ന്‌ മന്ത്രി കെ.കെ. ശൈലജ. ഇവരില്‍ ഏഴു പേര്‍മാത്രമാണ്‌ നിലവില്‍ ചികിത്സയിലുള്ളത്‌. ഇതുവരെ 16 പേരെയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഒന്‍പതു പേരെ ഡിസ്‌ചാര്‍ജ്‌ ചെയ്‌തു. 10 പേരുടെ സാമ്പിളുകള്‍ പരിശോധനയ്‌ക്കായി പൂന വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടിലേക്ക്‌ അയച്ചിട്ടുണ്ട്‌. അതില്‍ ആറു പേര്‍ക്കും കൊറോണ രോഗബാധയില്ലെന്ന്‌ സ്‌ഥിരീകരിച്ചു. നാലു പേരുടെ ഫലം വരാനുണ്ട്‌. ഇതുകൂടാതെ സംശയം തോന്നിയ ആറുപേരുടെ സാമ്പിളുകള്‍ ഇന്നലെ അയച്ചു. ഐ.സി.എം.ആറിന്റെ മാര്‍ഗനിര്‍ര്‍ദേശം അനുസരിച്ചാണ്‌ സാമ്പിളുകള്‍ പരിശോധനയ്‌ക്കായി അയയ്‌ക്കുന്നത്‌. കൊറോണ വൈറസ്‌ പ്രതിരോധത്തിന്‌ ശക്‌തമായ നടപടികളാണ്‌ സ്വീകരിച്ചു വരുന്നത്‌. വൈറസ്‌ബാധ കേരളത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. എങ്കിലും ഒരാള്‍ക്കെങ്കിലും കൊറോണ ബാധിച്ചാല്‍ അതിനെ നേരിടാനുള്ള സംവിധാനമാണ്‌ ആരോഗ്യവകുപ്പ്‌ ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളുടെ നിരീക്ഷണം കേന്ദ്രസര്‍ക്കാരിന്റെ കീഴിലാണ്‌. കൊച്ചി വിമാനത്താവളത്തില്‍ നേരത്തെ തന്നെ നിരീക്ഷണ സംവിധാനമുണ്ടായിരുന്നു. തിരുവന്തപുരം വിമാനത്താവളത്തിലും പുതുതായി നിരീക്ഷണ സംവിധാനം സജ്‌ജമാക്കിയിട്ടുണ്ട്‌.

സ്വമേധയാ നിരീക്ഷണത്തിന്‌ തയാറാകണം
കൊറോണ വൈറസ്‌ ബാധയുടെ കേന്ദ്രബിന്ദുവായ ചൈനയിലെ വുഹാനില്‍നിന്നു വന്നവര്‍ സ്വമേധയാ നിരീക്ഷണത്തിന്‌ തയാറാകണം.
ലക്ഷണങ്ങളില്ലാത്തവരെ വീട്ടില്‍ തന്നെ പാര്‍പ്പിച്ചാണ്‌ നിരീക്ഷിക്കുന്നത്‌. അപൂര്‍വം ചിലര്‍ റിപ്പോര്‍ട്ട്‌ ചെയ്യാതെ പോകാറുണ്ട്‌. അതിനാല്‍ ചൈനയില്‍ പോയി വന്നവരുണ്ടെങ്കില്‍ അടിയന്തരമായി അറിയിക്കേണ്ടതാണ്‌. ചൈന, തുടങ്ങിയ രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങി വന്നവര്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്‌.



from mangalam.com https://ift.tt/2U705Wb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages