പൗരത്വഭേദഗതിനിയമം നടപ്പാക്കില്ലെന്നുപറയാന്‍ പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ല-അബ്ദുള്ളക്കുട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 2, 2020

പൗരത്വഭേദഗതിനിയമം നടപ്പാക്കില്ലെന്നുപറയാന്‍ പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ല-അബ്ദുള്ളക്കുട്ടി

മുക്കം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുള്ളക്കുട്ടി. ദേശീയ പൗരത്വഭേദഗതിനിയമവും പൗരത്വ രജിസ്റ്ററും കേരളത്തിൽ നടപ്പാക്കില്ലെന്നുപറയാൻ പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ല ഇത്. ലോക്സഭയും രാജ്യസഭയും കടന്ന് രാഷ്ട്രപതി ഒപ്പിട്ട നിയമമാണത്. അതുനടപ്പിലാക്കാൻ കഴിയില്ലെങ്കിൽ പഴയ പാർട്ടിസെക്രട്ടറി പണിക്കുപോകാം. യു.ഡി.എഫും എൽ.ഡി.എഫും മാറിമാറിഭരിച്ച് സംസ്ഥാനത്തെ വികസനം മുരടിപ്പിച്ചു. ഇതുമാറണമെങ്കിൽ പുതിയ ഒരു ഭരണം കേരളത്തിലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിനൽകാൻ മുക്കത്തുസംഘടിപ്പിച്ച ദേശഭക്തിസംഗമം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ന്യൂനപക്ഷം ഭൂരിപക്ഷമായാൽ മതേതരത്വം തകരുമെന്നും ഹിന്ദുക്കൾ ഭൂരിപക്ഷമായി തുടരുന്നിടത്തോളം കാലം രാജ്യത്തെ മതേതരത്വം നിലനിൽക്കുമെന്നു എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. അയൽരാജ്യങ്ങളിൽ ഭൂരിപക്ഷസമുദായത്തിന്റെ പീഡനങ്ങളേറ്റ് ഇന്ത്യയിലെത്തി പുഴുക്കളെപ്പോലെ ജീവിക്കുന്നവരോടുള്ള കാരുണ്യമാണ് പൗരത്വനിയമഭേദഗതിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെപ്പോലെ മതസ്വാതന്ത്ര്യമുള്ള രാജ്യം ലോകത്ത് വേറെയില്ല. സംസ്ഥാനത്തെ മുസ്ലിംപള്ളികളിൽ കേന്ദ്രസർക്കാരിനെതിരേയുള്ള പച്ചയായ രാഷ്ട്രീയമാണ് ഇമാം പറയുന്നത്. വി.എസ്. അച്യുതാനന്ദനെപ്പോലെ മുസ്ലിം വിരോധമുള്ള രാഷ്ട്രീയക്കാരൻ കേരളത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വനിയമഭേദഗതിക്കെതിരായ സമരം രാജ്യത്തെ കോൺഗ്രസിന്റെ ഭാവി തുലയ്ക്കും. നിയമത്തിനെതിരേ നടക്കുന്നത് രാജ്യദ്രോഹസമരമാണെന്നും കോൺഗ്രസിന്റെയും കമ്യൂണിസ്റ്റിന്റെയും ഭരണത്തിന്റെ സംഭാവന ദാരിദ്രമാണെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Abdullakutty criticizes Pinarayi Vijayan-caa


from mathrubhumi.latestnews.rssfeed https://ift.tt/37x0i8Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages