ബാഗ്ദാദ്: അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഇറാന്‍ കമാന്റര്‍ ക്വാസിം സുലൈമാനി കൊല്ലപ്പെട്ടു. ഇറാനിലെ ഇസ്‌ളാമിക് റവല്യൂഷണറി ഗാര്‍ഡിന്റെയും ഇറാന്‍ ഭരണാധികാരി അയത്തൊള്ള ഖൊമേനിക്ക് നേരിട്ട് വിവരം നല്‍കിയിരുന്ന ഖുദ് സേനയുടെ തലവനുമായിരുന്നു കൊല്ലപ്പെട്ട സുലൈമാനി. കൃത്യം നടത്തിയത് ട്രംപിന്റെ നിര്‍ദേശപ്രകാരമാണെന്ന് പെന്റഗണ്‍കൂടി അറിയിച്ചതോടെ അമേരിക്ക ഇറാന്‍ ബന്ധം കുടുതല്‍ വഷളായി. സുലൈമാനിയുടെ വധത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാനും പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച ഇറാഖിലെ ബാഗ്ദാദ് വിമാനത്താളവത്തില്‍ വെച്ചായിരുന്നു സുലൈമാനിക്ക് നേരെ അമേരിക്കന്‍ ആക്രമണം ഉണ്ടായത്. സുലൈമാനിക്കൊപ്പം മറ്റ് ഏഴുപേര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേലിന്റെയും അമേരിക്കയുടെയും താല്‍പ്പര്യം അനുസരിച്ചാണ് ആക്രമണം നടന്നിരിക്കുന്നതെന്നാണ് ഇറാഖി ഉദ്യോഗസ്ഥരും പറയുന്നത്. ഇറാന്‍ ഭരണാധികാരി അയത്തൊള്ള ഖൊമേനിയ്ക്ക് നേരിട്ട് വിവരങ്ങള്‍ കൈമാറിയിരുന്നയാളാണ് സുലൈമാനി. കഴിഞ്ഞ ഏപ്രിലില്‍ ഖുദ് സേനയെ അമേരിക്ക ഭീകരസംഘടനകളുടെ പട്ടികയില്‍ പെടുത്തിയിരുന്നു.
അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ക്കും ഇറാഖില്‍ അമേരിക്കയ്ക്കായി സേവനം ചെയ്യുന്ന അംഗങ്ങള്‍ക്കും എതിരേ നടന്നിരുന്ന എല്ലാ ആക്രമണങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചിരുന്നത് സുലൈമാനി ആണെന്നാണ് അമേരിക്കയുടെ പ്രതിരോധ വിഭാഗം ആരോപിക്കുന്നത്. ഈ ആഴ്ച ആദ്യം ബാഗ്ദാദിലെ അമേരിക്കന്‍ എംബസിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിലും സുലൈമാനി ആണെന്നാണ് അമേരിക്ക ആരോപിക്കുന്നത്. ഇറാന്റെ വരുംകാല ആക്രമണ പദ്ധതികളെ തകര്‍ക്കാനാണ് സുലൈമാനിയെ ആക്രമിച്ചതെന്നാണ് പെന്‍ഗണ്‍ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നത്. അമേരിക്ക ഇറാന്‍ ബന്ധം വഷളായതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടി.
from mangalam.com https://ift.tt/35d1UTC
via IFTTT
No comments:
Post a Comment