നിങ്ങള്‍ക്ക് ഇന്ത്യയില്‍ കുട്ടികളെ ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം ഇല്ലേ? അതില്‍ കൂടുതല്‍ എന്തുവേണമെന്ന്‌ ചോദിച്ച് മര്‍ദ്ദിച്ചു; തന്റെ മുന്നില്‍ വെച്ച് പുരുഷന്മാരുടെ വസ്ത്രം അഴിച്ച് പരിശോധിച്ചു; യുപി പോലീസിന്റെ ക്രൂരത വെളിപ്പെടുത്തി നടി സദഫ് ജാഫര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 15, 2020

നിങ്ങള്‍ക്ക് ഇന്ത്യയില്‍ കുട്ടികളെ ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം ഇല്ലേ? അതില്‍ കൂടുതല്‍ എന്തുവേണമെന്ന്‌ ചോദിച്ച് മര്‍ദ്ദിച്ചു; തന്റെ മുന്നില്‍ വെച്ച് പുരുഷന്മാരുടെ വസ്ത്രം അഴിച്ച് പരിശോധിച്ചു; യുപി പോലീസിന്റെ ക്രൂരത വെളിപ്പെടുത്തി നടി സദഫ് ജാഫര്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലഖ്‌നൗവില്‍ പ്രതിഷേധിച്ചതിന് ജയില്‍വാസവും മര്ദനവും നേരിട്ട പ്രമുഖ നടി സദഫ് ജാഫറി പോലീസില്‍ നിന്നും നേരിട്ട ക്രൂരതകള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. പുരുഷന്മാരുടെ വസ്ത്രം എന്റെ മുന്നില്‍വച്ച് അവര് അഴിച്ചുപരിശോധിച്ചു. നിങ്ങള്‍ക്ക് ഇന്ത്യയില്‍ കുട്ടികളെ ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം ഇല്ലേ? അതില്‍ കൂടുതല്‍ എന്തുവേണം? എന്ന് ചോദിച്ച് പോലിസ് മര്‍ദിച്ചു എന്നും സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവര്‍ക്കൊപ്പം മാധ്യമങ്ങള്‍ക്കു മുന്നില്‍ അവര്‍ വിവരിച്ചു.

ലഖ്‌നൗവിലെ പരിനവര്‍ത്തന്‍ ചൗക്കില്‍ ഡിസംബര്‍ 19ന് നടന്ന റാലിയില്‍ അക്രമികള്‍ കല്ലെറിഞ്ഞു. പൊലീസ് അനങ്ങിയില്ല. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തവെയാണ് പൊലീസ് പിടികൂടിയത്. വാഹനത്തില്‍വച്ചുതന്നെ മര്‍ദനം തുടങ്ങി. പേര് മനസ്സിലാക്കിയപ്പോള് പാകിസ്ഥാനി എന്നായി അഭിസംബോധന. വീട്ടിലോ അഭിഭാഷകനെയോ വിളിക്കാന്‍ അനുവദിച്ചില്ല. ഐജിയുടെ മുറിയിലേക്ക് എന്നപേരില്‍ വിളിച്ചുകൊണ്ടുപോയി. മുറിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന് നെയിം ബാഡ്ജ് ഉണ്ടായിരുന്നില്ല. മോശമായി സംസാരിച്ച അയാള് എന്നെ മര്‍ദിക്കാന്‍ വനിതാ പൊലീസുകാരോട് നിര്‍ദേശിച്ചു. അതില് തൃപ്തിവരാതെ അയാള്‍ മുടിയില്‍ പിടിച്ചുവലിച്ചശേഷം വയറ്റില്‍ തൊഴിച്ചു- സദഫ് പറഞ്ഞു.

ആ അംബേദ്കര്‍ എവിടെ എന്നുചോദിച്ച് തെരഞ്ഞുപിടിച്ചാണ് തന്നെ മര്‍ദിച്ചതെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ പവന്റാവു അംബേദ്കര്‍ പറഞ്ഞു. തലയ്ക്കടിയേറ്റ് ബോധം നഷ്ടപ്പെട്ടു. വനിതാ പൊലീസുകാര്‍ ഹെല്‍മെറ്റ് ഉപയോഗിച്ചാണ് അടിച്ചത്. ഹെല്‍മെറ്റ് പൊട്ടുന്നതുവരെ തല്ലി വിരമിച്ച ഐജിയും പൊതുപ്രവര്‍ത്തകനുമായ എസ് ആര്‍ ധാരാപുരിയും പൊലീസ് അതിക്രമത്തിന്റെ അനുഭവം പങ്കിട്ടു. കള്ളക്കേസില്‍ കുടുക്കിയാണ് ജയിലില്‍ അടച്ചത്. 32 വര്‍ഷം പൊലീസുകാരനായ എനിക്കുണ്ടായ അനുഭവം ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും അദ്ദേഹം ചോദിച്ചു.



from mangalam.com https://ift.tt/2Ro4Do7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages