'എല്ലാം നല്ലതിന്, ലോകത്തെ ഏറ്റവും ശക്തവും സുസജ്ജവുമായ സൈന്യം ഞങ്ങള്‍ക്കുണ്ട്'- ട്രംപ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 7, 2020

'എല്ലാം നല്ലതിന്, ലോകത്തെ ഏറ്റവും ശക്തവും സുസജ്ജവുമായ സൈന്യം ഞങ്ങള്‍ക്കുണ്ട്'- ട്രംപ്

വാഷിങ്ടൺ: ഇറാഖിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെയുള്ള ഇറാന്റെ മിസൈലാക്രണത്തിന് പിന്നാലെ ആദ്യ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന് ഉടൻ തിരിച്ചടി നൽകുമെന്ന് സൂചന നൽകി എല്ലാം നല്ലതിനാണ്, ലോകത്തെ ഏറ്റവും ശക്തവും സുസജ്ജവുമായ സൈന്യം ഞങ്ങൾക്കുണ്ടെന്ന്ട്രംപ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെപ്രതികരണം. സൈനിക താവളത്തിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തിവരികയാണ്. ഇറാന്റെ തിരിച്ചടിയിൽ ബുധനാഴ്ച രാവിലെ ഔദ്യോഗിക പ്രസ്താവന നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ മിസൈലാക്രമണം നടത്തിയതായി യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗൺ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. 12-ലധികം ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാണ്ഇറാഖിലെ അൽ-ആസാദ്, ഇർബിൽ എന്നീ സൈനിക താവളങ്ങൾക്ക്നേരേ ഇറാന്റെ ആക്രമണമുണ്ടായത്. യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ ജനറൽ ഖാസിം സുലൈമാനിയുടെ മരണനാനന്തര ചടങ്ങുകൾ നടന്നുവരുന്നതിനിടെയാണ് ഇറാന്റെ നേരിട്ടുള്ള സൈനിക നടപടി. അമേരിക്കൻ സൈന്യത്തെയും പെന്റഗണെയുംകഴിഞ്ഞദിവസം ഇറാൻ ഭീകരവാദികളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നാലെ വൈറ്റ് ഹൗസിൽ തിരക്കിട്ട് ചർച്ചകൾ പുരോഗമിക്കുകയാണ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും യുഎസ് പ്രതിരോധ സെക്രട്ടറി മാർക് എസ്പെറും വൈറ്റ് ഹൗസിലെത്തിയിരുന്നു. Content Highlights;Trump First Response After Iran Fires Missiles At Bases Used By US In Iraq


from mathrubhumi.latestnews.rssfeed https://ift.tt/304KCHs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages