180 യാത്രക്കാരുമായി യുക്രൈന്‍ വിമാനം ഇറാനില്‍ തകര്‍ന്നുവീണു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 7, 2020

180 യാത്രക്കാരുമായി യുക്രൈന്‍ വിമാനം ഇറാനില്‍ തകര്‍ന്നുവീണു

ടെഹ്റാൻ: 180 യാത്രക്കാരുമായി പറന്ന യുക്രേനിയൻ വിമാനം ഇറാനിൽ തകർന്നു വീണു. ബോയിങ് 737 വിമാനമാണ് ടെഹ്റാൻ വിമാനത്താവളത്തിന് സമീപം തകർന്നുവീണത്. സാങ്കേതിക തകരാർമൂലമാണ് വിമാനം തകർന്ന് വീണതെന്നാണ് പ്രാഥമിക വിവരം. ടെഹ്റാൻ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ വിമാനം അപകടത്തിൽപ്പെടുകയായിരുന്നു. യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. യുഎസ്-ഇറാൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അപകടം. എന്നാൽ അപകടത്തിന് ഇതുമായി ബന്ധമില്ലെന്നാണ് റിപ്പോർട്ടുകൾ. ഇറാഖിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതിന് പിന്നാലെ യുഎസ് യാത്രാ വിമാനങ്ങൾ ഗൾഫ് വ്യോമാതിർത്തികളിൽ പ്രവേശിക്കരുതെന്ന് അമേരിക്കൻ വ്യോമയാനകേന്ദ്രങ്ങൾ കർശന നിർദേശം നൽകിയിരുന്നു. Content Highlights:Passenger Jet Carrying 180 Passengers Crashes In Iran


from mathrubhumi.latestnews.rssfeed https://ift.tt/39YioCK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages