ടെഹ്‌റാന്‍ : ഉന്നത സൈനികോദ്യോഗസ്ഥനെ മിസൈല്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായി അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്റെ ആക്രമണം. ഇന്ന് പുലര്‍ച്ചെ നടത്തിയ സൈനിക നീക്കത്തില്‍ 12 ലേറെ ബാലിസ്റ്റിക് മിസൈലുകളാണ് ഇറാഖിലെ രണ്ട് അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ തൊടുത്തത്. പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു ആക്രമണങ്ങള്‍.
ഇറാഖില്‍ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളങ്ങളായ ഇര്‍ബിലിലും അല്‍ അസദിലും ആയിരുന്നു ഇറാന്‍ ആക്രമണം നടത്തിയതെന്നാണ് വിവരം. പ്രത്യാക്രമണം ഇറാന്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. സുലൈമാനിയുടെ വധത്തിനുള്ള തിരിച്ചടിയെന്നാണ് ഇറാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്. ആക്രമണം നടത്തിയ സൈനികരെ ഇറാന്‍ അഭിനന്ദിച്ചിട്ടും ഉണ്ട്. വടക്കന്‍, പടിഞ്ഞാറന്‍ ഇറാഖിലെ രണ്ട് അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഒരേ സമയത്തായിരുന്നു ആക്രമണം നടത്തിയത്്. ഇസ്‌ളാമിക് സ്‌റ്റേറ്റ് വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി അമേരിക്കയുടെ ഇറാഖിലെ ഏറ്റവും വലിയ സൈനിക കേന്ദ്രമായ അല്‍ അസദില്‍ 13 മിസൈലുകള്‍ പതിച്ചതായിട്ടാണ് ആക്രമണം.
ഇവിടെ ഒമ്പതു മിസൈലുകള്‍ എങ്കിലും പതിച്ചിട്ടുണ്ടെന്ന് നാട്ടുകരെ ഉദ്ധരിച്ച് എഎഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് പുറത്തു വരുന്നതേയുള്ളൂ. സ്ഥിതിഗതികള്‍ സൂഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുകയാണെന്നാണ് പെന്റഗന്റെ പ്രതികരണം. ഇറാന്റെ സൈനിക തലവന്‍ ജനറല്‍ ക്വാസീം സൊലൈമാനിയെ കഴിഞ്ഞയാഴ്ചയാണ് അമേരിക്കന്‍ സൈന്യം മിസൈല്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയത്. ഇതിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ ഭരണാധികാരി ഖൊമേനി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെ ആഗോള എണ്ണവിതരണത്തെയും യുദ്ധം ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
from mangalam.com https://ift.tt/35A0liy
via IFTTT
No comments:
Post a Comment