കല്യാശ്ശേരി(കണ്ണൂർ): പെഗാസസ് സംഘടിപ്പിച്ച ദക്ഷിണേന്ത്യാ സൗന്ദര്യ മത്സരത്തിൽ കേരളത്തിന്റെ ഐശ്വര്യ സജു കിരീടം നേടി. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽനിന്നും വിവിധ ഘട്ടങ്ങളിലൂടെ നടന്ന മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട 23 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. കേരളത്തിന്റെ തന്നെ വിദ്യ വിജയ്കുമാർ രണ്ടാം സ്ഥാനവും കർണാടകയുടെ ശിവാനി റായി മൂന്നാം സ്ഥാനവും നേടി. കേരളം, കർണാടകം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ളവരായിരുന്നു മത്സരാർഥികൾ. ഡിസൈൻസാരി, റെഡ് കോക്കെയിൽ, ബ്ലാക്ക് ഗൗൺ തുടങ്ങിയ മൂന്നു റൗണ്ടുകളിലൂടെയാണ് മിസ് സൗത്ത് ഇന്ത്യയെ തിരഞ്ഞെടുത്തത്. ആദ്യ ഘട്ടത്തിനുശേഷം 12 പേരെയും രണ്ടാംഘട്ടത്തിനുശേഷം ആറുപേരെയും തിരഞ്ഞെടുത്തതിനുശേഷമാണ് അന്തിമ തിരഞ്ഞെടുപ്പ് നടന്നത്. സ്വയം പ്രകടനശേഷിയും ദിശാബോധവും വാക്ചാതുരിയും മത്സരത്തിന്റെ വിധിനിർണയത്തെ സ്വാധീനിച്ചു. അഭിരാമി അയ്യർ, അംബിക, കെ.എ.കുര്യാച്ചൻ, റജിമോൻ എന്നിവരായിരുന്നു വിധികർത്താക്കൾ. വിധികർത്താക്കളുടെ ചോദ്യങ്ങൾക്കുമുൻപിൽ പതറാതെ സുന്ദരിമാരെല്ലാം ഉത്തരങ്ങൾ നൽകി മത്സരത്തെ മികവുറ്റതാക്കി. കല്യാശ്ശേരി മാങ്ങാട്ടുപറമ്പ് ലക്സോട്ടിക്ക കൺവെൻഷൻ സെന്ററിലായിരുന്നു മത്സരങ്ങൾ നടന്നത്. മത്സരവിജയികൾക്ക് മിസ് ഏഷ്യ മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നതിന് സാധ്യതയേറും. Content Highlights:pegasus miss south india contest 2020, aishwarya is the winner, vidhya vijayakumar first runner up
from mathrubhumi.latestnews.rssfeed https://ift.tt/2TEQuG2
via
IFTTT
No comments:
Post a Comment