ഷൊർണൂർ: പൊതുഗതാഗതമാർഗം വിവാഹയാത്രയ്ക്കും ഉപയോഗപ്പെടുത്താമെന്ന് കാണിക്കയാണ് നവ വധൂവരന്മാരായ ഷിബുവും ഐശ്വര്യയും. കണ്ണൂരിലെ ഐശ്വര്യയുടെ വീട്ടിലേക്ക് വിവാഹത്തിന് പോയതും നവവധുവുമായി ഷിബുവിന്റെ തിരിച്ചുള്ള യാത്രയും തീവണ്ടിവഴിയാക്കി. െബംഗളൂരു-കണ്ണൂർ എക്സ്പ്രസ്സിലായിരുന്നു വധുവിന്റെ നാട്ടിലേക്കുള്ള യാത്ര. ഷൊർണൂർ ത്രാങ്ങാലി ചിറയിൽ ഗേപാലകൃഷ്ണന്റെയും ബേബി ഉഷയുടെയും മകനായ ഷിബു ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ നഴ്സാണ്. കണ്ണൂർ മട്ടന്നൂർ ചാവശ്ശേരി ഐശ്വര്യനിവാസിൽ മാധവന്റെയും ഉദയകുമാരിയുടെയും മകൾ ഐശ്വര്യ മിലിറ്ററി നഴ്സാണ്. 60 പേരാണ് തീവണ്ടിയിൽ ജനറൽ കമ്പാർട്ട്മെന്റിൽ യാത്രചെയ്ത് വിവാഹത്തിൽ പങ്കെടുത്തത്. തിരികെ യാത്ര കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ്സിലായിരുന്നു. വിവാഹവേഷത്തിൽ ഇരുവരെയും തീവണ്ടിയിൽ കണ്ടത് മറ്റ് യാത്രക്കാർക്ക് കൗതുകമായി.
from mathrubhumi.latestnews.rssfeed https://ift.tt/2uhUDF5
via
IFTTT
No comments:
Post a Comment