ആലപ്പുഴ: വീടിന് മുന്നിലെ റോഡിലേയ്ക്ക് നീന്തിയിറങ്ങിയ പിഞ്ച് കുട്ടി കാറിടിച്ച് മരിച്ചു
കരളകം വാർഡിൽ കൊച്ചു തയ്യിൽ വെളിയിൽ രാഹുൽ കൃഷ്ണന്റെയും, ലക്ഷ്മിയുടെയും മകൾ 9 മാസം പ്രായമുള്ള ശിവാംഗിയാണ് മരിച്ചത്. ആലപ്പുഴ ചാത്തനാട് വാർഡിൽ പഴലേബർ ഓഫീസിന് സമീപത്തുള്ള വാടക വീടിന് മുന്നിൽ ഇന്നലെ സന്ധ്യയ്ക്കാണ് സംഭവം.
മാതാവ് ലക്ഷ്മി സന്ധ്യാ വിളക്ക് കത്തിക്കുന്നതിനിടെ, കുട്ടി നീന്തി തുറന്ന് കിടന്ന ഗെയ്റ്റിലൂടെ പുറത്തെ റോഡിലേക്കിറങ്ങുകയായിരുന്നു എന്നാണ് സൂചന. ഈ സമയത്ത് ഇതുവഴി വന്ന കാർ കുട്ടിയെ ഇടിച്ചു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർ ഓടിച്ചിരുന്ന
സമീപത്ത് വാടകയ്ക്ക് താമസിക്കന്ന മുഹമ്മ സ്വദേശി ഷിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
രാഹുല്‍ ഓട്ടോ ഡ്രൈവറാണ്. സഹോദരി: ശിഖന്യ. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. നോര്‍ത്ത് പോലീസ് കേസെടുത്തു.
from mangalam.com https://ift.tt/2tlNIL5
via IFTTT
No comments:
Post a Comment