ജൂനിയർ നെയ്മർ എന്നാണ് കോഴിക്കോട്ടുകാരനായ യുവതാരം മുഹമ്മദ് നെമിൽ ഇന്ത്യൻ ഫുട്ബോൾ വൃത്തങ്ങളിൽ അറിയപ്പെടുന്നത്. അസാധാരണമായ പന്തടക്കമാണ് നെമിലിനെ നെയ്മറുമായി കളിവിദഗ്ധർ താരതമ്യപ്പെടുത്തുന്നതിന് കാരണം. സ്പാനിഷ് ലീഗിൽ കളിക്കുന്ന ആദ്യ മലയാളി താരം എന്ന സ്വപ്നവുമായി ബാഴ്സലോണയിൽ കഠിനമായ പരിശീലനത്തിലാണ് നെമിൽ ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബോൾ (ഐ.എസ്.എൽ.) നടത്തിപ്പുകാരായ റിലയൻസ് ഫൗേണ്ടഷന്റെ യങ്ങ് ചാംപ്സ് (ആർ.എഫ്.വൈ.സി.) അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതാണ് നെമിലിന്റെ കളിജീവിതത്തിൽ വിഴിത്തിരിവായത്. തൃശ്ശൂരിൽ 2013-ൽ നടന്ന സെലക്ഷൻ ട്രയൽസിലൂടെയാണ് മുംബൈയിലുള്ള റിലയൻസ് അക്കാദമിയിലെത്തിയത്. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ പഞ്ചനക്ഷത്ര റേറ്റിങ്ങുള്ള ഇന്ത്യയിലെ ഏക ഫുട്ബോൾ അക്കാദമിയാണ് റിലയൻസിന്റേത്. മുംബൈയിൽ നാലുവർഷത്തെ പരിശീലനത്തിനുശേഷം റിലയൻസ് അക്കാദമി നെമിലിന് സ്പെയിനിൽ പരിശീലനത്തിനുള്ള അവസരവുമൊരുക്കി. നെമിൽ ബാഴ്സലോണയിലെ മാർസെറ്റ് അക്കാദമിയിൽ പരിശീലനത്തിൽ സ്പെയിനിൽ നടന്ന ട്രയൽസിൽ ബാഴ്സലോണയിലെ പ്രശസ്തമായ മാർസെറ്റ് ഫുട്ബോൾ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽനിന്ന് നെമിലിന് മാത്രമാണ് മാർസെറ്റിൽ പ്രവേശനം ലഭിച്ചത്. മൂന്നു മാസത്തെ പരിശീലനത്തിൽ നെമിലിന്റെ പ്രകടനം അക്കാദമി പരിശീലകരിൽ മതിപ്പുണ്ടാക്കി. തുടർന്ന് സ്കോളർഷിപ്പോടെ ഒരുവർഷംകൂടി പരിശീലനം തുടരാൻ അക്കാദമി അധികൃതർ അവസരമൊരുക്കി. ഇതിനിടയിൽ ഇന്ത്യൻ അണ്ടർ-19 ജൂനിയർ ടീമിലേക്കും അറ്റാക്കിങ് മിഡ്ഫീൽഡറായ നെമിലിന് അവസരം ലഭിച്ചിരുന്നു. എന്നാൽ പരിശീലകരുടെ ഉപദേശപ്രകാരം ബാഴ്സലോണയിൽ തുടരാനാണ് നെമിൽ തീരുമാനിച്ചത്. സ്പെയിനിൽ പ്രൊഫഷണൽ ക്ലബ്ബുകളിൽ കളിക്കാനാണ് നെമിൽ ലക്ഷ്യമിടുന്നത്. പരിശീലനം തുടർന്നുകൊണ്ടുതന്നെ അതിനായി ക്ലബ്ബുകളുടെ ട്രയൽസിൽ പങ്കെടുക്കുമെന്ന് നെമിൽ പറഞ്ഞു . സ്പെയിനിൽ പ്രൊഫഷണൽ ഫുട്ബോൾ കളിക്കുന്ന ആദ്യമലയാളിതാരം എന്ന അപൂർവബഹുമതിയാണ് നെമിലിനെ കാത്തിരിക്കുന്നത്. ചേവായൂർ മഠത്തിൽമുക്ക് ഹിൽവ്യൂ ഹൗസിൽ പരേതനായ അബൂബക്കറിന്റെയും നസീറാ ബക്കറിന്റെയും മൂന്നുമക്കളിൽ ഇളയവനാണ് ഈ പതിനെട്ടുകാരൻ. സഹോദരൻ മുഹമ്മദ് നിഹാലും കളിക്കാരനാണ്. കോഴിക്കോട് വി.പി. സത്യൻ സോക്കർ അക്കാദമിയുടെ 2002 സെപ്റ്റ് ബാച്ചിലാണ്, കളിക്കാരനായിരുന്ന പിതാവിന്റെയും സഹോദരന്റെയുംപാത പിന്തുടർന്ന് നെമിൽ ഫുട്ബോളിന്റെ ആദ്യക്ഷരങ്ങൾ സ്വായത്തമാക്കിയത്. ചെറുപ്രായത്തിൽത്തന്നെ അപാരമായ പന്തടക്കം നേടിയ നെമിലിനെക്കുറിച്ച് ബി.ബി.സി. ഡോക്യുമെന്ററി ചെയ്തിരുന്നു. ജൂനിയർ നെയ്മർ എന്നായിരുന്നു ഹ്രസ്വചിത്രത്തിന് പേര് നൽകിയത്. ഇരുകാലുകൾകൊണ്ടും ഒരേ പോലെ കളിക്കാൻ കഴിയുന്നതാണ് മലയാളി താരത്തിന്റെ സവിശേഷതയെന്ന് പരിശീലകർ പറയുന്നു. Content Highlights: calicuts Junior Neymar is awaiting the dream of becoming the first Malayali to play in the Spanish league
from mathrubhumi.latestnews.rssfeed https://ift.tt/2tD0wfT
via
IFTTT
No comments:
Post a Comment