കള്ളൻ ’ഉദ്യോഗസ്ഥ’നായെത്തി റോഡിന്റെ അവശിഷ്ടങ്ങൾ വിറ്റു; വാങ്ങിയവർ നെട്ടോട്ടത്തിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 1, 2020

കള്ളൻ ’ഉദ്യോഗസ്ഥ’നായെത്തി റോഡിന്റെ അവശിഷ്ടങ്ങൾ വിറ്റു; വാങ്ങിയവർ നെട്ടോട്ടത്തിൽ

ചേർത്തല: കള്ളനായാൽ ഇങ്ങനെവേണം. ഒളിവും മറവുമില്ലാത്ത പട്ടാപ്പകൽ കച്ചവടം. അതും സർക്കാർ മുതൽ. ദേശീയപാത പൊളിച്ചതിന്റെ അവശിഷ്ടങ്ങളാണ് വിരുതനായ കള്ളൻ പകൽവെളിച്ചത്തിൽ ഉദ്യോഗസ്ഥൻ ചമഞ്ഞെത്തി കച്ചവടം നടത്തിയത്. ഡിസംബർ 27-ന് നടന്ന കച്ചവടത്തിന് പിന്നിലെ വിരുതനായ കള്ളനെ തേടിയലയുകയാണ് കുത്തിയതോട് പോലീസും ദേശീയപാതാ അധികൃതരും. തുറവൂരിനുവടക്കുഭാഗത്ത് കൂട്ടിയിട്ടിരിക്കുന്ന സാമഗ്രികളാണ് വിരുതൻ വിറ്റത്. തുറവൂർ-ചേർത്തല ദേശീയപാതാ പുനർനിർമാണം നടക്കുകയാണ്. തുറവൂരിനു വടക്കോട്ട് അരൂർവരെ ഇതിന്റെ ആദ്യഘട്ടം പൂർത്തിയാക്കി കഴിഞ്ഞു. പാതയുടെ മേൽതട്ട് പൊളിച്ച് 30 ശതമാനം വീണ്ടും ഉപയോഗിച്ചാണ് പുനർനിർമാണം. അവശേഷിക്കുന്ന ഭാഗം പാതയുടെ വശങ്ങളിലെ ഉയരവ്യത്യാസം പരിഹരിക്കാനായി വശങ്ങളിൽ നിക്ഷേപിച്ചിരുന്നു. ഇതാണ് കള്ളൻ കച്ചവടം നടത്തിയത്. 50 എം ക്യൂബ് (10 ടിപ്പർ) സാമഗ്രികളാണ് വിറ്റത്. ആഡംബര കാറിൽ എത്തി ഉദ്യോഗസ്ഥനാണെന്നു പറഞ്ഞാണ് മണ്ണുമാന്തി യന്ത്രമുപയോഗിച്ച് സാമഗ്രികൾ ആവശ്യക്കാർക്ക് നൽകിയത്. ഗ്രാമീണ റോഡുകൾ കുഴിയടയ്ക്കുന്നതിനും മറ്റുമായി ജനകീയസമിതികളടക്കം ഇയാളുമായി ബന്ധപ്പെട്ടു. ലോഡൊന്നിനു 1500 രൂപ വരെയാണ് ഈടാക്കിയത്. അംഗീകൃതമായ നടപടിയെന്നുകരുതിയെത്തി ഇതുവാങ്ങിയവരും ഇപ്പോൾ പ്രതിപട്ടികയിലായി. ഇത് കയറ്റിയ ടിപ്പർ ലോറി ഉടമകളടക്കം നെട്ടോട്ടത്തിലാണ്. മണ്ണുമാന്തി യന്ത്രവുമായെത്തിയ ആളും ഇതിനിടെ കടന്നുകളഞ്ഞു. ദേശീയപാത പട്ടണക്കാട് വിഭാഗം അസി. എൻജിനീയർ കുത്തിയതോട് പോലീസിൽ ഇതു സംബന്ധിച്ച് പരാതി നൽകി. പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രധാനവിരുതനെ തേടിയാണ് പ്രധാന അന്വേഷണം. Content Highlight:Criminal pretends as Government official and sold construction material


from mathrubhumi.latestnews.rssfeed https://ift.tt/2tncYjA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages