വാഷിങ്ടൺ: ഇറാന് ശക്തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കക്കാർക്ക് നേരേയോ അമേരിക്കയുടെ വസ്തുവകകൾക്ക് നേരെയോ ഇറാൻ ആക്രമണം നടത്തിയാൽഇറാന്റെ 52 കേന്ദ്രങ്ങൾ തിരിച്ചാക്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആ ആക്രമണം അതിവേഗത്തിലും അതിശക്തവുമായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ 52 കേന്ദ്രങ്ങൾ ഞങ്ങൾ ലക്ഷ്യമിട്ടിട്ടുണ്ട്. ഇറാന് ഏറെ പ്രധാനപ്പെട്ടതും ഇറാനിയൻ സംസ്കാരവുമായി അടുത്തബന്ധമുള്ളവയുമാണിത്. അതെല്ലാം അതിവേഗത്തിൽ തകർക്കും- ട്രംപ് ട്വിറ്ററിൽ കുറിച്ചു. അമേരിക്കയുടെ 35 സൈനിക താവളങ്ങളും ഇസ്രായേൽ നഗരമായ ടെൽ അവീവും തങ്ങളുടെ സൈനിക പരിധിക്കുള്ളിലാണെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് കമാൻഡർ ഘൊലമാലി അബുഹമേസ് കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരം ചെയ്യാനുള്ള അവകാശം ഇറാനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഡൊണാൾഡ് ട്രംപ് ഇറാന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. അതിനിടെ, ശനിയാഴ്ച ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണമുണ്ടായി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയിലാണ് ആക്രമണമുണ്ടായത്. Content Highlights: us president donald trump given warning to iran, he says if they strike us we will hit 52 iranian centres
from mathrubhumi.latestnews.rssfeed https://ift.tt/2QrOgIe
via
IFTTT
No comments:
Post a Comment