കുടിവെള്ളം 3000 ലിറ്റർ വരെ സൗജന്യം; അതിനുമുകളിൽ അധികനിരക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 19, 2020

കുടിവെള്ളം 3000 ലിറ്റർ വരെ സൗജന്യം; അതിനുമുകളിൽ അധികനിരക്ക്

തിരുവനന്തപുരം: 3000 ലിറ്റർവരെ എല്ലാ ഉപഭോക്താക്കൾക്കും കുടിവെള്ളം സൗജന്യമായിരിക്കുമെന്ന് ജലഅതോറിറ്റി ശുപാർശ. അതിനുമുകളിൽ സ്ളാബ് തിരിച്ചാകും നിരക്ക് നിശ്ചയിക്കുക. സംസ്ഥാനത്ത് കുടിവെള്ളനിരക്ക് അവസാനമായി കൂട്ടിയത് 2014-ലാണ്. കുടിവെള്ളം ശുദ്ധീകരിക്കുന്നതിന്റെ മൂന്നിലൊന്നുമാത്രമാണ് വരവായി ലഭിക്കുന്നത്. 1000 ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ 24 രൂപയോളം ചെലവാകും. എന്നാൽ, ഒമ്പതുരൂപയാണ് വരുമാനം. 1200 കോടിയോളം രൂപയുടെ കുടിശ്ശിക അതോറിറ്റിക്കുണ്ട്. വർഷം 300 കോടിയോളം രൂപ വൈദ്യുതചാർജ് ഇനത്തിൽ വരുന്നുണ്ട്. ശുപാർശ *3000 ലിറ്ററിനുമുകളിൽ വിവിധ സ്ലാബുകളെ അടിസ്ഥാനമാക്കി നിരക്ക് കൂട്ടണം. * 5000 ലിറ്റർ വരെ ഉപയോഗിക്കുന്നവർക്ക് നാലുരൂപയിൽ (1000 ലിറ്ററിന്)നിന്ന് ആറുരൂപ * 10,000 വരെയുള്ള സ്ലാബിലുള്ളവർക്ക് നാലിൽനിന്ന് എട്ടുരൂപ * 15,000 വരെ ഉപയോഗിക്കുന്നവർക്ക് ആറിൽനിന്ന് 10 രൂപ * 20,000 ലിറ്റർ വരെ ഉപയോഗിക്കുന്നവർക്ക് ഏഴിൽനിന്ന് 15 രൂപ. * ഗാർഹികേതേര ആവശ്യത്തിന് 15,000 മുതലുള്ള സ്ലാബിൽ 21 രൂപ 60 ആയി കൂട്ടണം. * ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ സൗജന്യം 15,000 ലിറ്ററിൽനിന്ന് 10,000 ആക്കണം. * ഉയർന്ന ഉപഭോഗമുള്ള സ്ലാബുകളിൽ കൂടുതൽ വർധന നടപ്പാക്കണം. content highlights;water authority recommended free water upto 3000 litre


from mathrubhumi.latestnews.rssfeed https://ift.tt/37dx52M
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages