ഖാസിം സൊലൈമാനിയെ വധിച്ച് 24 മണിക്കൂര്‍ പിന്നിടുന്നതിന് മുമ്പ് ബാഗ്ദാദില്‍ വീണ്ടും അമേരിക്കയുടെ വ്യോമാക്രമണം; പൗരസേനയുടെ ആറ് പേരെ വധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 3, 2020

ഖാസിം സൊലൈമാനിയെ വധിച്ച് 24 മണിക്കൂര്‍ പിന്നിടുന്നതിന് മുമ്പ് ബാഗ്ദാദില്‍ വീണ്ടും അമേരിക്കയുടെ വ്യോമാക്രമണം; പൗരസേനയുടെ ആറ് പേരെ വധിച്ചു

ബാഗ്ദാദില്‍ വീണ്ടും യു എസ് വ്യോമാക്രമണം. ഇറാന്‍ പിന്തുണയുള്ള പൗരസേനയുടെ ആറ് പേരെ വധിച്ചു. വടക്കന്‍ ബാഗ്ദാദിലെ ടാജി റോഡില്‍ ആണ് യു എസ് ആക്രമണം ഉണ്ടായത് എന്ന് ഇറാഖ് വ്യക്തമാക്കുന്നു. ആക്രമണത്തില്‍ രണ്ട് കാറുകള്‍ തകര്‍ന്നു. ഖാസിം സൊലൈമാനിയെ വധിച്ച് 24 മണിക്കൂര്‍ പിന്നിടുന്നതിന് മുമ്പാണ് വീണ്ടും യു എസ് ആക്രമണം

അതേസമയം ഇറാഖിലെ സംഘര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ ആമേരിക്ക കുവൈത്തിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാന്‍ തീരുമാനിച്ചിരുന്നു. സായുധരായ നാലായിരം സൈനികരെയാണ് കുവൈത്തില്‍ അധികമായി വിന്യസിക്കുക. ഇതില്‍ അഞ്ഞൂര്‍ സൈനികര്‍ കുവൈത്തില്‍ എത്തിയിട്ടുണ്ട്. അതേസമയം കുവൈത്ത് ക്യാമ്പിലുള്ള അമേരിക്കന്‍ സൈനികരില്‍ ഒരു വിഭാഗം ഇറാഖ് അതിര്‍ത്തിയിലേക്ക് നീങ്ങിയിട്ടുണ്ട്.

ഖാസിം സൊലൈമാനിയെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ പ്രധാന സൈനിക ഉന്നതര്‍ ഉള്‍പ്പെടെ ഏഴുപേര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തില്‍ അബു മഹ്ദി അല്‍ മുഹാന്‍ദിസും കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാഖില്‍ ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് (പിഎംഎഫ്) ന്റെ ഉപ കമാന്ററാണ് അബുവെന്നാണ് ഇറാഖ് ആരോപിക്കുന്നത്. സൊലൈമാനിയുടെ കൊലപാതകത്തോടെ യു.എസ്ഇറാന്‍ ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്.

കൃത്യം നടത്തിയത് ട്രംപിന്റെ നിര്‍ദേശപ്രകാരമാണെന്ന് പെന്റഗണ്‍ സ്ഥിരീകരിച്ചിരുന്നു. അടുത്തിടെ ഇറാഖില്‍ അമേരിക്കന്‍ ജനതയ്‌ക്കെതിരേ നടന്ന ആക്രമണത്തിനുള്ള പ്രതികാരം എന്നാണ് നടപടിയെ അമേരിക്ക ന്യായീകരിച്ചിരിക്കുന്നത്. ഇറാന്‍ ഭരണാധികാരി അയത്തൊള്ള ഖൊമേനിയ്ക്ക് നേരിട്ട് വിവരങ്ങള്‍ കൈമാറിയിരുന്നയാളാണ് സുലൈമാനി. കഴിഞ്ഞ ഏപ്രിലില്‍ ഖുദ് സേനയെ അമേരിക്ക ഭീകരസംഘടനകളുടെ പട്ടികയില്‍ പെടുത്തിയിരുന്നു. അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ക്കും ഇറാഖില്‍ അമേരിക്കയ്ക്കായി സേവനം ചെയ്യുന്ന അംഗങ്ങള്‍ക്കും എതിരേ നടന്നിരുന്ന എല്ലാ ആക്രമണങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചിരുന്നത് സുലൈമാനി ആണെന്നാണ് അമേരിക്കയുടെ പ്രതിരോധ വിഭാഗം ആരോപിക്കുന്നത്. ഇസ്രായേലിന്റെയും അമേരിക്കയുടെയും താല്‍പ്പര്യം അനുസരിച്ചാണ് ആക്രമണം നടന്നിരിക്കുന്നതെന്നാണ് ഇറാഖി ഉദ്യോഗസ്ഥരും പറയുന്നു.

കഴിഞ്ഞ ദിവസം യുഎസ് എംബസിക്ക് നേരെ ഇറാന്‍ അനുകൂല സംഘങ്ങളുടെ ആക്രമണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ തിരിച്ചടി നല്‍കുമെന്ന് അമേരിക്ക പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച നടന്ന റോക്കറ്റ് ആക്രമണത്തില്‍ ഇറാഖില്‍ തന്നെ ഒരു അമേരിക്കന്‍ കരാറുകാരനും കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനെല്ലാമുള്ള പ്രതികാരം എന്നാണ് ഇപ്പോള്‍ അമേരിക്ക പറയുന്നത്. സ്വന്തം ജനതയെ സുരക്ഷിതരാക്കാനുള്ള നീക്കം എന്നാണ് ആക്രമണത്തില്‍ അമേരിക്കയുടെ ന്യായീകരണം. വ്യാഴാഴ്ച രാത്രി ഏറെ വൈകി ബാഗ്ദാദ് വിമാനത്താളത്തിനടുത്ത് തുടര്‍ച്ചയായി റോക്കറ്റാക്രമണം ഉണ്ടായതായിട്ടാണ് നാട്ടുകാരും പറയുന്നത്. ഇറാന്റെ വരുംകാല ആക്രമണ പദ്ധതികളെ തകര്‍ക്കാനാണ് സുലൈമാനിയെ ആക്രമിച്ചതെന്നാണ് പെന്‍ഗണ്‍ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നത്. ഫ്‌ളോറിഡയിലെ പാം ബീച്ചില്‍ അവധിയാഘോഷത്തിലായിരുന്ന ട്രംപ് ഒരു കാര്യവും കുറിക്കാതെ അമേരിക്കന്‍ പതാക ട്വീറ്റ് ചെയ്താണ് വാര്‍ത്തയോട് പ്രതികരിച്ചത്.



from mangalam.com https://ift.tt/2QMRFzY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages