ഭീകരന്മാരുടെ തലയ്ക്ക് 20 ലക്ഷം, ദവീന്ദറിന്റെ കടത്തുകൂലി 12 ലക്ഷം ; നിരീക്ഷണത്തിനു െസെനിക ആസ്ഥാനത്തിന് സമീപം ആഡംബര വസതി ; വീടു നിര്‍മാണത്തിന് പണം വാങ്ങിയത് ഭീകരരില്‍ നിന്നും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 13, 2020

ഭീകരന്മാരുടെ തലയ്ക്ക് 20 ലക്ഷം, ദവീന്ദറിന്റെ കടത്തുകൂലി 12 ലക്ഷം ; നിരീക്ഷണത്തിനു െസെനിക ആസ്ഥാനത്തിന് സമീപം ആഡംബര വസതി ; വീടു നിര്‍മാണത്തിന് പണം വാങ്ങിയത് ഭീകരരില്‍ നിന്നും

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരര്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ പിടിയിലായ ഡി.വൈ.എസ്.പി. ദവീന്ദര്‍ സിങ്ങിനെതിരേ കൂടുതല്‍ തെളിവുകള്‍. ഇയാളുടെ ഭീകരബന്ധം തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ജമ്മു- കശ്മീര്‍ പോലീസിനു ലഭിച്ചു. ശ്രീനഗറില്‍ കനത്ത സുരക്ഷയുള്ള ഇന്ദിരാ നഗറില്‍ ആഡംബര വസതി നിര്‍മിക്കുന്നതിന്റെ തിരക്കിലായിരുന്നു ദേവീന്ദര്‍. ഇതു ഭീകരരെ സഹായിക്കാനാണോയെന്നു പോലീസ് പരിശോധിക്കുന്നുണ്ട്.

െസെനിക ആസ്ഥാനത്തോട് തൊട്ടുചേര്‍ന്നാണു വീട് നിര്‍മിക്കുന്നത്. വീടിന്റെ മതിലിനു തൊട്ടപ്പുറത്തുള്ളത് 15 കോര്‍പിന്റെ ആസ്ഥാനവും. ദവീന്ദറിന്റെ വീട്ടില്‍നിന്ന് എ.കെ. 47 അടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തതോടെ ഇയാളുടെ ഭീകരബന്ധം സംബന്ധിച്ചു വ്യാപക അന്വേഷണം തുടങ്ങി. എന്നാല്‍, ഭീകരര്‍ കീഴടങ്ങുന്നതിനുള്ള പദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായാണ് അവരോടൊപ്പം സഞ്ചരിച്ചതെന്നാണു ദവീന്ദറിന്റെ നിലപാട്. വീടു നിര്‍മാണത്തിന് ഇയാള്‍ ഭീകരരില്‍നിന്നു പണം വാങ്ങിയതായി സൂചനയുണ്ട്.

കഴിഞ്ഞ 12 നാണ് ഭീകരര്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ ദവീന്ദര്‍ പിടിയിലായത്. ഹിസ്ബുല്‍ മുജാഹിദീന്‍ ജില്ലാ കമാന്‍ഡര്‍ നവീദ്(ബാബു), റഫി, ഇര്‍ഫാന്‍ ധര്‍ എന്നിവരാണു ഷോപിയാന്‍ മേഖലയില്‍വച്ച് അയാള്‍ക്കൊപ്പം അറസ്റ്റിലായത്. 2018ലും നവീദിനെ പണം വാങ്ങി ദവീന്ദര്‍ കടത്തിയതായി മൊഴി ലഭിച്ചിട്ടുണ്ട്. നവീദിന്റെയും റഫിയുടെയും തലയ്ക്ക് 20 ലക്ഷം രൂപയാണു സര്‍ക്കാര്‍ വിലയിട്ടിരുന്നത്. 12 ലക്ഷം രൂപ വാങ്ങിയാണ് ദവീന്ദര്‍ ഭീകരക്കടത്ത് നടത്തിയിരുന്നത്. ഡിെവെ.എസ്.പിയുടെ വാഹനത്തില്‍ പോലീസ് പരിശോധിക്കില്ലെന്ന ഉറപ്പാണു ഭീകരര്‍ക്കു നല്‍കിയിരുന്നതത്രേ.

പുല്‍വാമയില്‍ ജോലി ചെയ്യുമ്പോഴാണു ഭീകരരുമായി ദവീന്ദര്‍ ബന്ധം സ്ഥാപിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്. 1990 ലാണ് ദവീന്ദര്‍ ജമ്മു-കശ്മീര്‍ പോലീസില്‍ ചേര്‍ന്നത്. 1994 ഭീകര വിരുദ്ധ ദൗത്യത്തിന്റെ ഭാഗമായി. 2004 ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ ഭാഗമായ ''മുഹമ്മദിനെ'' കടത്തിയതും ദവീന്ദറാണെന്നു സൂചന ലഭിച്ചിട്ടുണ്ട്. മുഹമ്മദും ദവീന്ദറും തമ്മിലുള്ള ബന്ധം വ്യക്തമാക്കി പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധേയനായ അഫ്‌സല്‍ ഗുരു അദ്ദേഹത്തിന്റെ അഭിഭാഷകനു നല്‍കിയ കത്ത് പിന്നീട് പുറത്തുവന്നിരുന്നു. മുഹമ്മദിനു ഡല്‍ഹിയില്‍ താമസം ഒരുക്കമെന്നു ദവീന്ദര്‍ ആവശ്യപ്പെട്ടതായി കത്തിലുണ്ടായിരുന്നു. ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് അഫ്‌സല്‍ ഗുരുവിനെ ദവീന്ദര്‍ പീഡിപ്പിച്ചതായും ആരോപണം ഉയര്‍ന്നു. അതേസമയം, നവീദും ഇര്‍ഫാന്‍ ധറും കീഴടങ്ങാന്‍ തന്നെ സമീപിച്ചതാണെന്നാണു ദവീന്ദറിന്റെ നിലപാട്.

ഇക്കാര്യം ചോദ്യംചെയ്യലില്‍ ഭീകരര്‍ നിഷേധിച്ചു. 12 ലക്ഷം രൂപ നല്‍കിയാല്‍ ബനിഹാല്‍ തുരങ്കം കടത്തിവിടണമെന്നായിരുന്നു ദവീന്ദറുമായുള്ള ധാരണ. നേരത്തേ, അഞ്ച് തവണ എങ്കിലും ഇയാള്‍ ഭീകരരെ ബനിഹാല്‍ തുരങ്കം കടത്തിവിട്ടിട്ടുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്. താഴ്‌വരയില്‍ ഭീകരരെ പോലീസും െസെന്യം ചേര്‍ന്ന് വേട്ടയാടുമ്പോള്‍ ഇവരെ ജമ്മുവിലെത്തിക്കുകയായിരുന്നു ദവീന്ദര്‍ സിങ്ങിന്റെ ചുമതലയെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.



from mangalam.com https://ift.tt/2Tl4Zi5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages