കായംകുളം ചേരാവള്ളി മുസ്ലീം ജമാഅത്ത് കമ്മിറ്റി നടത്തുന്ന ഒരു വിവാഹമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. അനുവരി 19ന് അഞ്ജു എന്ന യുവതിയുടെ വിവാഹമാണ് ക്ഷണക്കത്ത് മുതല്‍ സ്വര്‍ണാഭരണങ്ങളും ഭക്ഷണവും ഉള്‍പ്പെടെ മുഴുവന്‍ ചെലവും വഹിച്ച് പള്ളിക്കമ്മ്റ്റി നടത്തുന്നത്. ഇന്നലെ പള്ളിയില്‍ ചേര്‍ന്ന പ്രത്യെക ജനറല്‍ ബോഡി യോഗം വിവാഹ കാര്യങ്ങള്‍ തീരുമാനിക്കാനുള്ളതായിരുന്നു.
അഞ്ജുവിന്റെ അച്ഛന്‍ നാളുകള്‍ക്ക് മുമ്പ് മരിച്ചിരുന്നു. വിവാഹം നടത്താന്‍ യാതൊരു വഴിയുമി്ല്ലാതെ ആയതോടെ അഞ്ജുവിന്റെ അമ്മ ബിന്ദു പള്ളിക്കമ്മറ്റിയെ സമീപിക്കുക ആയിരുന്നു. പള്ളി കമ്മറ്റി ആവശ്യം ഏറ്റെടുത്തു. വിവാഹത്തിന്റെ ചിലവുകള്‍ മുഴുവന്‍ വഹിക്കുന്നതിനു പുറമെ കമ്മറ്റി വരന്റെയും വധുവിന്റെയും പേരില്‍ രണ്ട് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്യും.
[IMG]
പള്ളിക്കമ്മറ്റിയുടെ ലെറ്റര്‍പാഡിലാണ് ക്ഷണക്കത്ത് തയ്യാറാക്കിയത്. ഈ ക്ഷണക്കത്ത് നല്‍കി വിവാഹം ക്ഷണിച്ച് തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് അഞ്ജുവിന്റെ പിതാവ് ഹൃദയാഘാതം മൂലം മരണപ്പെടുന്നത്. കായംകുളം ചേരാവള്ളി ക്ഷേത്രത്തിന് തെക്കുവശം വാടക വീടായ അമ്യതാഞ്ജലിയിലാണ് ബിന്ദുവും മൂന്നു മക്കളും താമസിക്കുന്നത്. ഇവരുടെ വീടിന് സമീപത്ത് തന്നെയാണ് ചേരാവള്ളി മുസ്ലീം ജമാഅത്ത് പള്ളിയും.
അഞ്ജുവും കൃഷ്ണപുരം കാപ്പില്‍ കിഴക്ക് തോട്ടേതെക്കടത്ത് തറയില്‍ ശശിധരന്റെയും മിനിയുടെയും മകന്‍ ശരത്തും ചേരാവള്ളി ജമാഅത്ത് പള്ളി അങ്കണത്തില്‍ വെച്ചാണ് വിവാഗഹിതര്‍ ആകുന്നത്. ജനുവരി 19ന് രാവിലെ 11.30നും 12.30നുമിടയില്‍ ആണ് വിവാഹം.
from mangalam.com https://ift.tt/39x3eUN
via IFTTT
No comments:
Post a Comment