രാജസ്ഥാനിലെ കോട്ടയ്ക്കു പിന്നാലെ ബുന്ദിയിലും ശിശുമരണം; മരിച്ചത് 10 കുട്ടികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 3, 2020

രാജസ്ഥാനിലെ കോട്ടയ്ക്കു പിന്നാലെ ബുന്ദിയിലും ശിശുമരണം; മരിച്ചത് 10 കുട്ടികള്‍

ബുന്ദി: രാജസ്ഥാനിലെ കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 100 നവജാത ശിശുക്കള്‍ മരിച്ച വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ബുന്ദി ജില്ലയില്‍ നിന്നും ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബറില്‍ ബുന്ദിയിലെ ഒരു ആശുപത്രിയില്‍മാത്രം 10 കുഞ്ഞുങ്ങള്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച അഡീഷണല്‍ ജില്ലാ കലക്ടര്‍ ആശുപത്രിയില്‍ പരിശോധന നടത്തിയതിനു പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. വിവിധ ആരോഗ്യ കാരണങ്ങളാലാണ് കുട്ടികള്‍ മരിച്ചതെന്നും തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

ഡിസംബറില്‍ 10 കുട്ടികള്‍ വിവിധ ആരോഗ്യപ്രശ്‌നങ്ങളാല്‍ മരണപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവരില്‍ ഏറെയും മറ്റ് ആശുപത്രികളില്‍ നിന്ന് ഗുരുതരാവസ്ഥയില്‍ എത്തിച്ചവ കുട്ടികളാണ്. ഭാരക്കുറവും ശ്വാസതടസ്സവുമാണ് മരണകാരണങ്ങളില്‍ ഏറെയും മലിന ജലം ഉപയോഗിച്ചതിനെ തുടര്‍ന്ന് അസുഖം ബാധിച്ച കുട്ടികളുമുണ്ടായിരുന്നുവെന്ന് ആശുപത്രി ചുമതലയുള്ള ഹിതേഷ് സോണി പറഞ്ഞു.



from mangalam.com https://ift.tt/39Fxo86
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages