ബെയ്ജിങ്: ഇതുവരെ 106 പേര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചുവെന്ന് ചൈന സ്ഥിരീകരിച്ചു. 4193 പേര്‍ക്ക് വൈറസ് ബാധയേറ്റിട്ടുണ്ടെന്നും സ്ഥിരീകരിച്ചു. അതേസമയം ചൈനയെ കൂടാതെ അമേരിക്കയില്‍ ഉള്‍പ്പെടെ 13 സ്ഥലങ്ങളില്‍ 50 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വുഹാനിലേക്ക് യാത്ര നടത്തുന്നത് ഒഴിവാക്കണമെന്ന് കാനഡ തങ്ങളുടെ പൗരന്മാരോട് കാനഡ നിര്‍ദേശം നല്‍കി. ചൈനയിലെ വൈറസ് ബാധിത പ്രവിശ്യകളിലുള്ള കോണ്‍സുലേറ്റുകളില്‍ നിന്നും ഉദ്യോഗസ്ഥരെ നാളെ പ്രത്യേക വിമാനത്തില്‍ തിരിച്ചെത്തിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. .
അതേസമയം കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാധ്യമാകുന്നത്ര ഇന്ത്യക്കാരെ വുഹാന്‍ നഗരത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തു. ഡല്‍ഹിയില്‍ ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. ഇതിനായി ചൈനയുടെ സഹായം ഇന്ത്യ തേടും. വിദേശകാര്യമന്ത്രലായത്തിനായിരിക്കും ഇതിന്റെ ചുമതല.
മലയാളി വിദ്യാര്‍ഥികളടക്കം 250ലേറെ ഇന്ത്യക്കാരാണ് വുഹാനില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യയോട് പ്രത്യേക സര്‍വീസ് നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാന്‍ ഉള്‍പ്പടെയുള്ള പ്രവിശ്യകളില്‍ ഭീതിയില്‍ കഴിയുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന് അടിയന്തരനടപടി വേണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വുഹാനില്‍നിന്ന് ഇന്ത്യക്കാരെ പുറത്തെത്തിക്കാന്‍ പ്രത്യേക വിമാന സര്‍വീസ് നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
from mangalam.com https://ift.tt/2RYglGF
via IFTTT
No comments:
Post a Comment