ഒരു കട്ടപോലും പുറത്ത് പോകില്ല, വെറും 10 സെക്കന്റുകള്‍ കൊണ്ട് ഇരട്ട ടവറുകള്‍ വീഴും ; നാളെ രാവിലെ 11ന് ആദ്യം നിലംപതിക്കുക എച്ച്.ടു.ഒ. ; 11. 30 ന് ആല്‍ഫ സെറീനും ഒരു മിനിറ്റ് കഴിയുമ്പോള്‍ വെഞ്ച്വറും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 9, 2020

ഒരു കട്ടപോലും പുറത്ത് പോകില്ല, വെറും 10 സെക്കന്റുകള്‍ കൊണ്ട് ഇരട്ട ടവറുകള്‍ വീഴും ; നാളെ രാവിലെ 11ന് ആദ്യം നിലംപതിക്കുക എച്ച്.ടു.ഒ. ; 11. 30 ന് ആല്‍ഫ സെറീനും ഒരു മിനിറ്റ് കഴിയുമ്പോള്‍ വെഞ്ച്വറും

കൊച്ചി : മരടിലെ രണ്ടു ഫ്ളാറ്റ് സമുച്ചയങ്ങള്‍ നാളെ നിലംപൊത്തും. ആല്‍ഫയിലെ ഇരട്ട ടവറുകളായ സെറീന്‍, വെഞ്ച്വര്‍ എന്നിവയും എച്ച്.ടു.ഒ. ഹോളിഫെയ്ത്തുമാണു നാളെ രാവിലെ നിയന്ത്രിത സ്‌ഫോടനത്തില്‍ (ഇംപ്ലോഷന്‍) തകര്‍ക്കുക. വെടിമരുന്നുകള്‍ നിറച്ച് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.

നാളെ രാവിലെ 11ന് എച്ച്.ടു.ഒ. ഹോളിഫെയ്ത്തിലാണ് ആദ്യ സ്‌ഫോടനം നിശ്ചയിച്ചിരിക്കുന്നത്. 11.30 ന് ആല്‍ഫ സെറീനും ഒരു മിനിറ്റിനു ശേഷം വെഞ്ച്വറും പൊടിഞ്ഞുവീഴും. 11 സെക്കന്‍ഡ് കൊണ്ട് എച്ച്.ടു.ഒയും 10 സെക്കന്‍ഡ് കൊണ്ട് ആല്‍ഫയിലെ ഇരട്ട ടവറുകളും തകരുമെന്നാണു കണക്കുകൂട്ടല്‍. 12ന് രാവിലെ 11ന് ജയിന്‍ കോറല്‍കോവും ഉച്ചയ്ക്കു ശേഷം രണ്ടിന് ഗോള്‍ഡന്‍ കായലോരവും നാമാവശേഷമാകും.

നൂറുകണക്കിനു ചെറു സ്‌ഫോടനങ്ങളാണ് ഓരോ ഫ്ളാറ്റിലും നടത്തുക. മില്ലി സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ എല്ലാ സ്‌ഫോടനവും നടക്കുമെന്നതിനാല്‍ ഒറ്റ സ്‌ഫോടനമായേ തോന്നുകയുള്ളൂ.നാലു ഘട്ടങ്ങളിലാണു സ്‌ഫോടനം നടക്കുന്നത്. ആദ്യത്തെ പൊട്ടിത്തെറികള്‍ ഗ്രൗണ്ട് ഫ്‌ളോറിലാകും. പിന്നീട് പടിപടിയായി മുകള്‍നിലകളിലേക്കു കത്തിക്കയറും. താഴത്തെ നിലകള്‍ തകരുന്നതനുസരിച്ച് മുകള്‍നിലകള്‍ നേരേ താഴേക്കു തകര്‍ന്നുവീഴും. ആല്‍ഫയിലെ ഫഌറ്റ് സമുച്ചയങ്ങള്‍ 45 ഡിഗ്രി ചരിച്ച് കായലരികിലേക്കാകും വീഴ്ത്തുക.

സമീപത്ത് വീടുകളുള്ളതാണു കാരണം. എച്ച്.ടു.ഒ. ഹോളിഫെയ്ത്ത് രണ്ട് ആംഗിളുകളിലാകും വീഴ്ത്തുക. ഐ.ഒ.സി. െപെപ്പ് െലെന്‍, കൊച്ചിക്കായല്‍, കുണ്ടന്നൂര്‍-തേവര പാലം, മൂന്നു മീറ്റര്‍ അരികെ വീടുകള്‍ എന്നിവയുള്ളതിനാലാണ് ഈ ക്രമീകരണം. തീരദേശ നിര്‍മാണച്ചട്ടം ലംഘിച്ചതിനാല്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരമാണു ഫഌറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നത്. കായലോരത്തുള്ള ഫ്ളാറ്റുകള്‍ പൊളിക്കുമ്പോള്‍ അവിശിഷ്ടങ്ങള്‍ കായലില്‍ വീഴുമെന്ന് കടുത്ത ആശങ്ക നില നില്‍ക്കുന്നുണ്ട്.

ഗോള്‍ഡന്‍ കായലോരം, ജയിന്‍ കോറല്‍ കോവ് എന്നിവ പൊളിക്കുമ്പോള്‍ ചെലവന്നൂര്‍ കായലിലും എച്ച്.ടു.ഒ. ഹോളിഫെയ്ത്, ആല്‍ഫ എന്നിവ പൊളിക്കുമ്പോള്‍ കുണ്ടന്നൂര്‍ കായലിലും അവശിഷ്ടം വീഴുമെന്ന് പൊളിക്കല്‍ കമ്പനികള്‍ തന്നെ പറയുന്നു. സമീപത്തെ വീടുകള്‍ക്കും മറ്റുമുള്ള സുരക്ഷ പരിഗണിച്ച് ഫഌറ്റുകള്‍ കായല്‍ മേഖലയിലേക്ക് ചരിച്ച് പൊളിക്കുമെന്നാണ് പൊളിക്കല്‍ കമ്പനികള്‍ തന്നെ വ്യക്തമാക്കുന്നത്. എല്ലാ ഫഌറ്റുകളും ശരാശരി 45 ഡിഗ്രി ചരിച്ചാണ് വീഴ്ത്തുക. കായലിലേക്ക് കോണ്‍ക്രീറ്റ് അവശിഷ്ടം വീഴുമ്പോള്‍ കടുത്ത പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ടണ്‍ കണക്കിനു അവശിഷ്ടം കായലിലേക്കു പതിക്കും.

ഒരുപക്ഷേ കായലിന്റെ ഒഴുക്കുതന്നെ വഴിമാറിപ്പോകാം. സമീപമുള്ള കരമേഖലകളിലേക്ക് കായല്‍ കയറി വഴിമാറിയൊഴുകാനും സാധ്യതയുണ്ട്. കായലിലേക്ക് അവശിഷ്ടം വീണാല്‍ കോരിമാറ്റി പഴയസ്ഥിതിയിലേക്ക് എത്തിക്കാമെന്നാണ് പൊളിക്കല്‍ വിദഗ്ധന്‍ എസ്.ബി. സര്‍വാത്തേ വ്യക്തമാക്കുന്നത്. എന്നാല്‍, കായലിന്റെ െജെവസമ്പത്തുതന്നെ ഇത് തകര്‍ത്തുകളയുമോ എന്ന ആശങ്കയും പെരുകുന്നുണ്ട്.

ആല്‍ഫ വെഞ്ച്വറിലെത്തിച്ച സ്‌ഫോടകവസ്തുക്കള്‍ തികയാതെവന്നതിനാല്‍ ഇന്നലെ ഉച്ചയോടെ കുടുതലെത്തിച്ച് ജോലി പൂര്‍ത്തിയാക്കി. മുന്‍കരുതലുകള്‍ക്കും ഗതാഗതം വഴിതിരിച്ചു വിടുന്നതും അടുത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതുമടക്കം സുരക്ഷാ ക്രമീകരണങ്ങള്‍ക്കും തരിമ്പും പിഴവില്ലെന്ന് ഉറപ്പാക്കാനായി ഇന്നു രാവിലെ മോക് ഡ്രില്‍ നടത്തും.



from mangalam.com https://ift.tt/36H5jeL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages