കൊല്ലത്ത് ഹൗസ് ബോട്ടുകളില്‍ പണം കൂടുതല്‍ നല്‍കിയാല്‍ പെണ്‍കുട്ടിള്‍ സുലഭം; കമിതാക്കള്‍ക്ക് ഭയപ്പെടാതെ തങ്ങാനും സുവര്‍ണാവസരം; രാത്രിയില്‍ പ്രത്യേക പാക്കേജുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 13, 2019

കൊല്ലത്ത് ഹൗസ് ബോട്ടുകളില്‍ പണം കൂടുതല്‍ നല്‍കിയാല്‍ പെണ്‍കുട്ടിള്‍ സുലഭം; കമിതാക്കള്‍ക്ക് ഭയപ്പെടാതെ തങ്ങാനും സുവര്‍ണാവസരം; രാത്രിയില്‍ പ്രത്യേക പാക്കേജുകള്‍

കൊല്ലം: കൊല്ലത്ത് ഹൗസ് ബോട്ടുകളില്‍ ഉല്ലാസ യാത്രകള്‍ക്ക് എടുക്കാന്‍ ഇപ്പോഴും ആളുകള്‍ അധികമാണ്. എന്നാല്‍ ഉല്ലാസ യാത്രകള്‍ക്ക് മാത്രമല്ല മറ്റ് പല കാര്യങ്ങളും ഹൗസ് ബോട്ടുകളുടെ മറവില്‍ നടക്കുന്നുണ്ടെന്നാണ് വിവരം. കൊല്ലം ജില്ലയ്ക്ക് പുറത്തുന്നിന്ന വിദ്യാഭ്യാസ ആവശ്യത്തിനായി ജില്ലയില്‍ താമസമാക്കിയിട്ടുള്ളവര്‍ ഹൗസ് ബോട്ട് ഏജന്റുമാരുടെ ഇരകളാണെന്നാണ് വിവരം.

ഹൗസ് ബോട്ടുകള്‍ മണിക്കൂറിന് 1000 മുതല്‍ 5000 രൂപ വരെ വാടകയ്ക്ക് ലഭ്യമാണ്. എന്നാല്‍ അല്‍പം കൂടി പണം നല്‍കിയാല്‍ പെണ്‍കുട്ടികളെ അവര്‍ തന്നെ എത്തിക്കും. മാത്രമല്ല കമിതാക്കള്‍ക്കും ഇവര്‍ സ്വകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നുണ്ടത്രെ. രാത്രി യാത്രകള്‍ക്ക് പ്രത്യേക പാക്കേജുകളുണ്ട്. രാത്രിയില്‍ കൊല്ലത്ത് നിന്നും പുറപ്പെട്ട് അഷ്ടമുടി കായലില്‍ രാത്രി മുഴുവന്‍ തങ്ങുകയാണ് ചെയ്യുക.

മത്സ്യതൊഴിലാളികള്‍ അങ്ങനെ ഇല്ലാത്ത ഭാഗത്ത് ബോട്ടുകള്‍ നിര്‍ത്തിയിടുകയാണ് പതിവ്. പുലര്‍ച്ചെ തന്നെ കരയില്‍ തിരികെ എത്തും. നേരത്തെ സംഘത്തില്‍പ്പെട്ട ചിലരെ പോലീസ് പിടികൂടിയിരുന്നെങ്കിലും അന്വേഷണം എങ്ങും എത്തിയിരുന്നില്ല. പോലീസ് പെട്രോളിംഗ് ശക്തമല്ലാത്തതാണ് ഇതിന് കാരണമെന്നും പലരും ആരോപിക്കുന്നുണ്ട്.



from mangalam.com https://ift.tt/2EdNqru
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages