തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരേ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്. ആലു വയില്‍ മൂന്നാര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിന് നേരെയാണ് കല്ലേറുണ്ടായത്. ആദ്യ സര്‍വീസ് നടത്തുമ്പോഴായിരുന്നു ആക്രമണം. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍.
വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, ബിഎസ്പി, ഡിഎച്ച് ആര്‍എം, പോരാട്ടം എന്നീ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കോഴിക്കോട് കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ച രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എറണാകുളത്തും നേതാക്കളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മുന്‍കൂട്ടി അറിയിച്ചിട്ടില്ല എന്നതിനാല്‍ നിയമവിരുദ്ധമാണ് ഹര്‍ത്താലെന്നാണ് പോലീസ് നിലപാട്. ഹര്‍ത്താലിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ കര്‍ശനമായി നേരിടുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ഉച്ചഭാഷിണി ഉപയോഗിക്കരുതെന്നും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നില്‍ക്കരുതെന്നും അറിയിച്ചിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി ഹര്‍ത്താല്‍ അനുകൂല സംഘടനകളുടെ നേതാക്കളെ കരുതല്‍ തടങ്കലില്‍ വെച്ചിട്ടുണ്ട്. അതേസമയം ഹര്‍ത്താലിനെ തുടര്‍ന്ന് നടത്താനിരുന്ന ഇന്നത്തെ പരീക്ഷ മാറ്റേണ്ട എന്ന നിലപാടിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. രണ്ടാംപാദ വാര്‍ഷീക പരീക്ഷകള്‍ മൂന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടക്കും.
from mangalam.com https://ift.tt/2Elh8uO
via IFTTT
No comments:
Post a Comment