കോഴിക്കോട് : പൗരത്വനിയമഭേദഗതിക്കെതിരേ സംയുക്ത സമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താൽ ആരംഭിച്ചു. അനിഷ്ടസംഭവങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഏതാനും ഇടങ്ങളിൽ ബസ്സുകൾ തടയുകയും ഒന്നു രണ്ടിടങ്ങളിൽ ബസുകൾക്കു നേരെ കല്ലേറുമുണ്ടായിട്ടുണ്ട്. പൊതുവിൽ ഹർത്താൽ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. മിക്കവാറും എല്ലാ ജില്ലകളിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. രാവിലെ നിരത്തിലിറങ്ങിയ മറ്റു വാഹനങ്ങളിൽ കുറവുണ്ടായിട്ടുണ്ട്. മലപ്പുറം ജില്ലയിൽ മലപ്പുറം, മഞ്ചേരി തുടങ്ങി ഏതാനും സ്ഥലങ്ങളിൽ കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ തടഞ്ഞതായി റിപ്പോർട്ടുണ്ട്. പലയിടത്തും തുറന്ന കടകൾ അടപ്പിച്ചു. നഗരത്തിൽ പലയിടങ്ങളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പാലക്കാട് ബസ് തടയാനെത്തിയ ഹർത്താൽ അനുകൂലികളെ പോലീസ് ഇടപെട്ട് തടഞ്ഞു. 25 സമരാനുകൂലികളെ ഇവിടെ പോലീസ് കസ്റ്റഡിയിലെടുത്തു. വാളയാറിലും ബസ്സിനു നേരെആലുവയിൽ കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായി. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ., ബി.എസ്.പി., മൈനോറിറ്റി വാച്ച് തുടങ്ങിയ സംഘടകളുടെ സംയുക്തസമിതിയാണ് ഹർത്താലിന് ആഹ്വാനംചെയ്തിട്ടുള്ളത്. ശബരിമല തീർഥാടകരെയും റാന്നി താലൂക്കിനെയും ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. തദ്ദേശ വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്തില്ല. അക്രമമോ ബലപ്രയോഗമോ നടത്തില്ലെന്നും ഭാരവാഹികൾ അറിയിച്ചിരുന്നു. ഹർത്താലിന്റെ മറവിൽ അക്രമങ്ങൾ തടയാൻ സംസ്ഥാനത്ത് പോലീസ് സുരക്ഷ ശക്തമാക്കി. സംഘർഷസാധ്യതയുള്ള സ്ഥലങ്ങളിൽ തിങ്കളാഴ്ച വൈകീട്ടോടെ പോലീസ് സംഘത്തെ വിന്യസിച്ച് പിക്കറ്റിങ് ഏർപ്പെടുത്തി. അടിയന്തര സാഹചര്യം നേരിടാൻ പോലീസ് കൺട്രോൾ റൂമുകളിൽ അഗ്നിരക്ഷാസേന സ്ട്രൈക്കിങ് സംഘത്തെ വിന്യസിച്ചു. പ്രശ്നസാധ്യതയുള്ള മേഖലകളിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയോഗിച്ചു. ജില്ലകളിലെ സുരക്ഷ അതത് പോലീസ് മേധാവിമാർ വിലയിരുത്തും. ഹർത്താലുമായി ബന്ധപ്പെട്ട് അക്രമങ്ങളോ വഴിതടയലോ ഉണ്ടായാൽ കർശന നടപടി സ്വീകരിക്കാൻ ഡി.ജി.പി. നിർദേശം നൽകി. അതിജാഗ്രതാ നിർദേശമാണ് നൽകിയിട്ടുള്ളത്. മുൻകൂട്ടി നോട്ടീസ് നൽകാതെ നടത്തുന്ന ഹർത്താൽ നിയമവിരുദ്ധമാണെന്നും അക്രമം നടന്നാൽ പോലീസ് ശക്തമായി നേരിടുമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നു. ചൊവ്വാഴ്ച നിശ്ചയിച്ച സ്കൂൾ പരീക്ഷകൾക്കു മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു അറിയിച്ചു. Content Highlights:Hartal-hartal not affected bus service, Police security tightened
from mathrubhumi.latestnews.rssfeed https://ift.tt/2Enf1X8
via
IFTTT
No comments:
Post a Comment