തിരുവനന്തപുരം: പൗരത്വഭേദഗതി ബില്ലിനെതിരേ നടക്കുന്ന ജനകീയ സമരങ്ങളുടെ ഭാഗമായി ജാമിയ സര്‍വ്വകലാശാലയിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കേരളത്തിലും വന്‍ പ്രതിഷേധം. ഇന്നലെ രാത്രയിലും പുലര്‍ച്ചെയുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രെയിന്‍ തടയലും പ്രതിഷേധ സംഗമവും ഉള്‍പ്പെടെ നടന്നു. എസ്എഫ്‌ഐ, കെഎസ്‌യു, എംഎസ്എഫ് തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളും ഡിവൈഎഫ്‌ഐ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തെരുവിലിറങ്ങി. തലസ്ഥാനത്ത് പ്രതിഷേധത്തിന് നേരെ പോലീസ് നടപടിയുണ്ടായി.
തിരുവനന്തപുരത്ത് രാജ് ഭവനിലേക്ക് ഡിവൈഎഫ്ഐയുടെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പൊലീസിന് നേരെ കല്ലേറുണ്ടായി. തുടര്‍ന്ന് സമരക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇന്ന് രാവിലെ എല്‍ഡിഎഫ് യുഡിഎഫ് ഒരുമിച്ചുള്ള പ്രതിഷേധങ്ങള്‍ നടക്കും. ഇരു വിഭാഗത്തെയും നേതാക്കള്‍ ഭരണഘടന സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ഇന്ന് പാളയം രക്തസാക്ഷി മണ്ഡലപത്തില്‍ ഒരുമിക്കുന്നുണ്ട്.
വടക്കന്‍ കേരളത്തിലും മദ്ധ്യകേരളത്തിലും ഇന്നലെ രാത്രിയില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തില്‍ ട്രെയിന്‍ തടയല്‍ ഉള്‍പ്പെടെയുള്ള വലിയ പ്രതിഷേധങ്ങള്‍ നടന്നു. തലശ്ശേരിയിലും കണ്ണൂരിലും എറണാകുളത്തും ട്രെയിന്‍ തടഞ്ഞു. തലശ്ശേരിയിലും കൂത്തുപറമ്പിലും എസ്എഫ്‌ഐ യുടേയും ഡിവൈഎഫ്‌ഐ യുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തലശ്ശേരിയില്‍ പ്രതിഷേധക്കാര്‍ ട്രെയിന്‍ തടയല്‍. കൂത്തുപറമ്പില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് ട്രെയിന്‍ തടയല്‍ നടത്തി. എസ്എഫ്‌ഐയും കെഎസ്‌യുവും യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐ യും രാത്രി വൈകിയും പ്രതിഷേധിച്ചു.
കോഴിക്കോട് ഡിവൈഎഫ്‌ഐയുടേയും കെഎസ്‌യുവിന്റെയും പ്രതിഷേധം ട്രെയിന്‍ തടയലിലേക്ക് നീണ്ടു. ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രകടനം നടത്തി. പിന്നീട് ഇവര്‍ മലബാര്‍ എക്‌സ്പ്രസ് തടഞ്ഞു. കോഴിക്കോട് കോഴിക്കോട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ട്രെയിൻ തടഞ്ഞു. ജില്ലാ സെക്രട്ടറി വസീഫിന്റെ നേതൃത്വത്തിൽ മലബാർ എക്സ്പ്രസാണ് തടഞ്ഞത്. ഇതേത്തുടര്‍ന്ന് ട്രെയിന്‍ വൈകിയാണ് ഓടുന്നത്. യൂത്ത്‌കോണ്‍ഗ്രസ് കരിപ്പൂര്‍ വിമാനത്താളവത്തിലേക്കാണ് പ്രകടനം നടത്തിയത്. എംഎസ് എഫും പ്രകടനം നടത്തി.
ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി കോഴിക്കോട് വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നു. ഇന്ന് രാവിലെ വിവിധ കോളേജുകള്‍ വഴിതടയല്‍ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളത്തും യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ റെയില്‍വേസ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരം ആദ്യം സ്‌റ്റേഷന് പുറത്താണ് നടന്നത്. എന്നാല്‍ പിന്നീട് ഇത് സ്‌റ്റേഷന് അകത്തേക്കും പിന്നീട് ട്രെയിന് മുകളില്‍ കയറിയും നടന്നു. ഇതോടെ ഇതുവഴിയുള്ള ട്രെയിനുകള്‍ വഴി തിരിച്ചു വിടേണ്ടി വന്നു. തീവണ്ടി ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യത്തില്‍ അറസ്റ്റ് ചെയ്തു നീക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. രണ്ടു മണിക്കൂറിന് ശേഷം പിരിഞ്ഞുപോയി.
from mangalam.com https://ift.tt/2YR9jX3
via IFTTT
No comments:
Post a Comment